കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയെങ്കിലും കോടിയേരി മാപ്പ് പറയാന്‍ തയ്യാറാകണം; ഐഫോണ്‍ വിവാദത്തില്‍ രമേശ് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: ഐഫോണ്‍ വിവാദത്തില്‍ താന്‍ തെറ്റുകാരനല്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ഇനി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കേരളസമൂഹത്തോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രമേശ് ചെന്നിത്തലയ്ക്ക് ഐഫോണ്‍ നല്‍കിയോ എന്ന് അറിയില്ലെന്ന് യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ കഴിഞ്ഞ ദിവസം വിജിലന്‍സിന് മൊഴി കൊടുത്തിരുന്നു. സന്തോഷ് ഈപ്പന് ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നാലെയായിരുന്നു മൊഴിമാറ്റം.

p

എന്നെ മോശക്കാരനായി ചിത്രീകരിക്കുന്ന പ്രസ്താവനയാണ് സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയത്. അതുകൊണ്ട് കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണം. ഈ സംഭവത്തില്‍ വലിയ പ്രചാരണം നടത്തിയ സിപിഎം ഇപ്പോള്‍ മറുപടി പറയണം. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് തന്നെ അപമാനിക്കാന്‍ ശ്രമിച്ചു. പരിപാടിക്ക് ക്ഷണിച്ചത് പ്രകാരം പോയിരുന്നു. ഒരു സമ്മാനവും വാങ്ങിയിട്ടില്ല. തന്നിട്ടുമില്ല. അതേസമയം, യുണിടാക് എംഡിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. 15 ദിവസം കാത്തിരിക്കും. ഇതിന് ശേഷം മറുപടി ലഭിച്ചില്ലെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നടപടിയെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ് പറയുന്നു; അങ്ങ് അന്വേഷിക്കണം, മുഖ്യമന്ത്രിയോട് ഭാഗ്യലക്ഷ്മിനടപടിയെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ് പറയുന്നു; അങ്ങ് അന്വേഷിക്കണം, മുഖ്യമന്ത്രിയോട് ഭാഗ്യലക്ഷ്മി

ചെന്നിത്തലയ്ക്ക് ഐഫോണ്‍ സമ്മാനമായി നല്‍കിയെന്ന വാദത്തില്‍ നിന്ന് യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ കഴിഞ്ഞ ദിവസം പിന്‍മാറിയിരുന്നു. അഞ്ച് ഐഫോണുകള്‍ വാങ്ങി സ്വപ്‌ന സുരേഷിന് നല്‍കുകയാണ് ചെയ്തതെന്നും അത് അവര്‍ ആര്‍ക്കാണ് നല്‍കിയത് എന്ന് അറിയില്ലെന്നുമാണ് സന്തോഷ് ഈപ്പല്‍ വിജിലന്‍സിന് മൊഴി നല്‍കിയത്. നേരത്തെ ഒരു ഫോണ്‍ ചെന്നിത്തലയ്ക്ക് നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു.

Recommended Video

cmsvideo
Ramesh chennithala troll video | Oneindia Malayalam

അപകീത്തിപ്പെടുത്തുന്ന പ്രസ്താവന പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പ് പറയണമെന്നാണ് ചെന്നിത്തല അയച്ച വക്കീല്‍ നോട്ടീസിലെ ആവശ്യം. അല്ലാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മുന്‍ അറ്റോര്‍ണി ജനറല്‍ ആസഫലി മുഖേനയാണ് നോട്ടീസ് അയച്ചിരുന്നത്. സന്തോഷ് ഈപ്പന്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നില്‍ സിപിഎം ആണ്. പാര്‍ട്ടിയെ പ്രീതിപ്പെടുത്തി അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് സന്തോഷ് ഈപ്പന്റെ നീക്കമെന്നും ചെന്നിത്തല ആരോപിച്ചു. ഫോണ്‍ ആരാണ് ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് ചെന്നിത്തല ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. നടപടിയുണ്ടാകുമോ എന്ന് കാത്തിരുന്ന ശേഷമാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

English summary
iPhone Controversy: Ramesh Chennithalad demands Kodiyeri Balakrishnan should be regret
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X