കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിന്റെ അവിഹിതബന്ധംമാറ്റാന്‍ മന്ത്രവാദം; ലക്ഷങ്ങള്‍തട്ടി ഉസ്താദ് മുങ്ങി

  • By Gokul
Google Oneindia Malayalam News

ഇരിട്ടി: എത്രകണ്ടാലും പഠിക്കാത്തവര്‍ അനുഭവിച്ചുതന്നെ അറിയും എന്നാണ്. വാര്‍ത്താ മാധ്യമങ്ങളിലൂടെ മന്ത്രവാദങ്ങളുടെ തട്ടിപ്പും വെട്ടിപ്പും നിരന്തരം വാര്‍ത്തയായിട്ടും അഭ്യസ്തവിദ്യരെന്ന് മേനി നടിക്കുന്ന മലയാളികള്‍ ഇപ്പോഴും മന്ത്രവാദത്തിന്റെ പിന്നാലെയാണ്. കണ്ണൂര്‍ ഇരിട്ടിയില്‍ നിന്നുമാണ് മന്ത്രവാദതട്ടിപ്പിനെ കുറച്ച് പുതിയ വാര്‍ത്ത പുറത്തുവരുന്നത്.

തന്റെ അടുപ്പക്കാരായ കുടുംബത്തിനെ പ്രലോഭിച്ച് പണം തട്ടിയതാകട്ടെ നാട്ടുകാര്‍ ബഹുമാനിച്ചിരുന്ന ഉസ്താദും. മദ്രസയിലെ മതാദ്ധ്യാപകനായിരുന്ന ഗൂഡല്ലൂര്‍ സ്വദേശി അക്ബര്‍ അലി (29)യാണ് വാര്‍ത്തയിലെ പുതിയ വില്ലന്‍ കഥാപാത്രം. കുട്ടികള്‍ക്ക് ട്യൂഷനെടുക്കാന്‍ ചെന്നിരുന്ന പ്രവാസിയുടെ വീട്ടില്‍ നിന്നും പല കാര്യങ്ങള്‍ പറഞ്ഞ് രണ്ടുലക്ഷത്തോളം രൂപയാണ് അക്ബര്‍ അലി തട്ടിയെടുത്തത്.

black-magic

വീട്ടമ്മയുടെ വിദേശത്ത് ജോലിചെയ്യുന്ന ഭര്‍ത്താവിന് അവിടെ അവിഹിതബന്ധം ഉണ്ടെന്നും അത് മാറ്റാനായി മന്ത്രവാദം മാത്രമാണ് പോംവഴിയെന്നും തെറ്റിദ്ധരിപ്പിച്ചു. പലപ്പോഴായി ഏകദേശം 80,000 രൂപ തട്ടിയ അക്ബര്‍ അലി സ്ത്രീയുടെ അഞ്ചുപവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും മന്ത്രവാദത്തിന്റെ പേരില്‍ വാങ്ങി മുങ്ങുകയായിരുന്നു.

യുവതി ഇരിട്ടി ഡിവൈഎസ്പി പി. സുകുമാരന് നല്‍കിയ പരാതിയെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതിയെ കാസര്‍ഗോഡ് വെള്ളരിക്കുണ്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അടുത്തിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മന്ത്രവാദികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. രണ്ടു സ്ത്രീകള്‍ മന്ത്രവാദികളുടെ മര്‍ദ്ദനമേറ്റ് മരിക്കുകയും ചെയ്തിരുന്നു.

English summary
Iritty Man arrested for practising black magic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X