കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുല്‍ത്താന്‍ വന്നു... രണ്ട് തവണ മുഖ്യനെ പറ്റിച്ച് എസിപി; പിന്നെ പറയണോ പൂരം

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരിയെ വരവേല്‍ക്കാന്‍ കാത്തു നിന്ന മുഖ്യമന്ത്രിക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയ അസിസ്റ്റന്റ് കമ്മീഷ്ണര്‍ക്കെതിരെ അന്വേഷണം. കഴിഞ്ഞ ദിവസം കോവളം ലീല ഹോട്ടലിലാണ് സംഭവം. സംഭവത്തെ കുറിച്ച് സംസ്ഥാന ഇന്റലിജന്‍സ് ആണ് അന്വേഷിക്കുന്നത്.

രണ്ട് തവണയാണ് തെറ്റായ വിവരം നല്‍കിയത്. ആദ്യം മുഖ്യമന്ത്രി താക്കീത് നല്‍കി. എന്നാല്‍ വീണ്ടും തെറ്റായ വിവരം നല്‍കിയതോടെ മുഖ്യമന്ത്രി പൊട്ടിത്തെറിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

തെററായ വിവരങ്ങള്‍ നല്‍കി

തെററായ വിവരങ്ങള്‍ നല്‍കി

ഷാര്‍ജ ഭരണാധികാരി എത്തിയതുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ കൈമാറി എസിപി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. രണ്ട് തവണയാണ് തെറ്റായ വിവരങ്ങള്‍ കൈമാറിയത്.

സര്‍ക്കാരിന്റെ പരിപാടിയില്‍

സര്‍ക്കാരിന്റെ പരിപാടിയില്‍

കോവളം ലീല ഹോട്ടലില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് എസിപി മുഖ്യനെ തെറ്റിദ്ധരിപ്പിച്ചത്.

 സുല്‍ത്താന്‍ വന്നു

സുല്‍ത്താന്‍ വന്നു

രാജ് ഭവനിലെ പരിപാടികള്‍ക്ക് ശേഷം കോവളത്തേക്ക് മടങ്ങിയ സുല്‍ത്താന്‍ അവിടെ വിശ്രമത്തിലായിരുന്നു. അതിനു ശേഷം ഇലക്ട്രിക് കാറില്‍ ലീല ഹോട്ടലിലെ തന്നെ പരിപാടി നടക്കുന്ന വേദിയിലെത്തുമെന്നായിരുന്നു അറിയിയച്ചിരുന്നത്. സുല്‍ത്താനെ സ്വീകരിക്കാനായി മുഖ്യമന്ത്രി അടക്കമുള്ളവര്‍ കാത്തിരിക്കെ സുല്‍ത്താന്‍ എത്തിയെന്ന് തെറ്റായി വിവരം നല്‍കുകയായിരുന്നു.

ഉദ്യോഗസ്ഥന് താക്കീത്

ഉദ്യോഗസ്ഥന് താക്കീത്

ക്രമസമാധാന ചുമതലയില്‍ ഉണ്ടായിരുന്ന എസിപിയാണ് തെററായ വിവരം കൈമാറിയത്. ഉദ്യോഗസ്ഥന്‍ അറിയിച്ചതിനനുസരിച്ച് മുഖ്യമന്ത്രി സ്വീകരിക്കാനെത്തി. എന്നാല്‍ സുല്‍ത്താന് പകരം എത്തിയത് അറബി വേഷം ധരിച്ച മറ്റു ചിലരായിരുന്നു. ഉദ്യോഗസ്ഥനോട് ചൂടായ മുഖ്യമന്ത്രി കാര്യങ്ങള്‍ അന്വേഷിച്ചിട്ടു വേണം അറിയിക്കാനെന്ന് താക്കീത് ചെയ്യുകയും ചെയ്തു.

തെറ്റ് ആവര്‍ത്തിച്ച്

തെറ്റ് ആവര്‍ത്തിച്ച്

പത്ത് മിനിട്ടിനു ശേഷം വീണ്ടും ഉദ്യോഗസ്ഥന്‍ സുല്‍ത്താന്‍ എത്തിയെന്ന് തെറ്റായ വിവരം നല്‍കുകയായിരുന്നു. ആരോ പറഞ്ഞ തിനനുസരിച്ച് സുല്‍ത്താന്‍ എത്തിയെന്ന് ഉദ്യോഗസ്ഥന്‍ അറിയിക്കുകയായിരുന്നു.

പൊട്ടിത്തെറിച്ച് മുഖ്യന്‍

പൊട്ടിത്തെറിച്ച് മുഖ്യന്‍

ഇതോടെ ഉദ്യോഗസ്ഥനോട് മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു. അതിനുശേഷം ഇരുപത് മിനിട്ടോളം മുഖ്യന്‍ സുല്‍ത്താനായി അവിടെ കാത്തു നിന്നു. തനിക്ക് പറ്റിയ അബദ്ധത്തിന് ഉദ്യോഗസ്ഥന്‍ ആവര്‍ത്തിച്ച് ക്ഷമാപണം നടത്തി.

അന്വേഷണത്തിന് നിര്‍ദേശം

അന്വേഷണത്തിന് നിര്‍ദേശം

ഉദ്യോഗസ്ഥന്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതില്‍ ഇന്റലിജന്‍സ് അന്വേഷണം നിര്‍ദേശിച്ചിട്ടുണ്ട്. വയര്‍ലസ് ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ഉണ്ടായിരുന്നിട്ടും വിഐപി ഡ്യൂട്ടികളിലുണ്ടായ പിഴവും മുഖ്യമന്ത്രിക്ക് തെറ്റായ വിവരം നല്‍കിയതും പൊലീസ് ഉന്നതര്‍ ഗൗരമായി എടുത്തിട്ടുണ്ട്.

English summary
investigation on wrong message passed to cm about sulthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X