ഐ പി എസ് ഓഫിസര്‍ ചമഞ്ഞ് തട്ടിപ്പ്: രണ്ടാം പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തു
കൊച്ചി: ഐ പി എസ് ഓഫിസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഘത്തിലെ രണ്ടാം പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തു.രണ്ടാം പ്രതിയായ സായ്ശങ്കറിന്റെ ഭാര്യയാണ് ആത്മഹത്യ ചെയ്തത്. കാക്കനടുള്ള ഫഌറ്റില്‍ കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു. തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതിയായ മയുഖിയുടെ സുഹൃത്താണ് സായ്ശങ്കറിന്റെ ഭാര്യ.
സായ് ശങ്കറിന്റെ ഭാര്യയോടപ്പം മയൂഖി ഫാഷന്‍ ടെക്‌നോളജി പഠിച്ചിരുന്നു. ഇതാണ് തട്ടപ്പിലേക്ക് വരാനിടയായത്.സായ് ശങ്കര്‍ വഴി മയുഖി നാരായണ ദാസുമായി പരിചയപ്പെടുകയായിരുന്നു.

കേന്ദ്ര നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് സമ്പന്നരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. നര്‍കോട്ടിക് ബ്യൂറോയുടെ ഡി ഐ ജി വേഷം കെട്ടിയാണ് സംഘം തട്ടിപ്പ് നടത്തിയത്.ഇതില്‍ സായ് ശങ്കര്‍ മയുഖി,നാരയണ ദാസ്,ഷമീര്‍,ഗുല്‍മോഹര്‍ എന്നിവരെ തൃപ്പുണ്ണിത്തറ പോലിസ് അറസ്റ്റുചെയ്യുകയായിരുന്നു.
മയുഖി സമ്പന്നരെ ബെംഗഌരുവിലെ ഫഌറ്റില്‍ വിളിച്ചു വരുത്തി പണം തട്ടുകയായിരുന്നു. നാരയണനും സംഘവും ഫഌറ്റില്‍ എത്തി ഇവരെ അറസ്റ്റുചെയ്തതായി അഭിനയിക്കുകയും ചെയ്തു. കേസില്‍ നിന്നു രക്ഷപ്പെടാന്‍ വന്‍തുക ആവശ്യപ്പെടുകയാണ് പതിവ്. ഇതിനിടയിലാണ് സംഘം പിടിയിലാകുന്നത്.












Click it and Unblock the Notifications