ബിജെപിയുടേത് മസില് പവറിന്റെ ജയം!! സമരനായിക മലയാളമണ്ണില്‍.....കേരളത്തിന് പ്രശംസ
ഇനിയൊരു മാസം ഇറോം കേരളത്തിലുണ്ടാവും
പാലക്കാട്: ഐതിഹാസിക സമരങ്ങളിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ച മണിപ്പൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക കേരളത്തിലെത്തി. ബിജെപിക്കെതിരേ ആഞ്ഞടിച്ച ഇറോം സ്വന്തം നാട്ടുകാരെക്കുറിച്ചും സംസാരിച്ചു. വിശ്രമത്തിനായാണ് അവര്‍ കേരളത്തിലേക്കു വന്നത്.

ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം നേടിയത് കയ്യൂക്ക് കൊണ്ടാണെന്ന് ഇറോം തുറന്നടിച്ചു. വോട്ടിനായി അവര്‍ പണമൊഴുക്കിയതായും ഇറോം ആരോപിച്ചു.

മണിപ്പൂര്‍ ജനത ഇനിയും പ്രബുദ്ധരാവേണ്ടിയിരിക്കുന്നുവെന്ന് ഇറോം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തനിക്കേറ്റ വന്‍ പരാജയത്തെക്കുറിച്ച് സംസാരിക്കുകയായിരു്നു അവര്‍.

കേരള ജനത എക്കാലവും തനിക്ക് മികച്ച പിന്തുണയാണ് നല്‍കിയതെന്ന് ഇറോം പറഞ്ഞു. എല്ലാത്തില്‍ നിന്നും വിട്ടു നില്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവിടേക്കു വന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇനിയൊരു മാസം ഇറോം കേരളത്തിലുണ്ടാവും. അട്ടപ്പാടിയിലെ ശാന്ത്രിഗ്രാമത്തിലായിരിക്കും അവര്‍ താമസിക്കുക. സാമൂഹിക പ്രവര്‍ത്തകനായ ഉമാപ്രേമനാണ് ശാന്ത്രിഗ്രാമം ആരംഭിച്ചത്.

16 വര്‍ഷം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ചാണ് ഇറോം സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. എന്നാല്‍ മണിപ്പൂരില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വിയാണ് അവര്‍ക്കു നേരിട്ടത്. കേവലം 90 വോട്ടുകള്‍ മാത്രമേ ഇറോമിനു ലഭിച്ചുള്ളൂ.
-
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ












Click it and Unblock the Notifications