കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് മറ്റൊരാളുടെ സഹായമില്ലാതെ ജീവിക്കാൻ ബുദ്ധിമുട്ട്? ജയിലിൽ വിഐപി പരിഗണന ഒരുക്കിയവർ പെട്ടു!!

നടിയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ജയിലിൽ കഴിയുന്ന ദിലീപിന് വിഐപി പരിഗണന നൽകുന്നുവെന്ന വാർത്ത പുറത്തു വന്നത് ബുധനാഴ്ചയായിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

  • By Venika
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന് ജയിലിൽ വിഐപി പരിഗണന നൽകുന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന് ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നുവെന്ന വാർത്ത പുറത്തു വന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമി ടോമിയും? റിമിയെ പോലീസ് ചോദ്യം ചെയ്തു...ഞെട്ടിപ്പിക്കുന്ന വാര്‍ത്തനടി ആക്രമിക്കപ്പെട്ട കേസില്‍ റിമി ടോമിയും? റിമിയെ പോലീസ് ചോദ്യം ചെയ്തു...ഞെട്ടിപ്പിക്കുന്ന വാര്‍ത്ത

ജയിലിൽ ദിലീപിനെ സഹായിക്കാൻ ഒരു സഹായിയെ നിയോഗിച്ചിട്ടുണ്ടെന്നും ദിലീപിന് മാത്രം പ്രത്യേക ഭക്ഷണം ഒരുക്കിയിട്ടുണ്ടെന്നും വാർത്തകൾ ഉണ്ടായിരുന്നു. മനോരമയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നത്.

അന്വേഷണം ആരംഭിച്ചു

അന്വേഷണം ആരംഭിച്ചു

നടിയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ജയിലിൽ കഴിയുന്ന ദിലീപിന് വിഐപി പരിഗണന നൽകുന്നുവെന്ന വാർത്ത പുറത്തു വന്നത് ബുധനാഴ്ചയായിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ജയിൽ വകുപ്പാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

വ്യക്തമായ തെളിവ്

വ്യക്തമായ തെളിവ്

ജയിലിൽ ദിലീപിന് വിഐപി പരിഗണന ഒരുക്കിയതിന് തെളിവുണ്ടെന്നാണ് പുറത്തു വരുന്ന സൂചനകൾ. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയിൽ ജാമ്യം നിഷേധിക്കപ്പെട്ട് ആലുവ സബ്ജയിലില്‍ കഴിയുകയാണ് ദിലീപ്.

ജാമ്യം നിഷേധിച്ചതിന് പിന്നാലെ

ജാമ്യം നിഷേധിച്ചതിന് പിന്നാലെ

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദിലീപിന് ജയിലിൽ വിഐപി പരിഗണന നൽകിയതെന്നും വിവരങ്ങളുണ്ട്. ജാമ്യം നിഷേധിക്കുന്നതിന് മുമ്പ് മറ്റ് തടവുകാർക്കുള്ള സൗകര്യം തന്നെയായിരുന്നു ദിലീപിനും നൽകിയിരുന്നത്.

സുരക്ഷയുടെ പേരിൽ

സുരക്ഷയുടെ പേരിൽ

നേരത്തെ സുരക്ഷ പ്രശ്നങ്ങൾ മുൻ നിർത്തി ദിലീപിനെ കോടതിയിൽ ഹാജരാക്കുന്നത് ഒഴിവാക്കിയിരുന്നു. പകരം വീഡിയോ കോൺഫറൻസിങ് വഴിയായിരുന്നു കോടതിക്കു മുന്നിൽ എത്തിച്ചിരുന്നത്. ഇതിന്റെ പേരിലാണോ ദിലീപിന് വിഐപി പരിഗണന നൽകിയിരിക്കുന്നതെന്നാണ് അന്വേഷിക്കുന്നത്.

വഴിവിട്ട ഇടപാട്

വഴിവിട്ട ഇടപാട്

ദിലീപിന് വിഐപി പരിഗണന നൽകിയതിനു പിന്നിൽ ഏതെങ്കിലും തരത്തിലുള്ള വഴിവിട്ട ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.

എല്ലാത്തിനും സഹായി

എല്ലാത്തിനും സഹായി

ജയിലിൽ ദിലീപിന്റെ കാര്യങ്ങൾ നോക്കുന്നതിന് ഒരു സഹായിയെ ഏർപ്പാടാക്കിയിട്ടുണ്ടെന്നാണ് വിവരം. ദിലീപ് ഉൾപ്പെടെ നാലു പേരുള്ള സെല്ലിൽ തമിഴ്നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയെയാണ് സഹായിയായി ഏർപ്പെടുത്തിയിരിക്കുന്നത്. തുണി അലക്കൽ, പാത്രം കഴുകൽ, ശുചി മുറി വൃത്തിയാക്കൽ എന്നിവയാണ് സഹായിയുടെ പണി.

പ്രത്യേക ഭക്ഷണം

പ്രത്യേക ഭക്ഷണം

ജയിലിലെ ജീവനക്കാർക്കു വേണ്ടി തയ്യാറാക്കുന്ന ഭക്ഷണമാണ് ദിലീപിനു നൽകുന്നതെന്നും വാർത്തകൾ പുറത്തു വന്നിരുന്നു. അടുക്കളിയിൽ പോയി കഴിക്കാനും ദിലീപിന് അനുവാദം നൽകിയിരുന്നു. മറ്റ് തടവുകാർക്ക് ഓരോ സെല്ലിന്റെയും വരാന്തയിൽ എത്തിച്ച് വരിയായി നിർത്തിയാണ് ഭക്ഷണം നൽകുന്നത്.

കുളി ഒറ്റയ്ക്ക്

കുളി ഒറ്റയ്ക്ക്

എല്ലാവരും കുളിച്ച് കഴിഞ്ഞ് ഒറ്റയ്ക്ക് കുളിക്കുന്നതിനുള്ള സൗകര്യം ദിലീപിന് ജയിലിൽ ഉണ്ടെന്നാണ് വിവരം.

 വിരുദ്ധമായി

വിരുദ്ധമായി

മറ്റൊരാളുടെ സഹായമില്ലാതെ ജീവിക്കാൻ ബുദ്ധിമുട്ടുള്ള തടവുകാർക്ക് മാത്രമാണ് ജയിലില്‍ സഹായിയെ ഏർപ്പാടാക്കുന്നത്. ഇതിന് വിരുദ്ധമായിട്ടാണ് ദിലീപിന് സഹായിയെ ഏർപ്പാടാക്കിയിരിക്കുന്നത്.

English summary
investigation on vip treatment for dileep in jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X