കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണക്കടത്ത്, മയക്കുമരുന്ന് കേസ്; വഴിത്തിരിവിലേക്ക്..! മലയാളസിനിമയിലേക്ക് അന്വേഷണം,സംഘടനക്ക് കത്ത്

Google Oneindia Malayalam News

കൊച്ചി: കേരളം ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന സ്വര്‍ണക്കടത്ത്- മയക്കുമരുന്ന കേസ് നിര്‍ണായക വഴിത്തിരിവിലേക്ക് കടക്കുന്നു. രണ്ട് കേസുകളുടെയും അന്വേഷണം മലയാള സിനിമയിലേക്ക് നീളുകയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് ആരംഭിച്ചെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്..

ഇനി ജോഷിനൊപ്പം ചരിത്രം രചിക്കാം..! ടിക് ടോക്ക് പ്രേമികള്‍ക്ക് ഇതാ പുതിയ ഒരു ആപ്പ്, സവിശേഷതകള്‍ഇനി ജോഷിനൊപ്പം ചരിത്രം രചിക്കാം..! ടിക് ടോക്ക് പ്രേമികള്‍ക്ക് ഇതാ പുതിയ ഒരു ആപ്പ്, സവിശേഷതകള്‍

കത്തയച്ചു

കത്തയച്ചു

സ്വര്‍ണക്കടത്ത്, മയക്കുമരുന്ന്, കള്ളപ്പണം സംഘങ്ങളുടെ മലയാള സിനിമയുമായുള്ള ബന്ധമാണ് പ്രധാനമായും അന്വേഷിക്കുക. 2019 ജനുവരി ഒന്ന് മുതലുള്ള മലയാള സിനിമയുടെ വിശദാംശങ്ങളാണ് പ്രധാനമായും പരിശോധിക്കുക. ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ലഭ്യമാക്കുന്നതിന് നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് സ്‌പെഷ്യല്‍ ബ്രാഞ്ച് കത്തയച്ചു.

 എല്ലാ വിവരങ്ങളും

എല്ലാ വിവരങ്ങളും

2019 ജനുവരി ഒന്നു മുതലുള്ള സിനിമകളിലെ അഭിനേതാക്കള്‍ക്ക് നല്‍കിയ പണം, അഭിനേതാക്കള്‍ ആരൊക്കെ, ആകെ ചെലവായ തുക, പണത്തിന്റെ ഉറവിടം, എന്നിങ്ങനെ എല്ലാ വിവരങ്ങളും സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കും. സിനിമ മേഖലയിലേക്ക് കള്ളപ്പണം ഒഴുകുന്നു എന്ന ആരോപണം നേരത്തെ നിലനിലനില്‍ക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് അന്വേഷണം മലയാള സിനിമയെ ലക്ഷ്യമാക്കി നീങ്ങുന്നത്.

 മയക്കുമരുന്ന് കേസ്

മയക്കുമരുന്ന് കേസ്

അതേസമയം, മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് സെല്‍ ബ്യൂറോയില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദ് പ്രമുഖ സംവിധായകന്‍ ഖാലിദ് റഹ്മാന്‍ 22 തവണ ഫോണില്‍ വിളിച്ചിരുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ജൂണ്‍ ജുലായ് മാസങ്ങളിലായി 22 തവണയാണ് ഖാലിദ് റഹ്മാന്‍ അനൂപ് മുഹമ്മദിനെ ഫോണില്‍ വിളിച്ചതെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

Recommended Video

cmsvideo
Bineesh Kodiyeri Is One Of The directors Of B capital | Oneindia Malayalam
കള്ളപ്പണം

കള്ളപ്പണം

ഇതോടൊപ്പം സിനിമ നിര്‍മ്മിച്ച് കള്ളപ്പണം വെളിപ്പിക്കുന്നുണ്ടോ എന്നുള്ള കാര്യവും അന്വേഷിക്കും. ഇതിനെ തുടര്‍ന്നാണ് നിര്‍മ്മാണ ചെലവുകളും മറ്റ് കാര്യങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് സിനിമ മേഖലകള്‍ നിശ്ചലമായങ്കിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് തീയേറ്ററുകള്‍ അടക്കുന്നതുവരെ റിലീസുകളുണ്ടായിരുന്നു.

സ്ത്രീ വിരുദ്ധ പരാമർശം: ഒടുക്കം ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല! ഉദ്ദേശിക്കാത്ത പരാമർശമെന്ന്സ്ത്രീ വിരുദ്ധ പരാമർശം: ഒടുക്കം ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല! ഉദ്ദേശിക്കാത്ത പരാമർശമെന്ന്

സ്വർണ്ണക്കടത്തിന് ബെംഗളൂരൂ ലഹരിമരുന്ന് കേസിലെ പ്രതികളുടെ സഹായം: 20ലധികം പേരെ ചോദ്യം ചെയ്യാനുണ്ടെന്ന്സ്വർണ്ണക്കടത്തിന് ബെംഗളൂരൂ ലഹരിമരുന്ന് കേസിലെ പ്രതികളുടെ സഹായം: 20ലധികം പേരെ ചോദ്യം ചെയ്യാനുണ്ടെന്ന്

പന്തീരങ്കാവ് യുഎപിഎ കേസ്; അലനും താഹയ്ക്കും ജാമ്യം അനുവദിച്ചു, കര്‍ശന ഉപാധികള്‍പന്തീരങ്കാവ് യുഎപിഎ കേസ്; അലനും താഹയ്ക്കും ജാമ്യം അനുവദിച്ചു, കര്‍ശന ഉപാധികള്‍

English summary
Investigation of money laundering, gold smugling and drug cases goes to the malayalam cinema sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X