കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ നിന്നുമെത്തിയ 46 നഴ്‌സുമാര്‍ക്കും 3 ലക്ഷം രൂപ സഹായം

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: ഇറാഖിലെ ആഭ്യന്തരയുദ്ധത്തില്‍ നിന്നും രക്ഷപ്പെട്ട് കേരളത്തിലെത്തിയ 46 നഴ്‌സുമാര്‍ക്കും 3 ലക്ഷം രൂപവീതം സഹായം. നഴ്‌സുമാരുടെ പുനരധിവാസം സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സി.കെ.മേനോന്‍ ഗ്രൂപ്പാണ് മൂന്നു ലക്ഷം രൂപ വീതം പ്രഖ്യാപിച്ചത്. ഇറാഖിലെ ആശുപത്രിയില്‍ നിന്നും നഴ്‌സുമാര്‍ക്ക് ലഭിക്കാനുള്ള നാലു മാസത്തെ ശമ്പള കുടിശ്ശിക ഇന്ത്യന്‍ എംബസി വഴി ലഭിക്കുമെന്ന് മുഖമന്ത്രി യോഗത്തില്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ നഴ്‌സുമാരെ സഹായിക്കാന്‍ വിവിധ സംഘടനകളും ഗ്രൂപ്പുകളും രംഗത്തെത്തി. നഴ്‌സുമാര്‍ക്ക് ജോലിക്കാവശ്യമായ യോഗ്യത പാസാകുന്നതിനും ജോലി നല്‍കുന്നതിനും പലരും മുന്നോട്ടുവന്നു. മടങ്ങിയെത്തിയ 46 നഴ്‌സുമാരില്‍ 24 പേര്‍ക്ക് ആസ്റ്റര്‍ മെഡിസിറ്റി ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പന്റെ വിവിധ ആശുപത്രികളില്‍ ജോലി നല്‍കിയിട്ടുണ്ട്.

iraq-returns-kerala-46-nurses-will-get-3-lakh-each

അറ്റ്‌ലസ് ഗ്രൂപ്പും നഴ്്‌സുമാക്ക് വേണ്ടത്ര സഹായം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍, മന്ത്രിമാരായ കെസി ജോസഫ്, കെ എം മാണി, അടൂര്‍ പ്രകാശ്, ആസ്റ്റര്‍ മെഡിസിറ്റി, സി കെ മേനോന്‍ ഗ്രൂപ്പ്, അല്‍ അബീര്‍, കിംസ്, ബീആര്‍ ഷെട്ടി, അറ്റ്‌ലസ് ഗ്രൂപ്പ് എന്നിവരുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇറാഖി സര്‍ക്കാരും വിമതരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ തിക്രിത്തിലെ ആശുപത്രിയില്‍ കുടുങ്ങിപ്പോയവരാണ് നാട്ടിലെത്തിയ നഴ്‌സുമാര്‍. ഇവര്‍ വിമതരുടെ കൈയ്യില്‍ അകപ്പെട്ടിരുന്നെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ സമയോചിതമായ ഇടപെടലിലൂടെ പിന്നീട് വിട്ടയക്കുകയാണ്. ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ നഴ്‌സുമാര്‍ മിക്കവരും പാവപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങളാണ്.

English summary
Iraq returns Kerala 46 nurses will get 3 lakh each
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X