വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും
ഇറാൻ-ഇസ്രായേൽ യുദ്ധത്തോടെ സ്വർണവില കുതിച്ചുയരുമെന്ന് പ്രതീക്ഷിച്ചയിടത്ത് വില കുറയുന്ന കാഴ്ചയാണ് വിപണിയിൽ കാണുന്നത്. ഇന്നലെയും ഇന്നും വില കുറയുകയാണ് ചെയ്തിരിക്കുന്നത്. ഇന്ന് തന്നെ രണ്ട് തവണ സ്വർണവിലയിൽ കുറവുണ്ടായി.
ഉച്ചയോടെ സ്വർണവില പവന് 480 രൂപ കുറഞ്ഞ് 1,19,440 രൂപയിലെത്തി നിൽക്കുകയാണ്. യുദ്ധം മുറുകുമ്പോഴും സ്വർണവില കുറയാൻ പല കാരണങ്ങളുണ്ട്. ഇപ്പോഴുളള വിലക്കുറവ് താൽക്കാലികം മാത്രമാണെന്നും വില വീണ്ടും ഉയരുമെന്നും പറയുന്നു സാമ്പത്തിക വിദഗ്ധനായ ബിജി എബ്രഹാം.
'' ഏതൊരു ഉത്പന്നത്തിന്റെയും വില കുറയുന്നതും കൂടുന്നതും അതിന്റെ ആവശ്യകതയും വിതരണവും അടിസ്ഥാനമാക്കിയാണ്. ഇപ്പോള്‍ സ്വര്‍ണത്തിന്റെ വില കുറയാനുളള കാരണം ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതാണ്. മറ്റ് കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് അപ്പോള്‍ വലിയ ചിലവുളളതായി മാറും. സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയാന്‍ ഇത് കാരണമാകും.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കിലുണ്ടാകുന്ന മാറ്റങ്ങളും സ്വര്‍ണത്തിന്റെ വിലയെ സ്വാധീനിക്കാറുണ്ട്. പലിശ നിരക്ക് ഉടനെ കുറയ്ക്കില്ലെന്നുളള സൂചനയെ തുടര്‍ന്നാണ് നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് മാറി അതിനേക്കാള്‍ കൂടുതല്‍ പലിശ കിട്ടുന്ന ബോണ്ടുകളിലേക്ക് മാറുന്നു. അതും സ്വര്‍ണത്തിന് വില കുറയാനുളള കാരണമാണ്.
സ്വര്‍ണവില റെക്കോര്‍ഡിലേക്ക് എത്തിയതോടെ നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭമെടുക്കുന്നതും മറ്റൊരു കാരണമാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണം എണ്ണവില വര്‍ധിച്ചത് പണപ്പെരുപ്പം കൂടുതലാക്കും. ഓഹരിവിപണയിലെ തകര്‍ച്ച നിക്ഷേപകര്‍ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. ആ നഷ്ടം നികത്താന്‍ വേണ്ടി നിക്ഷേപകര്‍ വ്യാപകമായി സ്വര്‍ണം വിറ്റഴിച്ചതും വില കുറയാന്‍ കാരണമായി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ സ്വര്‍ണത്തിന്റെ വില കൂടുക തന്നെ ചെയ്യും.
അന്താരാഷ്ട്ര തലത്തിലെ ഏത് പ്രശ്നങ്ങളും സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലിന് കാരണമാകും. വിലയിലെ ചാഞ്ചാട്ടത്തിന് ഇനിയും സാധ്യതയുണ്ട്. ഇപ്പോഴുളള ഇടിവ് താല്‍ക്കാലികം മാത്രമാണ്. പ്രോഫിറ്റ് ബുക്കിംഗ് ഒരു പ്രധാന പ്രശ്നമാണ്. ഇറാന് സംഘര്‍ഷത്തിന് അയവ് സംഭവിച്ചാല്‍ യുഎസ് പലിശനിരക്ക് കുറച്ചാല്‍ സ്വര്‍ണവില കൂടുന്നത് കാണാം. പക്ഷേ ഇപ്പോഴത്തെ നിലയില്‍ ഒരു മാസം കൂടിയെടുക്കും.
ലോകത്തെ സംഘര്‍ഷങ്ങളുടെ പ്രധാന താല്പര്യം സാമ്പത്തിക താല്പര്യങ്ങള് തന്നെയാണ്. അമേരിക്കയുടെ അപ്രമാദിത്വം തകരുന്നതാണ് കാരണം. ഈ കാലഘട്ടത്തില്‍ സ്വര്‍ണം ഒരു ആശ്രയിക്കാവുന്ന നിക്ഷേപം തന്നെയാണ്. വില വരും ദിവസങ്ങളില്‍ ഉയരുക തന്നെ ചെയ്യും. ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് തീരാവുന്ന അസ്വസ്ഥതകളല്ല സാമ്പത്തിക രംഗത്ത് ഉണ്ടായിരിക്കുന്നത്. അതൊരു പതിറ്റാണ്ട് വരെ നീണ്ടേക്കാം. അതുകൊണ്ട് തന്നെ സ്വര്‍ണത്തിന് വില കൂടുക തന്നെ ചെയ്യും''.
-
സ്വര്‍ണം സുരക്ഷിതമല്ല... എല്ലാം വിറ്റ് വെള്ളി വാങ്ങുന്നതാണോ നല്ലത്? അറിയേണ്ടതെല്ലാം -
അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വാങ്ങാനിരിക്കുകയാണോ? ശരിയായ തിയതിയും സമയവും അറിയാം -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
സ്വർണ വില പവന് 2.35 ലക്ഷമല്ല 6 ലക്ഷമാകും; ഇതുവരെ കണ്ടതൊക്കെ വെറും സാമ്പിൾ മാത്രം..പ്രവചനം, ഞെട്ടൽ -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം











Click it and Unblock the Notifications