കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാരിനെ താറടിക്കാമെന്നാണ് അന്വേഷണ ഏജസികൾ ധരിക്കുന്നതെങ്കിൽ തെറ്റിപ്പോയി; വിമർശിച്ച് തോമസ് ഐസക്

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്തെ തകർക്കാനുള്ള അന്വേഷണ ഏജൻസികളുടെ ശ്രമത്തെ രാഷ്ട്രീയമായിത്തന്നെ പ്രതിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അന്വേഷണം നടക്കേണ്ടത് സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ്. അതിനാണ് കേരളം ഈ ഏജൻസികളെ ക്ഷണിച്ചത്. കേസിൽ പ്രധാനവിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
ഏൽപ്പിച്ച അന്വേഷണം നടത്തി, യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിനു പകരം, യജമാനസ്നേഹം കാണിച്ച് കേരളസർക്കാരിനെ താറടിക്കാമെന്നാണ് അന്വേഷണ ഏജസികൾ ധരിക്കുന്നതെങ്കിൽ അവർക്കു തെറ്റിപ്പോയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഐസക് പറഞ്ഞു. പോസ്റ്റ് വായിക്കാം

thomasissac

സ്വർണക്കടത്ത് അന്വേഷണത്തിന്റെ മറവിൽ സംസ്ഥാനത്തെ വികസനപദ്ധതികളെ സ്തംഭിപ്പിക്കണമെന്നാണ് ബിജെപി കേന്ദ്ര ഏജൻസികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കേന്ദ്രസർക്കാരിന്റെ ചൊൽപ്പടിയ്ക്കു നിൽക്കുന്ന അന്വേഷണ ഏജൻസികൾക്ക് സത്യമോ വസ്തുതയോ അല്ല പഥ്യം. നാൾക്കുനാൾ അത് ബോധ്യമായി വരികയാണ്. എങ്ങനെയൊക്കെയോ സംഘടിപ്പിക്കുന്ന മൊഴികളുടെ വക്കും മൂലയും മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്ത് വാർത്തകൾ സൃഷ്ടിക്കുന്ന തറപ്പണിയും അവരെടുക്കുന്നുണ്ട്. ഇതിനൊന്നും ഒരു തരത്തിലും വഴങ്ങിത്തരാൻ പോകുന്നില്ല. സംസ്ഥാനത്തെ തകർക്കാനുള്ള അന്വേഷണ ഏജൻസികളുടെ ശ്രമത്തെ രാഷ്ട്രീയമായിത്തന്നെ പ്രതിരോധിക്കും.

ഇക്കാര്യത്തിൽ യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അഴിമതികൾ പലതും സിബിഐ അന്വേഷിക്കണമെന്ന് ഈ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കേട്ടഭാവം നടിച്ചിട്ടില്ല അവർ. സംസ്ഥാന സർക്കാർ ഔദ്യോഗികമായും നിയമപരവുമായി ആവശ്യപ്പെടുന്ന അന്വേഷണങ്ങൾക്ക് കേന്ദ്രഏജൻസികൾ തയ്യാറല്ല. എന്നാൽ ആരെങ്കിലും വെള്ളക്കടലാസിൽ ആരോപണമെഴുതിക്കൊടുത്താൽ അന്വേഷണത്തിന് എടുത്തു ചാടുകയും ചെയ്യും.

ഈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും മറ്റും മൂക്കിനു കീഴെയാണ് കോടികൾ വാരിയെറിഞ്ഞ് എംഎൽഎമാരെ ബിജെപി വിലയ്ക്കെടുക്കുകയും സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കുകയും ചെയ്യുന്നത്. പതിനഞ്ചും ഇരുപതും കോടിയാണ് ഓരോ എംഎൽഎമാർക്കുമിട്ടിരിക്കുന്ന വില. എത്രയോ സംസ്ഥാനങ്ങളിൽ ശതകോടികളെറിഞ്ഞ് കുതിരക്കച്ചവടം അരങ്ങേറി? എവിടുന്നാണ് ഈ പണം? കുത്തിയൊഴുകുന്ന കള്ളപ്പണത്തിന്റെ ഉറവിടമേത്?

മുംബെ ബോംബുസ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഒരു കമ്പനിയിൽ നിന്ന് 10 കോടി രൂപ ബിജെപി കൈപ്പറ്റിയെന്ന് വാർത്തയുണ്ടായിരുന്നു. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള ഇക്ബാൽ മിർച്ചി എന്ന ആളുമായി നടത്തിയ ഇടപാടുകളുടെ പേരിൽ സംശയമുനയിൽ നിൽക്കുന്ന സ്ഥാപനവുമായി ബന്ധം പുലർത്തിയതിന്റെ പേരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുന്ന കമ്പനിയിൽ നിന്നാണ് ബിജെപി ഫണ്ട് വാങ്ങിയത്. തങ്ങൾക്കിഷ്ടമില്ലാത്ത സകലരെയും രാജ്യദ്രോഹികളെന്ന് മുദ്രകുത്തി പാകിസ്താനിൽ പോകാൻ ആക്രോശിക്കുന്നവരാണ് രാജ്യദ്രോഹപ്രവർത്തനങ്ങളുമായി ബന്ധമുള്ളവരിൽ നിന്ന് പാർടി ഫണ്ട് വാങ്ങിയത്. അതേക്കുറിച്ച് പ്രതിപക്ഷം ശക്തമായ വിമർശനവും അന്വേഷണവും ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാരും
ഏജൻസികളും കേട്ടഭാവം നടിച്ചില്ല.

ശതകോടികളുടെ അഴിമതി നടത്തി കള്ളപ്പണം സംഭരിച്ച് യഥാർത്ഥ ദേശവിരുദ്ധപ്രവർത്തനം നടത്തുന്നവർക്കുനേരെ കണ്ണുരുട്ടാൻ പോലും ശേഷിയുള്ളവരല്ല ഇഡിയും സിബിഐയും കൊടികെട്ടിയ മറ്റ് അന്വേഷണ ഏജൻസികളും. അവരാണ് ബിജെപിയുടെ ആജ്ഞ ശിരസാവഹിച്ച് കേരളത്തിന്റെ അഭിമാന പദ്ധതികളിൽ അഴിമതിയുടെ പുകമറ പരത്താൻ ശ്രമിക്കുന്നത്.

Recommended Video

cmsvideo
ചാണക മുഖ്യനെ പറപ്പിച്ച് ചുവപ്പിന്റെ പോരാളി പിണറായി ഒന്നാമൻ | Oneindia Malayalam

അന്വേഷണം നടക്കേണ്ടത് സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ്. അതിനാണ് കേരളം ഈ ഏജൻസികളെ ക്ഷണിച്ചത്. ആ അന്വേഷണം എവിടെ വരെയായി. ആരാണ് സ്വർണം കൊണ്ടുവന്നത്, ആരാണ് കയറ്റി അയച്ചത്, ഇവിടെ ആർക്കുവേണ്ടിയായിരുന്നു സ്വർണം, തുടർച്ചയായി നയതന്ത്രചാനൽ ദുരുപയോഗം ചെയ്യാൻ ആരുടെയൊക്കെ സഹായം കിട്ടിയിട്ടുണ്ട്... തുടങ്ങി പ്രധാനവിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
ഏൽപ്പിച്ച അന്വേഷണം നടത്തി, യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിനു പകരം, യജമാനസ്നേഹം കാണിച്ച് കേരളസർക്കാരിനെ താറടിക്കാമെന്നാണ് അന്വേഷണ ഏജസികൾ ധരിക്കുന്നതെങ്കിൽ അവർക്കു തെറ്റിപ്പോയി എന്നേ പറയുന്നുള്ളൂ.

 വൈറ്റ് ഹൗസ് പടിയിറങ്ങും മുൻപ് ചൈനയ്ക്ക് പണികൊടുക്കാൻ ട്രംപ്; ബൈഡന് വെല്ലുവിളി വൈറ്റ് ഹൗസ് പടിയിറങ്ങും മുൻപ് ചൈനയ്ക്ക് പണികൊടുക്കാൻ ട്രംപ്; ബൈഡന് വെല്ലുവിളി

സെക്രട്ടറിയേറ്റ് തീപിടിത്തം;സത്യം മൂടിവെയ്ക്കാൻ പോലീസ് ശ്രമം,ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ചെന്നിത്തലസെക്രട്ടറിയേറ്റ് തീപിടിത്തം;സത്യം മൂടിവെയ്ക്കാൻ പോലീസ് ശ്രമം,ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ചെന്നിത്തല

'പൈസയൊക്കെ ആയപ്പോഴേക്കും സ്റ്റൈൽ മാറി,ആണുങ്ങളെ മൊത്തം പുച്ഛം'; ഭാഗ്യലക്ഷ്മിക്കെതിരെ വിനു കിരിയത്ത്'പൈസയൊക്കെ ആയപ്പോഴേക്കും സ്റ്റൈൽ മാറി,ആണുങ്ങളെ മൊത്തം പുച്ഛം'; ഭാഗ്യലക്ഷ്മിക്കെതിരെ വിനു കിരിയത്ത്

English summary
Investigative agencies should not assume that the government will be ousted;slams thomas isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X