അടിവസ്ത്രങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് ഐറിഷ് സ്ത്രീകളുടെ പ്രതിഷേധം എന്തിന്?
രാജ്യത്ത് അതിക്രമിച്ച് വരുന്ന സ്ത്രീപീഡനങ്ങള്‍ക്കെതിരെ അടിവസ്ത്രങ്ങള്‍ സമരായുധമാക്കിയുള്ള വലിയ പ്രതിഷേധങ്ങള്‍ക്കാണ് അയര്‍ലന്റ്റ് ഇപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റിലെ വനിതാ പ്രതിനിധിയായ റൂത്ത് കോപ്പിന്‍ജര്‍ ആണ് ഇത്തരത്തിലൊരു പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. തന്റെ ഒരു ജോഡി കറുത്ത അടിവസ്ത്രങ്ങല്‍ പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു റൂത്ത് ചെയ്തത്.
ഇതോടെ നിരവധി സ്ത്രീകള്‍ തങ്ങളുടെ അടിവസ്ത്രങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യുകയും അടിവസ്ത്രങ്ങള്‍ കയ്യിലേന്തി രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ റാലി നയിക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറന്‍ ഐറിഷ് നഗരമായ കോര്‍ക്കിലെ ഒരു ബലാത്സംഗകേസുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലൊരു പ്രതിഷേധം രാജ്യത്താകമാനം അലയടിച്ചു വന്നത്.
'പരാതിക്കാരിയായ പെണ്‍കുട്ടി അടിവസ്ത്രവും ധരിച്ച് ആരെയോ കാത്തിരിക്കുന്നത് പോലെയായിരുന്നു നിന്നത്' എന്നായിരുന്നു കേസ് വിചാരണക്കിടെ എതിര്‍പക്ഷത്തിന്റെ വാദം. ഈ വാദഗതിക്കെരെ വലിയ പ്രതിഷേധമാണ് ഉയർന്നുവന്നിരുന്നത്. കുറ്റക്കാരല്ലെന്ന് കണ്ട് കേസില്‍ പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തതോടെ പ്രതിഷേധം രൂക്ഷമാവുകയായിരുന്നു.

എന്ത് വസ്ത്രം ധരിക്കണം എന്നുള്ളത് അവരുടെ സ്വാതന്ത്രമാണ്. അവര്‍ മറ്റാരുമായോ സംഗമിക്കാന്‍ കാത്തിരിക്കുയാണ് എന്നുള്ളത് ചിലരുടെ മനോവിചാരം മാത്രമാണെന്ന് പാര്‍ലമെന്റില്‍ അടിവസ്ത്രവുമായി എത്തിയ റൂത്ത് പ്രതികരിച്ചത്. നീതി നടപ്പിലാക്കുന്നതില്‍ കോടതിക്ക് തെറ്റ് പറ്റിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അടിവസ്ത്രങ്ങളുമായി സ്ത്രീകള്‍ പ്രതിഷേധം ശക്തമാക്കിയോടെ വിധി പുനഃപരിശോധിക്കുന്നതിനുള്ള നടപടികള്‍ കെെക്കൊള്ളുമെന്ന് ഐറിഷ് പ്രസിഡന്റ് അറിയിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications