കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയിൽ അഭിനയിക്കാൻ ക്ഷണം, നിരസിച്ച പിന്നാലെ അപമാനം; പരാതിയുമായി സായി ശ്വേത

Google Oneindia Malayalam News

ഓൺലൈൻ ക്ലാസിലൂടെ സോഷ്യൽ ലോകത്ത് വൈറലായ ആളാണ് അധ്യാപികയായ സായി ശ്വേത. സായിയുടെ മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും കഥ കുട്ടികളുടെ മാത്രമല്ല മുതിർന്നവരുടെ ഇഷ്ടം കൂടി പിടിച്ച് പറ്റിയിരുന്നു. ഇതോടെ സായി ടീച്ചർ മലയാളിയുടെ പ്രിയപ്പെട്ട ആളായി മാറി.

Recommended Video

cmsvideo
സിനിമയില്‍ അഭിനയിക്കാത്തതിന് ശ്വേത ടീച്ചര്‍ക്ക് നേരെ ആക്രമണം | Oneindia Malayalam

ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണഅ സായി. സിനിയിലേക്ക് ക്ഷണം ലഭിച്ചതും അത് നിരസിച്ചപ്പോൾ അയാളിൽ നിന്ന് നേരിട്ട അപമാനത്തെ കുറിച്ചുമാണ് സായിയുടെ പ്രതികരണം, പോസ്റ്റ് വായിക്കാം

പങ്കെടുക്കാറുണ്ട്

പങ്കെടുക്കാറുണ്ട്

പ്രിയപ്പെട്ടവരെ ,ഏറെ സങ്കടത്തോടെയാണ് ഈ കുറിപ്പ് ഞാൻ എഴുതുന്നത് .മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും ഓൺലൈൻ ക്ലാസ്സിന് നിങ്ങൾ തന്ന വലിയ സപ്പോർട്ടിനും വിജയത്തിനും ശേഷം ധാരാളം പ്രോഗ്രാമുകൾക്ക് ഈ എളിയ എനിക്ക് ദിവസവും ക്ഷണം ലഭിക്കാറുണ്ട് . അതിൽ പ്രാദേശികമായ ഒട്ടേറെ പരിപാടികളിൽ ഒരു മാറ്റവുമില്ലാതെ പഴയതുപോലെ സന്തോഷത്തോടെ ഞാൻ പങ്കെടുക്കാറുള്ളത് നിങ്ങളിൽ ചിലരെങ്കിലും കണ്ടിട്ടുണ്ടാവുമല്ലോ .

സിനിമയിൽ അഭിനയിക്കാൻ ക്ഷണം

സിനിമയിൽ അഭിനയിക്കാൻ ക്ഷണം

കഴിഞ്ഞ ദിവസം എനിക്ക് അപരിചിതമായ ഒരു നമ്പറിൽ നിന്നും ഫോൺ വന്നു . അപ്പോഴത്തെ തിരക്ക് കാരണം എടുക്കാൻ കഴിഞ്ഞില്ല . പല തവണ വിളിച്ചത് കൊണ്ട് ഗൗരവപ്പെട്ട കാര്യമാകുമെന്ന് കരുതി ഞാൻ തിരിച്ചു വിളിച്ചു . ഒരു സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണമായിരുന്നു അത് . പെട്ടെന്ന് ഒരു മറുപടി പറയാനുള്ള ബുദ്ധിമുട്ട് കൊണ്ട് സിനിമയിൽ പ്രവർത്തിക്കുന്ന ഞങ്ങളുടെ കുടുംബ സുഹൃത്തിന്റെ നമ്പർ കൊടുക്കുകയും അദ്ദേഹത്തോട് സിനിമയുടെ വിശദാംശങ്ങൾ പറഞ്ഞാൽ നന്നാവുമെന്നും പറഞ്ഞു .

ഭർത്താവും അയാളെ വിളിച്ചു

ഭർത്താവും അയാളെ വിളിച്ചു

എന്റെ ഭർത്താവും വിളിച്ച ആളോട് സംസാരിച്ചിരുന്നു . പിന്നീട് ആലോചിച്ച് നോക്കിയപ്പോൾ തല്ക്കാലം സിനിമ അഭിനയം വേണ്ട എന്ന് ഞാൻ തീരുമാനിക്കുകയും എന്നെ വിളിച്ച ആളെ കുടുംബ സുഹൃത്ത് വഴി അത് അറിയിക്കുകയും ചെയ്തു .പക്ഷെ പിന്നീട് കാര്യങ്ങൾ മാറുന്ന അവസ്ഥയാണ് കണ്ടത് . എന്നെ വിളിച്ചയാൾ ഫെയ്‌സ് ബൂക്കിലൂടെ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ നിരത്തി പൊതു സമൂഹത്തിൽ എന്നെ അങ്ങേയറ്റം അവഹേളിക്കുന്ന തരത്തിൽ പോസ്റ്റിട്ടു .

ഹീനമായ വ്യക്തിഹത്യ

ഹീനമായ വ്യക്തിഹത്യ

സോഷ്യൽ മീഡിയയിൽ സെലിബ്രെറ്റി സ്റ്റാറ്റസുള്ള , വക്കീലുകൂടിയായ അദ്ദേഹം ഒരാൾ എന്ത് ചെയ്യണം ചെയ്യേണ്ട എന്ന് തീരുമാനിക്കാനുള്ള വ്യക്തിയുടെ മൗലിക അവകാശത്തെ പോലും ചോദ്യം ചെയ്തുകൊണ്ട് ഹീനമായി വ്യക്തിഹത്യ നടത്തുകയും സത്യം അറിയാതെ ഒട്ടേറെ പേർ അത് ഷെയർ ചെയ്യുകയും കമന്റിടുകയും ചെയ്തു .

സ്ത്രീയെ അപമാനിക്കാൻ

സ്ത്രീയെ അപമാനിക്കാൻ

എന്നെ സ്നേഹിക്കുന്ന ധാരാളം പേർ അത് വായിച്ചു എന്നെ വിളിക്കുകയും അവരോടൊക്കെ മറുപടി പറയാനാവാതെ ഞാൻ വിഷമിക്കുകയും ചെയ്തു .ഒരു സ്ത്രീയോട് അപരിചിതനായ ഒരാൾ ആവശ്യപ്പെടുന്നത് അതേപടി അനുസരിച്ചില്ലെങ്കിൽ സമൂഹ മധ്യത്തിൽ അയാൾക്ക് സ്ത്രീയെ അപവാദ പ്രചാരണം നടത്തി അപമാനിക്കാം എന്ന് ചിലർ ജന്മ അവകാശം പോലെ കരുതുന്നതിന്റെ ഏറ്റവും പുതിയ അനുഭവമാണിത് .

നിയമപരമായി നേരിടാൻ

നിയമപരമായി നേരിടാൻ

വിദ്യാസമ്പന്നരെന്ന് നമ്മൾ കരുതുന്നവർ പോലും ഇങ്ങിനെയാണ് സ്ത്രീകളോട് പെരുമാറുന്നത് . ആദ്യം ഞാൻ വല്ലാതെ തളർന്നു പോയിരുന്നു .പിന്നീട് കുടുംബവും സുഹൃത്തുക്കളും എന്നെ അറിയാവുന്ന പൊതുസമൂഹവും എനിക്ക് നൽകിയ ധൈര്യത്തിലും പിന്തുണയിലും ഈ വിഷയത്തെ നിയമപരമായി നേരിടാനാണ് ഇപ്പോൾ ഞാൻ തീരുമാനിച്ചിരിക്കുന്നത് .അതിന്റെ ഭാഗമായി പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഒരു ടീച്ചർ എന്ന നിലയിൽ അതെന്റെ സാമൂഹിക ഉത്തരവാദിത്വമാണെന്ന് ഞാൻ കരുതുന്നു . ഈ വിഷയത്തിൽ കേരളീയ പൊതു സമൂഹത്തിന്റെ പിന്തുണ എനിക്ക് ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു .

കൊവിഡ് രോഗികൾക്ക് മുൻപിൽ പിപിഇ കിറ്റിട്ട് നൃത്തം; ആ വൈറൽ ഡോക്ടര്‍ ഇവിടുണ്ട്കൊവിഡ് രോഗികൾക്ക് മുൻപിൽ പിപിഇ കിറ്റിട്ട് നൃത്തം; ആ വൈറൽ ഡോക്ടര്‍ ഇവിടുണ്ട്

'മോദി നിർമ്മിത ദുരന്തങ്ങളിൽ നട്ടം തിരിഞ്ഞ് ഇന്ത്യ'; പരാജയങ്ങൾ എണ്ണി പറഞ്ഞ് രാഹുൽ ഗാന്ധി'മോദി നിർമ്മിത ദുരന്തങ്ങളിൽ നട്ടം തിരിഞ്ഞ് ഇന്ത്യ'; പരാജയങ്ങൾ എണ്ണി പറഞ്ഞ് രാഹുൽ ഗാന്ധി

English summary
Invitation to act in film, humiliation after rejection; Sai Shweta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X