Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനിക്ക് 10,000, അമ്മയുടെ അക്കൗണ്ടിൽ ഒരു ലക്ഷം!! അന്വേഷണം ചെന്നെത്തുന്നത്!!! എല്ലാം അറിയുന്ന ഒരാൾ!!

നടി ആക്രമിക്കപ്പെടുന്നതിന് ഒരു വർഷം മുമ്പാണ് സുനിയുടെ അമ്മ ശോഭനയുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ എത്തിയത്. ഇതിന്റെ ഉറവിടത്തെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്.

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം മുഖ്യപ്രതി പൾസർ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്കെത്തിയ പണത്തിന്റെ ഉറവിടത്തിലേക്ക് നീളുന്നു. ഇതു സംബന്ധിച്ച് സുനിയുടെ അമ്മ ശോഭന കഴിഞ്ഞ ദിവസം രഹസ്യ മൊഴി നൽകിയിരുന്നു.

ഇതിനു പിന്നാലെയാണ് അന്വേഷണം ശക്തമായിരിക്കുന്നത്. നടി ആക്രമിക്കപ്പെടുന്നതിന് ഒരു വർഷം മുമ്പാണ് സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ എത്തിയത്. അതേസമയം ശോഭനയുടെ അക്കൗണ്ടിലേക്ക് പണം ഇട്ടത് ദിലീപിന്റെ മാനേജർ അപ്പുണ്ണിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.

ഒരു വർഷം മുമ്പ്

ഒരു വർഷം മുമ്പ്

നടി ആക്രമിക്കപ്പെടുന്നതിന് ഒരു വർഷം മുമ്പാണ് സുനിയുടെ അമ്മ ശോഭനയുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ എത്തിയത്. ഇതിന്റെ ഉറവിടത്തെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്.

ഒരുലക്ഷം രൂപ

ഒരുലക്ഷം രൂപ

ഒരു ലക്ഷം രൂപയാണ് സുനിയുടെ അമ്മ ശോഭനയുടെ അക്കൗണ്ടിൽ എത്തിയിരുന്നത്. ആയിരം രൂപയുടെ 96 നോട്ടുകളും 500 രൂപയുടെ എട്ട് നോട്ടുകളുമായിരുന്നു ശോഭനയുടെ അക്കൗണ്ടിൽ എത്തിയിരുന്നത്.

വ്യക്തമാക്കാതെ ശോഭന

വ്യക്തമാക്കാതെ ശോഭന

എന്നാൽ പണം നിക്ഷേപിച്ചത് ആരാണെന്ന് വ്യക്തമാക്കാൻ ശോഭനയ്ക്ക് കഴിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കാലടി മജിസ്ട്രേറ്റ് കോടതിയിൽ ശോഭന രഹസ്യ മൊഴി നൽകിയിരുന്നു.

സുനിക്ക് 10,000 രൂപ

സുനിക്ക് 10,000 രൂപ

നടിയെ ആക്രമിക്കുന്നതിനായി ദിലീപ് 10,000 രൂപ അഡ്വാൻസ് നൽകിയിരുന്നതായി സുനി നേരത്തെ മൊഴി നൽകിയിരുന്നു. കാറിൽ വച്ചായിരുന്നു പണം കൈമാറിയതെന്നാണ് സുനിയുടെ മൊഴി. എന്നാൽ അന്വേഷണ സംഘം ഇത് വിശ്വസിച്ചിട്ടില്ല.

ഓരേ കാലഘട്ടം

ഓരേ കാലഘട്ടം

ദിലീപ് 10,000 രൂപ നൽകി എന്ന് പറയുന്ന അതേകാലഘട്ടിൽ തന്നെയാണ് സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് പണം എത്തിയത്. ഇത് ക്വട്ടേഷന് ലഭിച്ച പ്രതിഫലമായിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ്.

വഴിതെറ്റിക്കാൻ

വഴിതെറ്റിക്കാൻ

അതേസമയം സുനി പറയുന്ന 10000 രൂപ അന്വേഷണ സംഘത്തെ വഴിതെറ്റിക്കാൻ വേണ്ടിയുള്ളതാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് അപ്പുണ്ണി അറസ്റ്റിലാകേണ്ടതുണ്ട്.

ബിനാമി ഇടപാടുകൾ

ബിനാമി ഇടപാടുകൾ

ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള അന്വേഷണത്തിൽ നിരവധി ബിനാമികൾ ദിലീപിന് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ബിനാമികളുടെ അക്കൗണ്ടുകളിൽ നിന്നുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷിച്ച് വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+