എക്‌സൈസ് വകുപ്പിലെ സ്ത്രീപീഡനം; അന്വേഷണം വേണ്ടെന്ന് ഉന്നതങ്ങളില്‍ തീരുമാനം
കോഴിക്കോട്: സംസ്ഥാന എക്‌സൈസ് സേനയില്‍ വനിതാഗാര്‍ഡുമാര്‍ക്ക് നേരിടേണ്ടി വ പീഢനങ്ങളെക്കുറിച്ചുള്ള പരാതി തല്‍ക്കാലം അന്വേഷിക്കേണ്ടെന്ന് എക്‌സൈസിലെ ഉന്നത ഉദ്യോഗസ്ഥര്‍. സംഭവത്തെക്കുറിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് മാത്രമാണ് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് എന്‍ഫോഴ്‌സ്‌മെന്റ് അഡിഷണല്‍ എക്‌സൈസ് കമ്മിഷണര്‍മാര്‍ക്കും ഡപ്യൂട്ടികമ്മീഷണര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
എന്നാല്‍ സ്വന്തം നിലക്ക് തല്‍ക്കാലം അന്വേഷണം നടത്തേണ്ടെന്ന ഉപദേശമാണ് നല്‍കിയിരിക്കുന്നത്. കൃത്യമായ പേരോ, മറ്റോ നല്‍കാത്ത പരാതിയില്‍ അന്വേഷണം വേണ്ടെന്നാണ് തീരുമാനമെന്നാണ് കമ്മിഷണര്‍ പറയുന്നത്.

മനുഷ്യാവകാശ കമ്മിഷന് എക്‌സൈസ് വനിതാ ഗാര്‍ഡുമാരില്‍ നിന്ന് ലഭിച്ച പരാതിയില്‍ മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് അയച്ചുതരണമെന്നാണ് കമ്മിഷണര്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പേരു വെളിപ്പെടുത്താതെയുള്ള പരാതികളില്‍ അന്വേഷണം നടത്തേണ്ടെന്ന് പോലീസും എക്‌സൈസും വര്‍ഷങ്ങള്‍ക്കു മുമ്പെ തീരുമാനമെടുത്തിരുന്നു. ഇക്കാരണത്താലാണ് വകുപ്പ് സ്വന്തം നിലക്ക് അന്വേഷണം നടത്താതത്രെ. ഇതോടെ ഏറെ ഒച്ചപ്പാടുണ്ടാക്കിയ എക്‌സൈസിലെ സ്ത്രീപീഡനവും വിവേചനവും സംബന്ധിച്ച അന്വേഷണം പ്രഹസനം മാത്രമാകുമെന്ന് ഉറപ്പായി. വനിതാ ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ ആ നിലയ്ക്കും അന്വേഷണത്തിന് പഴുതില്ലാതായി.












Click it and Unblock the Notifications