• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇറോമിന് പ്രണയ സാഫല്യം!! മണിപ്പൂരിന്റെ സമര നായിക ഇനി ഡെസ്മണ്ടിന് ജീവിത സഖി!!

  • By Gowthamy

ചെന്നൈ: മണിപ്പൂർ സമര നായിക ഇറോം ശർമിള വിവാഹിതയായി. ഗോവയിൽ സ്ഥിരതാമസക്കാരനായ ബ്രിട്ടീഷ് പൗരൻ ഡെസ്മണ്ട് കുട്ടിനോവിനെയാണ് ഇറോം വിവാഹം കഴിച്ചത്. തമിഴ്നാട്ടിലെ കൊടൈക്കനാലിൽ വച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്. ലളിതമായ ചടങ്ങുകളോടെ ഇന്ന് രാവിലെയായിരുന്നു വിവാഹം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാംഗ്ലൂരില്‍ വച്ചാണ് ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടീഞ്ഞോ ഇറോമിനെ പറ്റി അറിയുന്നത്. പിന്നീട് ഒരിക്കല്‍ കോടതിയില്‍ വച്ച് കൂടിക്കാഴ്ച നടത്തി. ഇതായിരുന്നു ആദ്യ കൂടിക്കാഴ്ച. 8 വര്‍ഷത്തെ പ്രണയമുണ്ട് ഇരുവര്‍ക്കുമിടയില്‍. അന്യ ദേശക്കാരനെ വിവാഹം കഴിക്കുന്നതിന് ഭീകര സംഘടനകളുടെയടക്കം ഭീഷണിയുണ്ട്.

സൈന്യത്തിന്റെ പ്രത്യേക അധികാരമായ അഫ്സ്പയ്ക്കെതിരെ 16 വർഷം നീണ്ട സമരം കഴിഞ്ഞ വർഷം ഒഗസ്റ്റ് ഒമ്പതിനാണ് അവസാനിപ്പിച്ചത്. അതിനു ശേഷം പ്രജ(പീപ്പിൾസ് റിസർജെൻസ് ആൻഡ് ജസ്ററിസ് അലയൻസ്) എന്ന പാർട്ടി രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിടേണ്ടി വന്നു.

വിവാഹ ശേഷവും തന്റെ പോരാട്ടം തുടരുമെന്ന് ഇറോം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിവാഹ ശേഷം തമിഴ്നാട്ടിലായിരക്കും താമസിക്കുന്നത്. രാഷ്ട്രീയത്തിലിറങ്ങിയായിരിക്കില്ല സാമൂഹ്യ പ്രവർത്തകയായിട്ടായിരിക്കും പ്രവർത്തനമെന്നും അവർ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിച്ച് അഫ്സ്പയെ നിരോധിക്കാൻ ഇന്ത്യൻ ഭരണകൂടത്തിൽ സമ്മർദം ചെലുത്തുമെന്നും അവർ വ്യക്തമാക്കിയിരുന്നു.

English summary
irom sharmilas marriage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more