കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടേത് മസില്‍ പവറിന്റെ ജയം!! സമരനായിക മലയാളമണ്ണില്‍.....കേരളത്തിന് പ്രശംസ

ഇനിയൊരു മാസം ഇറോം കേരളത്തിലുണ്ടാവും

  • By Manu
Google Oneindia Malayalam News

പാലക്കാട്: ഐതിഹാസിക സമരങ്ങളിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ച മണിപ്പൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക കേരളത്തിലെത്തി. ബിജെപിക്കെതിരേ ആഞ്ഞടിച്ച ഇറോം സ്വന്തം നാട്ടുകാരെക്കുറിച്ചും സംസാരിച്ചു. വിശ്രമത്തിനായാണ് അവര്‍ കേരളത്തിലേക്കു വന്നത്.

പണക്കൊഴുപ്പിന്റെ ജയം

ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം നേടിയത് കയ്യൂക്ക് കൊണ്ടാണെന്ന് ഇറോം തുറന്നടിച്ചു. വോട്ടിനായി അവര്‍ പണമൊഴുക്കിയതായും ഇറോം ആരോപിച്ചു.

മണിപ്പൂര്‍ ഉണരണം

മണിപ്പൂര്‍ ജനത ഇനിയും പ്രബുദ്ധരാവേണ്ടിയിരിക്കുന്നുവെന്ന് ഇറോം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തനിക്കേറ്റ വന്‍ പരാജയത്തെക്കുറിച്ച് സംസാരിക്കുകയായിരു്‌നു അവര്‍.

 കേരളത്തെ പുകഴ്ത്തി

കേരള ജനത എക്കാലവും തനിക്ക് മികച്ച പിന്തുണയാണ് നല്‍കിയതെന്ന് ഇറോം പറഞ്ഞു. എല്ലാത്തില്‍ നിന്നും വിട്ടു നില്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവിടേക്കു വന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു മാസം അട്ടപ്പാടിയില്‍

ഇനിയൊരു മാസം ഇറോം കേരളത്തിലുണ്ടാവും. അട്ടപ്പാടിയിലെ ശാന്ത്രിഗ്രാമത്തിലായിരിക്കും അവര്‍ താമസിക്കുക. സാമൂഹിക പ്രവര്‍ത്തകനായ ഉമാപ്രേമനാണ് ശാന്ത്രിഗ്രാമം ആരംഭിച്ചത്.

സജീവ രാഷ്ട്രീയത്തിലേക്ക്

16 വര്‍ഷം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ചാണ് ഇറോം സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. എന്നാല്‍ മണിപ്പൂരില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വിയാണ് അവര്‍ക്കു നേരിട്ടത്. കേവലം 90 വോട്ടുകള്‍ മാത്രമേ ഇറോമിനു ലഭിച്ചുള്ളൂ.

English summary
irom sharmila arrived kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X