വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ചോദ്യപേപ്പർ പോലീസ് പരിശോധിക്കുന്നു
കളമശേരി: ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചോദ്യപേപ്പറും ഒഎംആർ ഷീറ്റും കളമശേരി പത്തടിപ്പാലത്ത് ദേശീയ പാതയോരത്ത് ഉപേക്ഷിച്ച നിലയിൽ. വലിയ ബാഗിലാണ് ഇവയുണ്ടായിരുന്നത്. പരിസരവാസികൾ അറിയിച്ചതിനെ തുടർന്ന് കളമശേരി പൊലീസെത്തി ബാഗ് കസ്റ്റഡിയിലെടുത്തു.
2018 ജൂൺ 10ന് നടക്കേണ്ട ബാർ കൗൺസിൽ പരീക്ഷ കേരളത്തിൽ നിപ്പ ബാധയെ തുടർന്ന് മാറ്റി വെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പരീക്ഷാ കേന്ദ്രത്തിൽ വെച്ച് കത്തിച്ചു കളയാൻ ഏൽപിച്ച ചോദ്യപേപ്പർ വഴിയിൽ കളഞ്ഞതായിരിക്കാമെന്ന് കളമശേരി പൊലീസ് പറഞ്ഞു.

സെറ്റ് എ, ബി വിഭാഗങ്ങളിലായി പ്രത്യേകം കവറുകളിലുള്ള ചേദ്യ പേപ്പർ ഒഎംആർ ഷീറ്റ് എന്നിവ നെടുകെ കീറിയാണ് ബാഗിൽ വെച്ചത്. ബാഗിന് പുറത്ത് സിസി 25 എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications