Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹയർസെക്കണ്ടറി ചോദ്യ പേപ്പർ ചോർന്നു? വാട്‌സ്ആപ്പ് വഴി പ്രചരിച്ചെന്നു പരാതി! പരീക്ഷ റദ്ദാക്കാൻ സാധ്യത

തിരുവനന്തപുരം: ഹയർസെക്കണ്ടറി ചോദ്യ പേപ്പർ ചോർന്നെന്നന് പരാതി. രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ ഫിസിക്‌സ് ചോദ്യക്കടലാസ് വാട്‌സാപ് വഴി പ്രചരിപ്പിച്ചുവെന്നുവെന്നാണ് പരാതി. സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി(വിഎച്ച്എസ്ഇ) പരീക്ഷയുടെ ചോദ്യക്കടലാസ് പായ്ക്കറ്റ് മാറ്റി പൊട്ടിച്ച വിവാദം തീരും മുമ്പാണ് ഇത്തരത്തിൽ ഒരു പരാതി വീണ്ടും വന്നിരിക്കുന്നത്. ചോദ്യങ്ങള്‍ കൈകൊണ്ടു പകര്‍ത്തി എഴുതി തയാറാക്കിയ നിലയിലായിരുന്നു വാട്‌സാപ് വഴി പ്രചരിച്ചിരുന്നത്.

ബുധനാഴ്ചയാണ് ഫിസിക്സ് പരീക്ഷ നടന്നത്. തൃശൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്കു വാട്‌സാപ്പ് വഴി ചോദ്യക്കടലാസ് ലഭിച്ചതോടെയാണ് ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. അദ്ദേഹം ഇക്കാര്യം ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടറും പരീക്ഷാ സെക്രട്ടറിയുമായ കെ ഇമ്പിച്ചിക്കോയയ്ക്കു തുടര്‍നടപടിക്കായി അയച്ചു കൊടുത്തു. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി(വിഎച്ച്എസ്ഇ) പരീക്ഷയുടെ ചോദ്യക്കടലാസ് പായ്ക്കറ്റ് മാറ്റി പൊട്ടിക്കുകയും പരീക്ഷ അവസാനിക്കുന്നതിനു മുമ്പ് ചോദ്യക്കടലാസ് വാട്സാപ്പില്‍ ഇടുകയും ചെയ്തതിനു മൂന്നു സ്‌കൂളുകളിലെ അഞ്ച് അധ്യാപകര്‍ക്കു സസ്പെന്റ് ചെയ്തിരുന്നു.

crime

അതേസമയം മലബാര്‍ മേഖലയിലെ ചില സ്വകാര്യ സ്ഥാപനങ്ങളുടെ മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങളുമായി ഹയർസെക്കണ്ടറി ഫിസിക്സ് പരീക്ഷ ചോദ്യപേപ്പറിന് സാമ്യം ഉണ്ടായിരുന്നുവെന്നും നേരത്തെ ആക്ഷേപം ഉണ്ടായിരുന്നു. എത്രയും വേഗം ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+