സീരിയല്‍ നടിയുമായി കറക്കം...ജയില്‍ ഡിഐജിയെ രക്ഷിക്കാന്‍ നീക്കം!! പിന്നില്‍ ? കാരണം...
ഒരു മാസം മുന്‍പാണ് ജയില്‍ മേധാവി ശ്രീലേഖ അന്വേഷണത്തിന് ഉത്തരവിട്ടത്
തിരുവനന്തപുരം: പ്രമുഖ സീരിയല്‍ നടിയോടൊപ്പം ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തുവെന്ന പരാതിയില്‍ ആരോപണവിധേയനായ ജയില്‍ ഡിഐിജി ബി പ്രദീപിനെ രക്ഷിക്കാന്‍ നീക്കമെന്ന് സൂചന. സംസ്ഥാന ജയില്‍ ആസ്ഥാനത്ത് ലഭിച്ച ഊമക്കത്ത് പരാതിയായി പരിഗണിച്ച് മെയ് ആദ്യമാസമാണ് ജയില്‍ മേധാവി ആര് ശ്രീലേഖ അന്വേഷണത്തിന് ഉത്തരവിട്ടത്.

സംഭവം ഇങ്ങനെ
പത്തനംതിട്ട ജില്ലാ ജയിലിലെ വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ സീരിയല്‍ നടിയോടൊപ്പം ഡിഐജി പ്രദീപ് ഔദ്യോഗിക വാഹനത്തില്‍ കറങ്ങിയെന്നാണ് പരാതി.

മുഖ്യമന്ത്രിക്കും പരാതി
ജയില്‍ മേധാവി ശ്രീലേഖയ്ക്കു മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനും പ്രദീപിനെതിരേ സമാനമായ പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ ഐജിക്കു ചുമതല നല്‍കിയത്.

ഒരു മാസം കഴിഞ്ഞു
അന്വേഷിക്കാന്‍ ഉത്തരവിട്ട് ഒരു മാസം പിന്നിട്ടിട്ടും ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രദീപിനെ രക്ഷിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം.

മൊഴിയെടുത്തിരുന്നു
ഐജി ഗോപകുമാര്‍ പത്തനംതിട്ട ജില്ലാ ജയിലിലെ ഉദ്യോഗസ്ഥരില്‍ നിന്നും ഡിഐജി തന്നെ നിര്‍ദേശിച്ച ചില ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.

അവരുടെ മൊഴി
സീരിയല്‍ നടിയെ ഡിഐജി ഔദ്യോഗിക വാഹനത്തില്‍ കയറ്റിയിട്ടില്ലെന്ന് ഇവരില്‍ ആരും മൊഴി നല്‍കിയിട്ടില്ലെന്നാണ് സൂചനകള്‍. ഔദ്യോഗിക വാഹനം പ്രദീപ് ദുരുപയോഗം ചെയ്തുവെന്നു ആര് ശ്രീലേഖയുടം പ്രാഥമിക റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.

അട്ടിമറിക്കുന്നത്
ഐജി ഗോപകുമാറാണ് പ്രദീപിനെതിരായ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നാണ് ജയിലിലെ ചില ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രദീപും ഗോപകുമാറും അടുത്ത സുഹൃത്തുക്കളാണെന്നതും ഇതിനു കാരണമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

അന്നു മാത്രമല്ല
ജില്ലാ ജയില്‍ ദിനാഘോഷത്തിനു മാത്രമല്ല അതിനു മുമ്പും പലപ്പോഴും ഈ നടി ഡിഐജി പ്രദീപിനൊപ്പം കറങ്ങിയതായി ആരോപണമുണ്ടായിരുന്നു. മാത്രമല്ല ഡിഐജിയെ കാണാന്‍ ഈ നടി നേരത്തേ ഓഫീസില്‍ വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഡിഐജി പറഞ്ഞത്
പരിപാടിയിലേക്കു ക്ഷണിക്കപ്പെട്ട അതിഥിക്കു അസൗകര്യം ഉണ്ടായതിനെ തുടര്‍ന്നാണ് നടിയെ ചടങ്ങിലേക്കു ക്ഷണിച്ചതെന്നും നടിയോടൊപ്പം അവരുടെ മാതാപിതാക്കളും വാഹനത്തിലുണ്ടായിരുന്നുവെന്നുമായിരുന്നു പ്രദീപിന്റെ വിശദീകരണം.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications