കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് ഇരിങ്ങൽ സർഗ്ഗാലയ ക്രാഫ്റ്റ് വില്ലേജ് ഒരുങ്ങുന്നു

  • By Desk
Google Oneindia Malayalam News

വടകര: പരമ്പരാഗത കരകൗശല ഗ്രാമങ്ങളിലെ വിദഗ്ദർ പങ്കെടുക്കുന്ന ഏഴാമത് അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് ഇരിങ്ങൽ സർഗ്ഗാലയ ക്രാഫ്റ്റ് വില്ലേജ് ഒരുങ്ങുന്നു. ഈ മാസം 21 മുതൽ 2018 ജനുവരി 8 വരെയാണ് മേള.

പതിനൊന്ന് പോയിന്റ് ലീഡ്, ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി ക്രിസ്മസ് ചാമ്പ്യന്‍മാര്‍!
25 സംസ്ഥാനങ്ങളിൽ നിന്നുള്ള തെരെഞ്ഞെടുക്കപ്പെട്ട നാനൂറോളം കരകൗശല വിദഗ്ധരാണ് മേളയിൽ പങ്കെടുക്കുന്നത്.അഞ്ച് ലക്ഷം സന്ദർശകരെ പ്രതീക്ഷിക്കുന്ന മേളയിൽ ശ്രീലങ്ക,ദക്ഷിണാഫ്രിക്ക,ഉഗാണ്ട,നേപ്പാൾ,ഈജിപ്ത്,എന്നീ രാജ്യങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ദ്ധർ പങ്കെടുക്കും.സംസ്ഥാനത്തെ കരകൗശല പാരമ്പര്യം അനാവരണം ചെയ്യുന്ന കേരള കര കൗശല പൈതൃക ഗ്രാമം എന്ന പ്രത്യേക പവലിയനും മേളയിൽ ഒരുക്കും.

sargalaya

സംസ്ഥാന സർക്കാർ വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ വ്യവസായം,സാംസ്കാരികം,കയർ വകുപ്പുകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.മേളയോടനുബന്ധിച്ച് കേന്ദ്ര സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സൗത്ത് സോൺ കൾച്ചർ സെന്ററിന്റെയും,കേരള ഫോക്‌ലോർ അക്കാദമിയുടേയും വിവിധ കലാപരിപാടികളും അരങ്ങേറും.

English summary
Iringal Sargaalaya craft village getting ready to start international handicraft mela
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X