Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിക്കകം അപകടം, പരിക്കേറ്റ ഇര്‍ഫാന് പുതിയ വീട്

തിരുവനന്തപുരം: ഇര്‍ഫാന് ഇനി സ്വന്തം വീട്ടില്‍ ഉമ്മയോടും ഉപ്പയോടും ഒപ്പം കഴിയാം. ഇര്‍ഫാനെ ഓര്‍മ്മയില്ലേ. 2011 ല്‍ കരിയ്ക്കകത്ത് സ്‌കൂള്‍വാന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ രക്ഷപ്പെട്ട നാലു വയസുകാരന്‍. ജീവന്‍ മാത്രം തിരിച്ച് കിട്ടിയെങ്കിലും പഴയ ഇര്‍ഫാനെ തിരിച്ച് കിട്ടണമെങ്കില്‍ ഇനിയും നാളുകള്‍ വേണം.

ചികിത്സയ്ക്കായി തന്നെ ബുദ്ധിമുട്ടുന്ന ഇര്‍ഫാന്റെ കുടുംബം വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇര്‍ഫാന്റെ ദുരിതങ്ങള്‍ കണ്ടറിഞ്ഞ് .മുഖ്യമന്ത്രിയുടെ ഭാര്യ മറിയാമ്മയും മകള്‍ മറിയം ഉമ്മനും ഉള്‍പ്പടെയുള്ളവരുടെ സഹായത്താലാണ് ഇര്‍ഫാന് സ്വന്തമായി വീടൊരുങ്ങിയത്.

ദുരന്തത്തില്‍ പ്രതികരണശേഷി നഷ്ടമായ ശരീരം തളര്‍ന്ന ഇര്‍ഫാന്‍ ഇപ്പോള്‍ നിറങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിയ്ക്കുന്നു. അതിനാല്‍ തന്നെ ഇര്‍ഫറാന്റെ വീടിന് പല നിറത്തിലുള്ള പെയിന്റുകളാണുള്ളത്. നാട്ടുകാരും, രാഷ്ട്രീയനേതാക്കളും മലബാര്‍ ഗോള്‍ഡ് ഉള്‍പ്പെടയുള്ള ജൂവല്ലറിയും ചേര്‍ന്നാണ് ഇര്‍ഫാനായി വീടൊരുക്കിയത്. വീട് പാലുകാച്ചിന് രാഷ്ട്രീയം മറന്ന് പ്രമുഖ നേതാക്കള്‍ എത്തി. ഇര്‍ഫാന്റെ വീട്ടിലെ വിശേഷങ്ങള്‍ കാണാം.

ഇര്‍ഫാന്‍

ഇര്‍ഫാന്‍

2011 ല്‍ തിരുവനന്തപുരത്ത് കരിയ്ക്കകത്ത് സ്‌കൂള്‍ വാന്‍ പാര്‍വതി പുത്തനാറിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് ഇര്‍ഫാന്റെ ജീവിതം തളര്‍ന്നത്. ദുരന്തത്തില്‍ ആറ് കുട്ടികള്‍ മരിച്ചു. രക്ഷപെട്ട ഇര്‍ഫാന് പക്ഷേ ഇതുവരെയും പഴയ നിലയിലേക്ക് മാറാന്‍ സാധിച്ചിട്ടില്ല

വാടക വീട്ടില്‍

വാടക വീട്ടില്‍

വാടക വീട്ടിലാണ് ഇര്‍ഫാനുംനും മാതാപിതാക്കളായ ഷാജഹാനും സജിനയും കഴിഞ്ഞിരുന്നത്. ഇര്‍ഫാന്റെ ചികിത്സ്‌ക്ക് സഹായിച്ച മുഖ്യമന്ത്രിയുടെ ഭാര്യ തന്നെയാണ് വീടിന് തറക്കല്ലിട്ടത്

നിറങ്ങളുടെ വീട്

നിറങ്ങളുടെ വീട്

നിറങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയ ഇര്‍ഫാന് വിവിധ നിറത്തിലുള്ള പെയിന്റടിച്ച വീടാണ് ലഭിച്ചത്. ഇര്‍ഫാന് വേണ്ടി വച്ച വീടിന് ഇര്‍ഫാന്റെ വീട് എന്നാണ് പേരിട്ടിരിയ്ക്കുന്നത്.

പാലുകാച്ചല്‍

പാലുകാച്ചല്‍

മുഖ്യമന്ത്രിയുടെ ഭാര്യ മറിയാമ്മ ഉമ്മനാണ് മാര്‍ച്ച് 30 ന് രാവിലെ 11.30 ഓടെ വീടിന്റെ പാലുകാച്ചല്‍ നടത്തിയത്.ഇര്‍ഫാന് വീടൊരുക്കാനും പാലുകാച്ചല്‍ നടത്താനും രാഷ്ട്രീയം തടസമായില്ല. മുഖ്യമന്ത്രിയുടെ കുടുംബം, ശശി തരൂര്‍, എംഎ വാഹീദ് എംഎല്‍എ, സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രന്‍, എം വിജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

വീടൊരുക്കിയവര്‍

വീടൊരുക്കിയവര്‍

മലബാര്‍ ഗോള്‍ഡ് നല്‍കിയ അഞ്ച് ലക്ഷം രൂപയും നാട്ടുകാരും ബന്ധുക്കളും നല്‍കിയ പണവും ഉപയോഗിച്ചാണ് ഇര്‍ഫാന് വീടൊരുക്കിയത്.അണുബാധ ഭീഷണി ഉള്ളതിനാല്‍ പാലുകാച്ചല്‍ ചടങ്ങില്‍ ഇര്‍ഫാനെ കൊണ്ടു വന്നില്ല. തിരക്ക് ഒഴിഞ്ഞ ശേഷമാണ് കുട്ടിയെ കൊണ്ട് വന്നത്

പാര്‍വതി പുത്തനാര്‍ ഇപ്പോഴും

പാര്‍വതി പുത്തനാര്‍ ഇപ്പോഴും

കുരുന്നുകളുടെ ജീവന്‍ കവര്‍ന്ന പാര്‍വതി പുത്തനാറിനും റോഡിനും ഇടയില്‍ സംരക്ഷണ ഭിത്തി ഉള്‍പ്പെടയുള്ളവ കെട്ടാമെന്ന പറഞ്ഞെങ്കിലും അപകടകരമായ അവസ്ഥയിലാണ് അപകടം നടന്ന സ്ഥലം ഇപ്പോഴും. നിറങ്ങളുടെ ലോകത്തിലൂടെ ഇര്‍ഫാന്‍ പിച്ചവയ്ക്കുന്പോള്‍ ഇനി ഒരു കുരുന്നിന്‍റെ ജീവനും പാര്‍വ്വതി പുത്തനാര്‍ കവരാനിടവരരുതേ എന്നാണ് നാട്ടുകാരുടെ പ്രാര്‍ത്ഥന

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+