• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കഞ്ചാവടിച്ചാല്‍ ഗുണങ്ങളുണ്ട് സാറേ'; എക്സൈസ് ഓഫിസിലെ വീഡിയോ ചോര്‍ച്ചയില്‍ അന്വേഷണം

Google Oneindia Malayalam News

തിരുവനന്തപുരം: മട്ടാഞ്ചേരി എക്‌സൈസ് റേഞ്ച് ഓഫീസില്‍ വ്‌ളോഗര്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിന്‍ നടത്തിയ 'പ്രകടന'വുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥവീഴ്ചയില്‍ അന്വേഷണം. കഞ്ചാവ് കേസില്‍ പിടിയിലായ ഇയാള്‍, കഞ്ചാവ് ഉപയോഗത്തെ പ്രകീര്‍ത്തിച്ച് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് എക്‌സൈസ് തലപ്പത്ത് വലിയ അതൃപ്തിക്ക് വഴിവെക്കുകയും സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്‌സൈസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.

വിഷയത്തില്‍ വകുപ്പുതല അന്വേഷണം നടത്താനാണ് എക്‌സൈസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് വിജിലന്‍സ് എസ്.പി. അന്വേഷണം ആരംഭിച്ചു. റേഞ്ച് ഓഫീസില്‍, ഉദ്യോഗസ്ഥര്‍ക്കു മുന്‍പില്‍വെച്ച് ഇത്തരം സംഭാഷണം നടത്തുന്നതിന് സ്വാതന്ത്ര്യം നല്‍കിയതും അതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കപ്പെട്ടതും പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതുമാണ് എക്‌സൈസ് തലപ്പത്ത് അതൃപ്തിയുണ്ടാക്കിയത്.

'ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും'; എസ്എഫ്ഐക്ക് മറുപടിയുമായി കെഎസ്‌യു, മഹാരാജാസില്‍ ബാനര്‍ പോര്'ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും'; എസ്എഫ്ഐക്ക് മറുപടിയുമായി കെഎസ്‌യു, മഹാരാജാസില്‍ ബാനര്‍ പോര്

സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായെങ്കിൽ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി എം വി ഗോവിന്ദനും അറിയിച്ചു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നാണ് മന്ത്രിയുടെ പ്രതികരണം.പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലഹരിമരുന്ന് ഉപയോഗിക്കാൻ സമൂഹമാധ്യമത്തിലൂടെ പ്രോത്സാഹിപ്പിച്ചതിനാണ് വ്ലോഗർ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ കഴിഞ്ഞ ദിവസം എക്സൈസിന്‍റെ പിടിയിലായത്. കഞ്ചാവ് ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് പ്ലസ് ടു വിദ്യാ‍ർത്ഥിനിയായ പെൺകുട്ടിയെ പറഞ്ഞുപദേശിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

ചെറുപ്പക്കാർക്കിടയിൽ ഇത്തരം പ്രചാരണം നടത്തുന്ന റാക്കറ്റിലെ മുഖ്യകണ്ണിയാണ് ഇയാളെന്നാണ് സൂചന. ഇൻസ്റ്റാഗ്രാം ലൈവിലൂടെയാണ് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്തത്. ഈ വീഡിയോ വൈറലായതിന് പിന്നാലെ എക്സൈസ് വ്ളോഗറെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഉദ്യോഗസ്ഥരുടെ മുന്‍പില്‍വെച്ച് കഞ്ചാവ് ചെടിയെയും അതിന്റെ ഉപയോഗത്തെയും പറ്റി ഇയാള്‍ പ്രകീര്‍ത്തിച്ച് സംസാരിക്കുകയുമായിരുന്നു.

Recommended Video

cmsvideo
  റിഫയുടെ ആത്മഹത്യക്ക് കാരണക്കാരനായ മെഹ്നാസിന് ഇനി രക്ഷയില്ല | *Crime

  സ്റ്റൈലിഷ് ലുക്കിൽ കല്യാണി...അടിപൊളിയെന്ന് ആരാധകര്‍ ...കാണാം ചിത്രങ്ങള്‍

  English summary
  investigation into video leak out of vlogger francis nevin agustin who arrested in ganja case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X