കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മത്സരിച്ചതില്‍ പശ്ചാതാപമില്ല, ഒരു നാള്‍ ജനം തിരിച്ചറിയും'; കേരളത്തിലെത്തിയ ഇറോം ശര്‍മ്മിള പറയുന്നത്

മുഖ്യമന്ത്രി ഒക്രാം ഇബോബി സിങിനോട് 14988 വോട്ടുകള്‍ക്കാണ് ഇറോം ശര്‍മ്മിള പരാജയപ്പെട്ടത്. ഇറോം തന്നെ രൂപീകരിച്ച പീപ്പിള്‍സ് റീസര്‍ജന്‍സ് ജസ്റ്റിസ് അലയന്‍സ്പാര്‍ട്ടി സ്ഥാനാര്‍ഥി ആയാണ് ഇറോം ശര്‍മ്മിള.

  • By Akshay
Google Oneindia Malayalam News

കൊച്ചി: മണിപ്പൂരില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതില്‍ പശ്ചാതാപമില്ലെന്ന് ഉരുക്കു വനിത ഇറോം ശര്‍മ്മിള. റിപ്പോര്‍ട്ടര്‍ ടിവിയിലെ ക്ലോസ് എന്‍കൗണ്ടറിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. എന്റെ ജനതയ്ക്ക് ഒരു നാള്‍ എന്നെ മനസ്സിലാകുമെന്നും അവര്‍ പറഞ്ഞു.

മണിപ്പൂരില്‍ തിരഞ്ഞെടുപ്പിന് നിന്നപ്പോള്‍ വന്‍ പരാജയമാണ് ഈറോ ശര്‍മ്മിള നേരിടേണ്ടി വന്നത്. നൂറില്‍ താഴെ വോട്ടുകള്‍ മാത്രമാണ് അവര്‍ക്ക് ലഭിച്ചിരുന്നത്. മുഖ്യമന്ത്രി ഒക്രാം ഇബോബി സിങിനോട് 14988 വോട്ടുകള്‍ക്കാണ് ഇറോം ശര്‍മ്മിള പരാജയപ്പെട്ടത്. ഇറോം തന്നെ രൂപീകരിച്ച പീപ്പിള്‍സ് റീസര്‍ജന്‍സ് ജസ്റ്റിസ് അലയന്‍സ് (പ്രജ )പാര്‍ട്ടി സ്ഥാനാര്‍ഥി ആയാണ് ഇറോം ശര്‍മ്മിള എത്തിയത്.

Irom Sharmila

ഇറോമിന് 90 വോട്ടുകള്‍ മാത്രമാണ് നേടാനായത്. അതായത് നോട്ടയെക്കാള്‍ കുറവ് വോട്ടുകളാണ് ഇവര്‍ക്ക് ലഭിച്ചത്. പ്രജ പാര്‍ട്ടിക്കും അക്കൗണ്ട് തുറക്കാനായില്ല. ജീവിതത്തിന്റെ 16 വര്‍ഷം ഒരു ജനതയുടെ അവകാശത്തിന് വേണ്ടി നീക്കിവെച്ച ഇറോം ശര്‍മ്മിളയോട് മണിപ്പൂരി ജനത നീതി കാട്ടിയില്ല എന്ന തോന്നലാണ് രാജ്യമാകെയുള്ള സാമൂഹിക പുരോഗമന പ്രവര്‍ത്തകര്‍ക്കുള്ളത്.

'രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്. വഞ്ചിക്കപ്പെട്ടത് പോലെ തോന്നുന്നു. പക്ഷേ ജനങ്ങള്‍ നിഷ്‌കളങ്കരാണ്. അവരുടെ ജനാധിപത്യ അവകാശം ചിലര്‍ വിലയ്ക്ക് വാങ്ങിക്കുകയായിരുന്നു. ' എന്ന് ഇറോം ശര്‍മ്മിള നേരത്തെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ മലയാളിയായ സിസ്റ്റര്‍ പൌലീന്‍ നടത്തുന്ന എച്ച് ഐ വി ബാധിതരായ കുട്ടികള്‍ക്കുള്ള പുനരധിവാസ കേന്ദ്രത്തിലായിരുന്നു ചാനു. കേരളത്തിലേക്ക് വന്നത്് യോഗ ചെയ്യാനും ആത്മീയതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണെന്ന് അവര്‍ പറഞ്ഞു.

English summary
Irom Sharmila's statement about Manipur Legislative election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X