കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒത്തുകളി എന്നെ പുതിയ മനുഷ്യനാക്കി: ശ്രീശാന്ത്

  • By Aswathi
Google Oneindia Malayalam News

കൊച്ചി: ഐ പി എല്‍ ഒത്തുകളി വിവാദത്തോടെ ശ്രീശാന്തിനെ ക്രക്കറ്റ് ലോകത്ത് നിന്ന് ആജീവനാന്തം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമ്പോള്‍ ശ്രീശാന്ത് മറ്റ് പല മേഖലകളിലൂടെയും തിരിച്ചവരവിനൊരുങ്ങുകയാണ്.

ഇപ്പോള്‍ കളേഴ്‌സ് ചാനലില്‍ സംരക്ഷണം ചെയ്യുന്ന ഡാന്‍സ് റിയാലിറ്റി ഷോയായ 'ഝലക് ദിഖ്‌ലാജ'യിലൂടെ തിരിച്ചുവരികയാണ് ശ്രീ. ഒത്തുകളി വിവാദം ജീവിതത്തിന് നേര്‍ക്കുള്ള എന്റെ കാഴ്ചപ്പാടു തന്നെ മാറ്റിയെന്നാണ് ഷോയുമായി ബന്ധപ്പെട്ട ഒരഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞത്.

Sreesanth

ഒത്തുകളിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ എന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാടില്‍ മാറ്റം വരുത്തിയതായി ഞാന്‍ വിശ്വസിക്കുന്നു. ഇതെന്നെ ഒരു മനോബലമുള്ള മനുഷ്യനാക്കി മാറ്റി. അതിന് ഞാന്‍ നന്ദി പറയുന്നത് ഭാര്യ ഭുവനേശ്വരി കുമാരിയോടാണ്- ശ്രീ പറഞ്ഞു.

തളര്‍ന്നുപോകുന്ന ഘട്ടങ്ങളില്‍ ഭാര്യ തന്നെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി. ക്ഷമാ ശീലമുണ്ടായതും അവള്‍ കാരണമാണ്. ക്രിക്കറ്റിനെന്ന പോലെ തന്നെ ഡാന്‍സിനും ക്ഷമ വേണമെന്ന് വിശ്വസിക്കുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു.

ക്രിക്കറ്റിനോടൊപ്പം ഡാന്‍സിനോടും താത്പര്യമുള്ള ശ്രീശാന്തിന് മുമ്പും ബിഗ് ബോസ് അടക്കമുള്ള പല റീയാലിറ്റി ഷോകളില്‍ നിന്നും ക്ഷണം വന്നിരുന്നു. എന്നാല്‍ ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുകൊണ്ടാണ് അതെല്ലാം നിരസിച്ചത്.

English summary
IPL spot fixing episode has made me stronger as a person: Sreesanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X