കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മാടം കവര്‍ച്ച: തൊഴിലാളികള്‍ ഒളിവില്‍ അന്വേഷണം ബംഗാളിലേക്ക്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: അമ്മാടത്തെ സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ബംഗാളിലേക്ക്. മോഷണത്തിന് ഉപയോഗിച്ച വാഹനത്തിനായി തെരച്ചില്‍ തുടരുന്നു.സ്വര്‍ണപണിശാലയില്‍ നിന്ന് കളര്‍ എടുക്കുന്നതിനായി കൊടുത്തയച്ച 1 കിലോ 200 ഗ്രാം സ്വര്‍ണമാണ് ഇന്നലെ കവര്‍ച്ച ചെയ്യപ്പെട്ടത്. അമ്മാടം കണ്ണെത്തു വര്‍ഗീസിന്റെ മകന്‍ സാബുവിന്റെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്.

സ്വര്‍ണാഭരണ നിര്‍മ്മാണശാലയിലെ തൊഴിലാളികളായ ബംഗാള്‍ ഹൗറ സ്വദേശികളായ അമീര്‍, അഫ്‌സല്‍ എന്നിവരുടെ കൈയില്‍ കളറിങ്ങിനായി കൊടുത്തയച്ചതായിരുന്നു സ്വര്‍ണാഭരണങ്ങള്‍. ഇന്നലെ രാവിലെ വെങ്ങിണിശ്ശേരിയിലെ കളറിംങ്ങ് സ്ഥാപനത്തില്‍ നിന്ന് ഇത് തിരികെ വാങ്ങി ഇവര്‍ നാട് വിടുകയായിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞിട്ടും ഇവര്‍ എത്താതിനെ തുടര്‍ന്ന് സാബു ഫോണില്‍ ഇവരെ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

cybercrime

സാബുവിന്റെ കീഴില്‍ എട്ടു വര്‍ഷത്തോളമായി ഇവര്‍ സ്വര്‍ണപ്പണി ചെയ്യുന്നു. ഈ വിശ്വാസമാണ് ഇവര്‍ മുതലെടുത്തതും കവര്‍ച്ചയിലേയ്ക്ക് എത്തിച്ചത്. ബംഗാളിലെ അമീറിന്റേയും അഫ്‌സലിന്റേയും വീടുകളും റെയില്‍വേ സ്‌റ്റേഷനുകളും കേന്ദ്രീകരിച്ച് ചേര്‍പ്പ് പോലീസ് അന്വേഷണം തുടരുകയാണ്. മോഷണത്തിനു പയോഗിച്ച വെള്ള സ്‌കൂട്ടറിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

English summary
Investigation to bengal, Labours are missing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X