കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിവസ്ത്രങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് ഐറിഷ് സ്ത്രീകളുടെ പ്രതിഷേധം എന്തിന്?

Google Oneindia Malayalam News

രാജ്യത്ത് അതിക്രമിച്ച് വരുന്ന സ്ത്രീപീഡനങ്ങള്‍ക്കെതിരെ അടിവസ്ത്രങ്ങള്‍ സമരായുധമാക്കിയുള്ള വലിയ പ്രതിഷേധങ്ങള്‍ക്കാണ് അയര്‍ലന്റ്‌റ് ഇപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റിലെ വനിതാ പ്രതിനിധിയായ റൂത്ത് കോപ്പിന്‍ജര്‍ ആണ് ഇത്തരത്തിലൊരു പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. തന്റെ ഒരു ജോഡി കറുത്ത അടിവസ്ത്രങ്ങല്‍ പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു റൂത്ത് ചെയ്തത്.

ഇതോടെ നിരവധി സ്ത്രീകള്‍ തങ്ങളുടെ അടിവസ്ത്രങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യുകയും അടിവസ്ത്രങ്ങള്‍ കയ്യിലേന്തി രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ റാലി നയിക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറന്‍ ഐറിഷ് നഗരമായ കോര്‍ക്കിലെ ഒരു ബലാത്സംഗകേസുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലൊരു പ്രതിഷേധം രാജ്യത്താകമാനം അലയടിച്ചു വന്നത്.

<strong>'സോറി.. ഞാന്‍ പോകുന്നു.. മകനെ നോക്കണം'; ഡിവൈഎസ്പി ബി ഹരികുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്</strong>'സോറി.. ഞാന്‍ പോകുന്നു.. മകനെ നോക്കണം'; ഡിവൈഎസ്പി ബി ഹരികുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

'പരാതിക്കാരിയായ പെണ്‍കുട്ടി അടിവസ്ത്രവും ധരിച്ച് ആരെയോ കാത്തിരിക്കുന്നത് പോലെയായിരുന്നു നിന്നത്' എന്നായിരുന്നു കേസ് വിചാരണക്കിടെ എതിര്‍പക്ഷത്തിന്റെ വാദം. ഈ വാദഗതിക്കെരെ വലിയ പ്രതിഷേധമാണ് ഉയർന്നുവന്നിരുന്നത്. കുറ്റക്കാരല്ലെന്ന് കണ്ട് കേസില്‍ പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തതോടെ പ്രതിഷേധം രൂക്ഷമാവുകയായിരുന്നു.

irish

എന്ത് വസ്ത്രം ധരിക്കണം എന്നുള്ളത് അവരുടെ സ്വാതന്ത്രമാണ്. അവര്‍ മറ്റാരുമായോ സംഗമിക്കാന്‍ കാത്തിരിക്കുയാണ് എന്നുള്ളത് ചിലരുടെ മനോവിചാരം മാത്രമാണെന്ന് പാര്‍ലമെന്റില്‍ അടിവസ്ത്രവുമായി എത്തിയ റൂത്ത് പ്രതികരിച്ചത്. നീതി നടപ്പിലാക്കുന്നതില്‍ കോടതിക്ക് തെറ്റ് പറ്റിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അടിവസ്ത്രങ്ങളുമായി സ്ത്രീകള്‍ പ്രതിഷേധം ശക്തമാക്കിയോടെ വിധി പുനഃപരിശോധിക്കുന്നതിനുള്ള നടപടികള്‍ കെെക്കൊള്ളുമെന്ന് ഐറിഷ് പ്രസിഡന്‍റ് അറിയിച്ചു.

<strong>തൃപ്തി അയ്യപ്പനെ പരിഹസിക്കുന്നു; അവര്‍ രണ്ടുംകല്‍പ്പിച്ചാണെങ്കില്‍ ഞങ്ങള്‍ മൂന്നും കല്‍പ്പിച്ച്‌</strong>തൃപ്തി അയ്യപ്പനെ പരിഹസിക്കുന്നു; അവര്‍ രണ്ടുംകല്‍പ്പിച്ചാണെങ്കില്‍ ഞങ്ങള്‍ മൂന്നും കല്‍പ്പിച്ച്‌

English summary
Why women in Ireland are sharing photos of their underwear on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X