ഭുവി, ചാഹല്‍, വാട്ടോ, ഫിസ്....; ഈ ഐപിഎല്ലിലെ ടോപ് ടെന്‍ ബൗളര്‍മാര്‍ ഇവരാണ്!
ഐ പി എല്ലിന്റെ ഒമ്പതാം സീസണ് ഭുവനേശ്വര്‍ കുമാറിന് ഒരു ദുരന്തമായിരിക്കും എന്നാണ് തുടക്കം കണ്ടപ്പോള്‍ തോന്നിയത്. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന്റെ സര്‍ഫ്രാസ് ഖാന് ഭുവിയെ തലങ്ങും വിലങ്ങും അടിച്ചുപറത്തി ഒരോവറില്‍ വാരിയത് 20ലേറെ റണ്‍സ്. എന്നാല്‍ അവിടെ നിന്നും ഭുവി തിരിച്ചുവന്നു. ടോപ് വിക്കറ്റ് ടേക്കറായി. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ പറഞ്ഞത് പോലെ ലോക നിലവാരമുള്ള ബൗളിംഗ് കാഴ്ചവെച്ചു.
ഭുവനേശ്വര്‍ കുമാര്‍ മാത്രമല്ല, ബാറ്റ്സ്മാന്മാരുടെ കളിയായ ട്വന്റി 20 ക്രിക്കറ്റില്‍ തിളങ്ങിയ മറ്റ് ബൗളര്‍മാരും ഉണ്ട്. ബാംഗ്ലൂരിന്റെ ലെഗ് സ്പിന്നര്‍ യുവേന്ദ്ര ചാഹലും ബംഗ്ലാദേശില്‍ നിന്നുള്ള യുവ ഫാസ്റ്റ് ബൗളറായ മുസ്താഫിസുര്‍ റഹ്മാനും അടക്കം ഈ ഐ പി എല്‍ സീസണിലെ ആദ്യത്തെ പത്ത് വിക്കറ്റ് വേട്ടക്കാരെ കാണൂ...

ഭുവനേശ്വര്‍ കുമാര്‍
സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഓപ്പണിങ് ബൗളര്‍. 17 കളിയില്‍ ഭുവി വീഴ്ത്തിയത് 23 വിക്കറ്റുകള്‍. പര്‍പ്പിള്‍ ക്യാപിന് ഉടമ.

യുവേന്ദ്ര ചാഹല്‍
റണ്ണറപ്പുകളായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് താരം. ലെഗ് സ്പിന്നറായ ചാഹല്‍ ഈ സീസണില്‍ 13 കളിയില്‍ 21 വിക്കറ്റെടുത്തു.

ഷെയ്ന് വാട്സന്
16 കളിയില്‍ 20 വിക്കറ്റ്. എന്നാല്‍ ഫൈനലില്‍ അവസാന ഓവറിലെ 24 അടക്കം നാലോവറില്‍ 61 റണ്‍സ് വഴങ്ങിയത് ടീമിന് തിരിച്ചടിയായി

ധവാല്‍ കുല്‍ക്കര്‍ണി
ഒന്നാം പ്ലേ ഓഫില്‍ 4 വിക്കറ്റുമായി കുല്‍ക്കര്‍ണി ബാംഗ്ലൂരിനെ ഞെട്ടിച്ചു. ആകെ 14 കളിയില്‍ 18 വിക്കറ്റ്.

മുസ്താഫിസുര്‍ റഹ്മാന്
16 കളിയില്‍ 17 വിക്കറ്റെടുത്ത മുസ്താഫിസുര്‍ റഹ്മാന്റെ ഇക്കോണമി വെറും 6.90 ആണ്. ഐ പി എല്ലിലെ എമര്‍ജിങ് പ്ലെയറും റഹ്മാന് തന്നെ.

മക്ലനാഗന്‍
പ്ലേ ഓഫ് കളിക്കാത്ത ടീമുകളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ മുംബൈ ഇന്ത്യന്‍സിന്റെ മിച്ചല്‍ മക്ലനാഗന്റെ പേരിലാണ്. 14 കളിയില്‍ 17 വിക്കറ്റുകള്‍.

ബ്രാവോ
ഗുജറാത്ത് ലയണ്‍സിന്റെ ഡ്വെയ്ന്‍ ബ്രാവോയുടെ പേരില്‍ 15 കളിയിലായി 17 വിക്കറ്റുകളുണ്ട്.

റസ്സല്‍
കൊല്‍ക്കത്തയുടെ ഓള്‍റൗണ്ടര്‍ ആന്‍ഡ്രെ റസല്‍ 12 കൡയില്‍ 15 വിക്കറ്റ് വീഴ്ത്തി. അവസാന മത്സരത്തില്‍ റസലിന് പരിക്കേറ്റത് കൊല്‍ക്കത്തയ്ക്ക് വലിയ തിരിച്ചടിയായി.

സന്ദീപ് ശര്‍മ
പഞ്ചാബിന്റെ ഓപ്പണിങ് ബൗളര്‍ സന്ദീപ് ശര്‍മയുടെ പേരില്‍ 14 കളികളിലായി 15 വിക്കറ്റുണ്ട്..

ജസ്പ്രീത് ഭുമ്ര
ഇന്ത്യയുടെ പുതിയ ഫാസ്റ്റ് ബൗളിങ് സെന്‍സേഷനായ ജസ്പ്രീത് ഭുമ്ര പട്ടികയില്‍ പത്താമതാണ്. 14 കളിയില്‍ 15 വിക്കറ്റ്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications