ഒത്തുകളി എന്നെ പുതിയ മനുഷ്യനാക്കി: ശ്രീശാന്ത്
കൊച്ചി: ഐ പി എല്‍ ഒത്തുകളി വിവാദത്തോടെ ശ്രീശാന്തിനെ ക്രക്കറ്റ് ലോകത്ത് നിന്ന് ആജീവനാന്തം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമ്പോള്‍ ശ്രീശാന്ത് മറ്റ് പല മേഖലകളിലൂടെയും തിരിച്ചവരവിനൊരുങ്ങുകയാണ്.
ഇപ്പോള്‍ കളേഴ്സ് ചാനലില്‍ സംരക്ഷണം ചെയ്യുന്ന ഡാന്‍സ് റിയാലിറ്റി ഷോയായ 'ഝലക് ദിഖ്ലാജ'യിലൂടെ തിരിച്ചുവരികയാണ് ശ്രീ. ഒത്തുകളി വിവാദം ജീവിതത്തിന് നേര്‍ക്കുള്ള എന്റെ കാഴ്ചപ്പാടു തന്നെ മാറ്റിയെന്നാണ് ഷോയുമായി ബന്ധപ്പെട്ട ഒരഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞത്.

ഒത്തുകളിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ എന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാടില്‍ മാറ്റം വരുത്തിയതായി ഞാന്‍ വിശ്വസിക്കുന്നു. ഇതെന്നെ ഒരു മനോബലമുള്ള മനുഷ്യനാക്കി മാറ്റി. അതിന് ഞാന്‍ നന്ദി പറയുന്നത് ഭാര്യ ഭുവനേശ്വരി കുമാരിയോടാണ്- ശ്രീ പറഞ്ഞു.
തളര്‍ന്നുപോകുന്ന ഘട്ടങ്ങളില്‍ ഭാര്യ തന്നെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി. ക്ഷമാ ശീലമുണ്ടായതും അവള് കാരണമാണ്. ക്രിക്കറ്റിനെന്ന പോലെ തന്നെ ഡാന്‍സിനും ക്ഷമ വേണമെന്ന് വിശ്വസിക്കുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു.
ക്രിക്കറ്റിനോടൊപ്പം ഡാന്‍സിനോടും താത്പര്യമുള്ള ശ്രീശാന്തിന് മുമ്പും ബിഗ് ബോസ് അടക്കമുള്ള പല റീയാലിറ്റി ഷോകളില്‍ നിന്നും ക്ഷണം വന്നിരുന്നു. എന്നാല്‍ ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുകൊണ്ടാണ് അതെല്ലാം നിരസിച്ചത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications