കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാറാണി ജ്വല്ലറിയില്‍ നിക്ഷേപകരുടെ ബഹളം

Google Oneindia Malayalam News

കാസര്‍കോട്: കല്ലറക്കല്‍ മഹാറാണി ജ്വല്ലറിയിലെ പ്രതിസന്ധി സംബന്ധിച്ച് വ്യക്തമായ ധാരണയില്ലാത്തതിനെ തുടര്‍ന്ന് നിക്ഷേപകരുടെ ബഹളം. ഇന്ന് രാവിലെ എത്തിയ നിക്ഷേപകരാണ് ജ്വല്ലറിക്ക് പുറത്ത് ബഹളം വെച്ചത്. നിക്ഷേപകരില്‍ പലരോടും ഇന്ന് രാവിലെ ജ്വല്ലറിയില്‍ എത്തണമെന്ന് അറിയിച്ചിരുന്നുവത്രെ. മിക്കവരും രാവിലെ തന്നെ എത്തി.

എന്നാല്‍ 11 മണിയോടെയാണ് ജ്വല്ലറിയുമായി ബന്ധപ്പെട്ട രണ്ടുപേര്‍ എത്തിയത്. എന്നാല്‍ ചര്‍ച്ചയില്‍ വ്യക്തമായ ധാരണയില്ലാത്തതിനാല്‍ നിക്ഷേപകര്‍ ബഹളംവെക്കുകയായിരുന്നു. മൂന്ന് മാസം മുമ്പും നിക്ഷേപകരുടെ യോഗം വിളിച്ചിരുന്നു. തുക തിരിച്ചുനല്‍കാന്‍ അഞ്ച് മാസമെങ്കിലും വേണമെന്നാണ് അന്ന് ജ്വല്ലറി ഉടമ നിക്ഷേപകരെ അറിയിച്ചത്.

gold

ഭൂരിഭാഗം നിക്ഷേപകര്‍ക്കും തുക തിരിച്ചുനല്‍കിയിട്ടില്ലെന്നാണറിയുന്നത്. ജ്വല്ലറിയുടെ ലാഭവിഹിതത്തില്‍ നിന്നും നിക്ഷേപത്തില്‍ നിന്നും വലിയ തുക റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിച്ചതായി നേരത്തെ അറിയിച്ചിരുന്നു. ഇവ വില്‍പന നടത്തി നിക്ഷേപകര്‍ക്ക് തുക നല്‍കാനാണ് ജ്വല്ലറി അധികൃതരുടെ തീരുമാനമെന്നറിയുന്നു.

മോദിയുടെ തന്ത്രങ്ങള്‍ സക്‌സസ്, ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍, ഒടുവില്‍ ലോകബാങ്കും സമ്മതിച്ചുമോദിയുടെ തന്ത്രങ്ങള്‍ സക്‌സസ്, ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍, ഒടുവില്‍ ലോകബാങ്കും സമ്മതിച്ചു

സർക്കാരിൽ നിന്ന് കിട്ടുന്ന 52000 രൂപ കൊണ്ട് മന്ത്രിമാർക്ക് കുടുംബം പുലർത്താനാകില്ല: ജയശങ്കർസർക്കാരിൽ നിന്ന് കിട്ടുന്ന 52000 രൂപ കൊണ്ട് മന്ത്രിമാർക്ക് കുടുംബം പുലർത്താനാകില്ല: ജയശങ്കർ

English summary
Investors rushing into Maharani Jewellery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X