കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിട്ട. നഴ്‌സിന്റെ കഴുത്ത് മുറുക്കി സ്വര്‍ണവും പണവും കവര്‍ന്ന കേസ്; അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഐജി

  • By Desk
Google Oneindia Malayalam News

കാഞ്ഞങ്ങാട്: റിട്ട. നേഴ്‌സിന്റെ കഴുത്ത് മുറുക്കി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നതായി കണ്ണൂര്‍ റേഞ്ച് ഐ.ജി മഹിപാല്‍ യാദവ് പറഞ്ഞു. ഇന്നലെ ഉച്ചക്ക് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസില്‍ ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിയാലോചനക്ക് ശേഷമാണ് ഐ.ജി. മാധ്യമ പ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്.

തെളിവുകള്‍ ഒന്നും ഇപ്പോള്‍ ലഭിച്ചിട്ടില്ലെന്നും ഐ.ജി കൂട്ടിചേര്‍ത്തു. ജില്ലാ പൊലിസ് ചീഫ് കെ.ജി സൈമണ്‍, ഡി.വൈ.എസ്.പി ദാമോദരന്‍, സി.ഐ സുനില്‍കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. വേലാശ്വരം സഫ്ദാര്‍ ഹാശ്മി ക്ലബ്ബിന് സമീപത്തെ കവര്‍ച്ചക്കിരയായ റിട്ട. നഴ്‌സിംഗ് അസിസ്റ്റന്റ് ജാനകിയുടെ വീട് ഇന്നലെ ഐ.ജിയും സംഘവും സന്ദര്‍ശിച്ചു.

thief10

ജാനകിയുടെ കഴുത്തില്‍ കേബിള്‍ കുരുക്കി പതിനൊന്ന് പവന്‍ സ്വര്‍ണാഭരണവും മൂവായിരം രൂപയുമാണ് കവര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഇതര സംസ്ഥാന തൊഴിലാളിയെ ചോദ്യം ചെയ്തിരുന്നു. നീലേശ്വരത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ഹൊസ്ദുര്‍ഗ് സി.ഐ. സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നാട്ടുകാരുടെ യോഗം വിളിപ്പിച്ചിരുന്നു. നാട്ടുകാരല്ലാത്തവര്‍, വാടകക്ക് താമസിക്കുന്നവര്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ എന്നിവരുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ അറിഞ്ഞിരിക്കണമെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
Investigation going on gold theft case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X