Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ഹോട്ടലിൽ തെളിവെടുപ്പ്

ബലാത്സംഗക്കേസിൽ അറസ്റ്റിലായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി പൊലീസിന്റെ ആദ്യ തെളിവെടുപ്പ്. രാഹുലുമായി തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ എത്തിയ എസ്ഐടി സംഘം 15 മിനിറ്റാണ് ഹോട്ടലിലെ 408-ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ് നടത്തിയത്. ശേഷം പൊലീസ് സംഘം രാഹുലുമായി എആർ ക്യാംപിലേക്ക് മടങ്ങി. നേരത്തേ രാഹുലിന്റെ അടൂരിലെ വീട്ടിലും തെളിവെടുപ്പിനു എത്തിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. തെളിവെടുപ്പ് കഴിഞ്ഞു തിരികെ പൊലീസ് വാഹനത്തിലേക്കു കയറുന്നതിനു മുൻപായി എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചെങ്കിലും ഒന്നും പറയാതെ ചിരിച്ചുകൊണ്ട് രാഹുൽ വാഹനത്തിൽ കയറി.

തെളിവെടുപ്പിൽ ഹോട്ടലും മുറിയും രാഹുൽ തിരിച്ചറിഞ്ഞതായാണ് വിവരം. ഹോട്ടലിലെ 408ാം നമ്പർ മുറിയിൽ എത്തിയിരുന്നതായും രാഹുൽ പൊലീസിനോടു സമ്മതിച്ചു. 2024 ഏപ്രിൽ 8ന് ഉച്ചയ്ക്ക് 1.45 ഓടെ ഇവിടെ എത്തിയതായും യുവതിയുമായി ഒരു മണിക്കൂറോളം ചെലവഴിച്ചതായും സമ്മതിച്ചു. റജിസ്റ്ററിൽ സംഭവദിവസം 408-ാം നമ്പർ മുറി അതിജീവിതയുടെ പേരിലാണ്. അതേസമയം ഒപ്പമുണ്ടായിരുന്നയാളുടെ പേര് രാഹുൽ ബി.ആർ എന്നാണ്. ഇതാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ യഥാർഥ പേര്. എന്നാൽ പീഡനത്തെ കുറിച്ചുള്ള പൊലീസിന്റെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് രാഹുൽ ഒന്നും തന്നെ മിണ്ടിയില്ല.

huull-1768356540 jpg

ഇന്നു രാവിലെ 5.40 ഓടെയാണ് പത്തനംതിട്ട എആർ ക്യാംപിൽനിന്നും തിരുവല്ലയിലേക്കു രാഹുലുമായി പൊലീസ് സംഘം പുറപ്പെട്ടത്. തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു അതിജീവിതയുടെ പരാതി. പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് സംഘം ഹോട്ടലിനു മുൻപിൽ നിലയുറപ്പിച്ചിരുന്നു.

അതേസമയം തെളിവെടുപ്പിനായി രാഹുലിനെ പാലക്കാട്ടേക്കു കൊണ്ടുപോകണമോ എന്ന കാര്യത്തിൽ പൊലീസ് ഇന്ന് തീരുമാനമെടുക്കും. ഇന്നലെയും രാഹുലിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും അന്വേഷണത്തിനോടു സഹകരിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. കേസിൽ നിർണായകമാകുന്ന ഡിജിറ്റൽ ഡിവൈസുകൾ കണ്ടെത്തേണ്ടതുണ്ട്. മൊബൈൽ‌ ഫോൺ‌, ലാപ് ടോപ്പ് എന്നിവ ഉടൻ കണ്ടെത്തണം.

ലൈംഗികപീഡനക്കേസിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ 3 ദിവസത്തേക്കാണ് തിരുവല്ല മജിസ്ട്രേട്ട് കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കസ്റ്റഡിയിൽ വിട്ടത്. വെള്ളിയാഴ്ച ജാമ്യഹർജി പരിഗണിക്കും. കസ്റ്റഡി അപേക്ഷ പരിഗണിക്കും മുൻപു ജാമ്യാപേക്ഷ പരിഗണിക്കണമെന്നും, മൂന്നാമത്തെ പരാതി മെനഞ്ഞെടുത്ത കഥയെന്നും തെളിവുകളില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+