കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതികളിലെ മാധ്യമ വിലക്ക് നീക്കണമെന്ന് ഐപിഐ

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ കൈയ്യാങ്കളിക്കുശേഷം കോടതികളില്‍ നിന്നും മാധ്യമങ്ങളെ വിലക്കിയ ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട്(ഐപിഐ) ഹൈക്കോടതി ചീഫ് ജസ്റ്റീസിന് കത്തയച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളിലുള്ള വിലക്ക് നീക്കണമെന്ന ഐപിഐ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കത്തില്‍ ആവശ്യപ്പെട്ടു.

കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്നും മാധ്യമങ്ങളെ തടയാനാകില്ല. മാധ്യമധര്‍മം നിര്‍വഹിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കണം. വിലക്കുണ്ടങ്കില്‍ സര്‍ക്കാര്‍ എന്തു നടപടി വിഷയത്തില്‍ സ്വീകരിച്ചുവെന്നും ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ ചോദിച്ചിട്ടുണ്ട്. കത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രി പിണറായി വിജയനും അയച്ചിട്ടുണ്ട്.

kerala-high-court

കേരളത്തിലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കിയതുമായി ബന്ധപ്പെട്ടു പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും ചീഫ് സെക്രട്ടറിക്കും ഹൈക്കോടതി രജിസ്ട്രാര്‍ക്കും നോട്ടീസയച്ചു. മുന്‍ എംപി സെബാസ്റ്റ്യന്‍ പോളാണ് കേരളത്തിലെ കോടതികളില്‍ മാധ്യമങ്ങള്‍ക്കു പ്രവേശനം നിഷേധിക്കുകയാണെന്നും ഇത് അറിയാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി പ്രസ് കൗണ്‍സിലിനെ സമീപിച്ചത്.

ഹൈക്കോടതിയിലും തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലുമുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍നിന്നും വിലക്കിയത്. ഇക്കാര്യം അദ്ദേഹം പ്രസ് കൗണ്‍സിലിനു നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

English summary
IPI urges for access to courts for scribes in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X