• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗവാസ്‌കര്‍ക്കെതിരെ പുതിയ കേസ്.... ജാതി പറഞ്ഞ് അധിക്ഷേപം..... വിടാതെ എഡിജിപിയും മകളും!!

തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ മര്‍ദിച്ച പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെതിരെ വീണ്ടും ഉന്നത സംഘത്തിന്റെ പ്രതികാര നീക്കം. ഉന്നത ഉദ്യോഗസ്ഥനെതിരെ പരസ്യമായി രംഗത്ത് വന്നത് ഒരിക്കലും പൊറുക്കാനാവാത്ത കുറ്റമാണെന്ന് ഇവര്‍ വാദിക്കുന്നു. കള്ളക്കേസില്‍ കുടുക്കി ഗവാസ്‌കറിന്റെ ഭാവി ഇല്ലാതാക്കാനാണ് പുതിയ നീക്കം. പീഡനക്കേസും വ്യാജ പരാതിയും ചീറ്റിപ്പോയിട്ടും ഗവാസ്‌കറെ വെറുതെ വിടാന്‍ ഉന്നതസംഘം ഒരുക്കമല്ലെന്നാണ് ഇതിലൂടെ മനസിലാവുന്നത്.

അതേസമയം എന്ത് വന്നാലും കേസ് പിന്‍വലിക്കില്ലെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. ആദ്യം തന്നെ തല്ലിയെന്ന് സമ്മതിക്കട്ടെ എന്നിട്ടാവാം കേസ് പിന്‍വലിക്കുന്ന കാര്യമെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി. എന്നാല്‍ ഗവാസ്‌കറിനോട് മാപ്പുപറയില്ലെന്നാണ് എഡിജിപിയുടെ മകളും സുദേഷ് കുമാറും പറയുന്നത്. അങ്ങനെയെങ്കില്‍ ഇരുവരും കുടുങ്ങുമെന്ന് ഉറപ്പാണ്. ഐപിഎസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന സ്‌നിക്തയുടെ ഭാവി തകര്‍ക്കുന്ന തീരുമാനമാവും അത്.

കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം

കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം

ഗവാസ്‌കറിനെതിരെ പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള കേസില്‍ കുടുക്കാനാണ് നീക്കം നടക്കുന്നത്. ഡ്രൈവര്‍ അലക്ഷ്യമായി വാഹനം ഓടിച്ചെന്ന എഡിജിപിയുടെയും അപമര്യാദയായി പെരുമാറിയെന്ന മകളുടെയും പരാതികള്‍ വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ തന്ത്രവുമായി ഉന്നത സംഘം രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ഗവാസ്‌കറെ മര്‍ദിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുതിയ നീക്കത്തിന് നേതൃത്വം നല്‍കുന്നത് എഡിജിപിയും മകളും ചേര്‍ന്നാണ്.

ക്രൂരമായി മര്‍ദിച്ചെന്ന് ആദ്യം സമ്മതിക്കട്ടെ

ക്രൂരമായി മര്‍ദിച്ചെന്ന് ആദ്യം സമ്മതിക്കട്ടെ

എന്നെ ക്രൂരമായി മര്‍ദിച്ചെന്ന് ആദ്യം അവര്‍ സമ്മതിക്കട്ടെ. എന്നിട്ടാവാം കേസ് ഒത്തുതീര്‍പ്പാക്കുന്ന കാര്യമെന്ന് ഗവാസ്‌കര്‍ പറഞ്ഞു. എന്നെ കുറ്റക്കാരനാക്കി സമൂഹത്തിന്റെ മുന്നില്‍ നിര്‍ത്താനാണ് ശ്രമമെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകും. സംഭവം ഒതുക്കി തീര്‍ക്കാന്‍ ഐപിഎസ് തലത്തില്‍ ശ്രമം നടക്കുന്നതായി പലരും പറഞ്ഞു. സമ്മര്‍ദം ചെലുത്തി പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ട. തന്നെ ഇക്കാര്യത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിട്ടില്ല. എത്രവലിയ സമ്മര്‍ദുണ്ടായാലും നീതി കിട്ടുംവരെ പിന്നോട്ടില്ലെന്നും ഗവാസ്‌കര്‍ പറയുന്നു.

ജാതി അധിക്ഷേപ കേസ്

ജാതി അധിക്ഷേപ കേസ്

ജാതി അധിക്ഷേപ കേസാണ് ഗവാസ്‌കറിനെതിരെ ചുമത്താന്‍ പോകുന്നത്. ഉത്തരേന്ത്യയിലെ പിന്നോക്ക ജാതിയില്‍പ്പെട്ട വ്യക്തിയാണ് താനെന്ന് സുദേഷ് കുമാര്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗവാസ്‌കര്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായി ആരോപണം ഉന്നയിച്ചത്. മകളുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം എഡിജിപിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ഇത്. തനിക്ക് അര്‍ത്ഥമറിയില്ലെന്ന് പറഞ്ഞ എഡിജിപി അധിക്ഷേപിക്കാന്‍ ഉപയോഗിച്ച മലയാള വാക്ക് അന്വേഷണ സംഘത്തോട് പറയുകയും ചെയ്തു. നേരത്തെ മ്യൂസിയം പോലീസും ക്രൈം ഡിറ്റാച്ച്‌മെന്റും മൊഴിയെടുത്തപ്പോള്‍ ഇല്ലാതിരുന്ന പാരതി ഇപ്പോഴെങ്ങനെ വന്നു എന്നതില്‍ ഇവര്‍ക്ക് മറുപടിയില്ല.

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍...

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍...

സുദേഷ് കുമാറിന്റെ മകള്‍ ആക്രമിച്ചത് അദ്ദേഹത്തിന്റെ അറിവോടെയാണെന്ന് സംശയമുണ്ടെന്ന് ഗവാസ്‌കര്‍ പറഞ്ഞു. സംഭവം നടന്നതിന്റെ തലേന്ന് കാറില്‍വെച്ച് മകള്‍ അസഭ്യം പറഞ്ഞ വിവരം എഡിജിപിയെ അറിയിച്ചിരുന്നു. ഡ്രൈവര്‍ ചുമതലയില്‍ നിന്ന് തന്നെ മാറ്റിത്തരണമെന്നും അഭ്യര്‍ത്ഥിച്ചു. ഇതാണ് ഇഷ്ടക്കേടിന് കാരണമായിട്ടുണ്ടാകാം. മകളെ കായികപരിശീലനത്തിന് കൊണ്ടുപോകുമ്പോള്‍ എഡിജിപിയോ അദ്ദേഹത്തിന്റെ ഗണ്‍മാനോ സ്ഥിരമായി ഉണ്ടാവാറുണ്ട്. എന്നാല്‍ സംഭവദിവസം ഇവര്‍ മന:പ്പൂര്‍വം ഒഴിവായി. ഔദ്യോഗിക വാഹനത്തിന് പകരം പോലീസിന്റെ തന്നെ മറ്റൊരു വാഹനമാണ് ഉപയോഗിക്കാന്‍ നിര്‍ദേശിച്ചത്. അതില്‍ പോലീസിന്റെ ബോര്‍ഡുണ്ടായിരുന്നില്ല. ഇതെല്ലാം സംശയത്തിന് ഇടനല്‍കുന്നതാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

പോലീസ് ആസ്ഥാനത്തെ ഉന്നതന്‍

പോലീസ് ആസ്ഥാനത്തെ ഉന്നതന്‍

ഗവാസ്‌കറിനെതിരെ കേസ് പോലീസ് ആസ്ഥാനത്തെ ഉന്നതന്‍ പറഞ്ഞതനുസരിച്ചാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഐപിഎസ് അസോസിയേഷന്റെ പിന്തുണയും ഉണ്ട്. ഇതുവഴി ഗവാസ്‌കറെം സമ്മര്‍ദത്തിലാക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ് സ്‌നിക്തയെ ഇതുവരെ അറസ്റ്റ് ചെയ്യാതിരിക്കുന്നത്. കൊലപാതകശ്രമം അടക്കമുള്ള കുറ്റം ചുമത്തണമെന്ന ഗവാസ്‌കറുടെ ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. എഡിജിപി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാത്തത് തന്നെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടിയാണെന്ന് സൂചനയുണ്ട്.

എഡിജിപി അധിക്ഷേപിച്ചു

എഡിജിപി അധിക്ഷേപിച്ചു

എഡിജിപി തന്നെ പലരീതിയിലും അധിക്ഷേപിച്ചിരുന്നതായി ഗവാസ്‌കര്‍ പറഞ്ഞു. വാഹനമോടിക്കുമ്പോള്‍ വണ്ടി ചെറുതായി ഉലഞ്ഞാല്‍ പോലും എഡിജിപി ചീത്തവിളിക്കും. മറ്റൊരു വാഹനം എതിരെ വന്നപ്പോള്‍ ബ്രേക്കിട്ടതിന്റെ പേരിലാണ് മുന്‍ഡ്രൈവറെ മാറ്റിയതെന്നും ഗവാസ്‌കര്‍ പറഞ്ഞു. അതേസമയം സുദേഷ് കുമാറിന്റെ മകള്‍ക്ക് കായിക പരിശീലനം നല്‍കുന്നത് പോലീസില്‍ തന്നെയുള്ള വനിതാ പരിശീലകയാണ്. ഇത് നിയമവിരുദ്ധമാണ്. സ്റ്റേഡിയത്തില്‍ കായികമത്സരം നടന്ന രണ്ടുദിവസമാണ് വ്യായാമത്തിനായി എഡിജിപിയുടെ മകള്‍ കനകക്കുന്ന് കൊട്ടാരവളപ്പിലെത്തിയത്. ആ പരിശീലകയോട് താന്‍ സംസാരിച്ചെന്ന് ആരോപിച്ചാണ് ചീത്തവിളിയും മര്‍ദനവുമുണ്ടായത്. എഡിജിപിയുടെ മകല്‍ മറ്റൊരു പോലീസ് ഡ്രൈവറെ മുമ്പ് മര്‍ദിച്ചിട്ടുണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞു.

വയറ്റു പിഴപ്പു നടന്മാരെയും നടികളെയും ഓർത്ത് സഹതാപം മാത്രം.. തുറന്നടിച്ച് സംവിധായകൻ ഡോ. ബിജു

പത്താം ക്ലാസില്‍ പെണ്‍കുട്ടികളുടെ കൂട്ടത്തോല്‍വി.... പഠിപ്പിക്കാനാളുമില്ല... ബേഠി ബച്ചാവോ തട്ടിപ്പ്!

English summary
ips officers try to charge fake cases against gavaskar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more