Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി നഴ്‌സുമാര്‍ അപകടത്തില്‍, അഞ്ച് പേര്‍ക്ക് പരിക്ക്

ബാഗ്ദാദ്: ഇറാഖിലെ തിക്രിത് നഗത്തിലെ ആശുപത്രിയില്‍ കുടങ്ങിയ മലയാളി നഴ്‌സുമാര്‍ അപകടത്തിലെന്ന് വാര്‍ത്ത. അഞ്ച് മലയാളി നഴ്‌സുമാര്‍ക്കാണ് പരിക്കേറ്റത്. ആശുപത്രിയില്‍ നിന്ന് മൊസ്യൂളിലേക്ക് ഭീഷണിപ്പെടുത്തി മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

മലയാളി നഴ്സുമാരെ മോസ്യൂളിലേക്ക് മാറ്റുന്നതിനായി പുറത്തിറക്കിയപ്പോള്‍ ആശുപത്രിയില്‍ സ്ഫോടനം ഉണ്ടായി എന്നാണ് വിവരം. അഞ്ച് പേര്‍ക്കും തലക്കാണ് പരിക്കേറ്റതെന്നാണ് വിവരം. ഇവര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങളും ലഭ്യമല്ല. നഴ്സുമാരെ മൊസ്യൂളിലേക്കാണ് കൊണ്ടുപോകുന്നതെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിലും വ്യക്തതയില്ലെന്നാണ് വിവരം.

Iraq

രണ്ട് മണിക്കൂറിനകം ആശുപത്രി വിടണം എന്നായിരുന്നു ഐസിസ് തീവ്രവാദികള്‍ രാവിലെ നഴ്‌സുമാര്‍ക്ക് നല്‍കിയ അന്ത്യശാസനം. പൂര്‍ണമായും വിമതരുടെ അധീനതയിലുള്ള മൊസ്യൂളിലേക്ക് പോകാനാണ് സുന്നി വിമതര്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നത്. ഇപ്പോള്‍ നഴ്സുമാരുടെ മൊബൈല്‍ ഫോണുകള്‍ പോലും തീവ്രവാദികള്‍ വാങ്ങി വച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇവരുമായി ബന്ധപ്പെടാന്‍ പോലും ആകാത്ത സ്ഥിതിയിലാണ് ബന്ധുക്കള്‍.

നഴ്‌സുമാരോട് രണ്ട് ദിവസമായി മൊസ്യൂളിലേക്ക് മാറണം എന്ന് തീവ്രവാദികള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ മലയാളി നഴ്‌സുമാരെ മനുഷ്യ കവചമായി ഉപയോഗിക്കുകയാണോ എന്നും സംശയമുണ്ട്. തിക്രിതിലെ ആശുപത്രി ബോംബ് വച്ച് തകര്‍ക്കും എന്നായിരുന്നു തീവ്രവാദികളുടെ ഭീഷണി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+