ദിലീപിനെ ജയിലിലിട്ട് പീഡിപ്പിക്കുന്നത് വേദനയുണ്ടാക്കുന്നു!! നിരപരാധിയെങ്കില്‍ ചരിത്രം മാപ്പുതരില്ല!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിനു പിന്തുണയുമായി പ്രമുഖ തിരക്കഥാകൃത്ത് ഇഖ്ബാല്‍ കുറ്റിപ്പുറം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ദിലീപിന് പിന്തുണ പ്രഖ്യാപിച്ചത്. ജയിലിലുള്ള ദിലീപിന് സിനിമാമേഖലയില്‍ നിന്ന് പിന്തുണ വര്‍ധിക്കുന്നതിന്റെ സൂചനകളാണ് കുറച്ചു ദിവസമായി പുറത്തുവരുന്നത്. നിര്‍മാതാവ് ജി സുരേഷ് കുമാര്‍, നടന്‍ സുധീര്‍ എന്നിവര്‍ പിന്തുണയുമായി രംഗത്തുവന്നിരുന്നു.

പീഡിപ്പിക്കപ്പെട്ടിട്ടില്ല!! ആ വാര്‍ത്ത തെറ്റെന്ന് നടി...അന്നു സംഭവിച്ചത്, നടി വെളിപ്പെടുത്തുന്നു!!

ദിലീപിന്റെ അറസ്റ്റില്‍ പകച്ചുപോയി

ദിലീപിന്റെ അറസ്റ്റില്‍ പകച്ചുപോയി

എല്ലാവരെയും പോലെ ദിലീപിന്റെ അറസ്റ്റില്‍ താനും പകച്ചുപോയതായി ഇഖ്ബാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ആരോപിക്കപ്പെടുന്നതുപോലെ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നും കരുതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ദിലീപിനെ പീഡിപ്പിക്കുന്നു

ദിലീപിനെ പീഡിപ്പിക്കുന്നു

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണവും തെളിവുശേഖരണവും ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. എന്നിട്ടും ജാമ്യം അനുവദിക്കാതെ ദിലീപിനെ ജയിലിലിട്ട് പീഡിപ്പിക്കുന്നത് വേദനയുണ്ടാക്കുന്നുവെന്ന് ഇഖ്ബാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

സുനിയോ, ഗോവിന്ദച്ചാമിയോ അല്ല

സുനിയോ, ഗോവിന്ദച്ചാമിയോ അല്ല

പള്‍സര്‍ സുനിയോ, നിഷാമോ, ഗോവിന്ദച്ചാമിയോ, അമീറുല്‍ ഇസ്‌ലാമോ അല്ല ദിലീപ്. മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച സഹോദരനോ, മകനോ, സുഹൃത്തോ ആയിട്ടുള്ള കലാകാരനാണ്.

ചാനലുകള്‍ വിറ്റുതിന്നു

ചാനലുകള്‍ വിറ്റുതിന്നു

ദിലീപിനുള്ള ഈ സ്വീകരാത്യയെ ചാനലുകള്‍ വിറ്റു തിന്നുകയാണെന്ന് ഇഖ്ബാല്‍ തന്റെ പേജിലൂടെ ആരോപിച്ചു.

ചരിത്രം മാപ്പുതരില്ല

ചരിത്രം മാപ്പുതരില്ല

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപിന് കടുത്ത ശിക്ഷ തന്നെ ലഭിക്കട്ടെ. എന്നാല്‍ മറിച്ചാണ് സത്യമെങ്കില്‍ അയാള്‍ അനുഭവിക്കുന്ന പീഡനത്തിന് ചരിത്രം മാപ്പുതരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 സുരേഷ് കുമാറും സുധീറും പിന്തുണച്ചു

സുരേഷ് കുമാറും സുധീറും പിന്തുണച്ചു

നിര്‍മാതാവ് സുരേഷ് കുമാര്‍, നടന്‍ സുധീര്‍ എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദിലീപിനു പിന്തുണയുമായി രംഗത്തുവന്നിരുന്നു. കോടതി കുറ്റക്കാരനന്ന് വിധിക്കുന്നതു വരെ ദിലീപിനൊപ്പമുണ്ടാവുമെന്നാണ് സുധീര്‍ പറഞ്ഞത്. സുരേഷ് കുമാര്‍ ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചാണ് പിന്തുണ അറിയിച്ചത്.

വീണ്ടും ഹൈക്കോടതിയിലേക്ക്

വീണ്ടും ഹൈക്കോടതിയിലേക്ക്

ഒരിക്കല്‍ ജാമ്യാപേക്ഷ തള്ളപ്പെട്ടെങ്കിലും ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നു. അഡ്വ രാകുമാറിനു പകരം ബി രാമന്‍ പിള്ളയാണ് ഇത്തവണ ദിലീപിനായി കോടതിയില്‍ വാദിക്കുക. നാളെ ജാമ്യാപേക്ഷ നല്‍കുമെന്ന് അഭിഭാഷകന്‍ അറിയിച്ചു.

English summary
Script writer Iqbal kuttipuram supports Dileep
Please Wait while comments are loading...