കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബോണസ്' സ്വപ്‌നം കയ്യിലിരിക്കട്ടെ; ബിവ്‌റിജസ് കോര്‍പറേഷനിലെ ഡെപ്യൂട്ടേഷന്‍ ഉത്തരവ് മരവിപ്പിച്ചു

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ബിവ്‌റിജസ് കോര്‍പറേഷനിലെ വിവാദ ഡെപ്യൂട്ടേഷന്‍ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ബവ്‌റിജസ് കോര്‍പറേഷനില്‍ എങ്ങനെയും കയറിക്കൂടി 80,000 രൂപ ബോണസ് കൈപ്പറ്റാനുള്ള മറ്റ് വകുപ്പിലെ ജീവനക്കാരുടെ ശ്രമമാണ് ഇതോടെ പൊളിഞ്ഞത്. ഓണത്തിനുള്ള ഉയര്‍ന്ന ബോണസ് ലക്ഷ്യമിട്ട് അറ്റന്‍ഡര്‍ മുതല്‍ വില്ലേജ് ഓഫീസര്‍മാരെ വരെ കോര്‍പറേഷനിലേക്ക് ഡെപ്യൂട്ടേഷനില്‍ നിയമിച്ചു കൊണ്ടുള്ളതായിരുന്നു ഉത്തരവ്.

ഡെപ്യൂട്ടേഷനില്‍ വരുന്നവരുടെ പേരടക്കം കഴിഞ്ഞദിവസം മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. ഒരു സിപിഎം നേതാവിന്റെ സ്വന്തക്കാരാണ് നാലുപേര്‍. ഓഫീസ് അറ്റന്റര്‍മാര്‍ മുതല്‍ വില്ലേജ് ഓഫീസര്‍മാര്‍ വരെ പട്ടികയില്‍ ഉണ്ടായിരുന്നു. പോരാത്തിന് അച്ചടക്ക നടപടി നേരിട്ടവരും ലിസ്റ്റിലുണ്ട്.

BEVCO

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ജീവനക്കാരെ ഇങ്ങോട്ടേക്ക് അയയ്ക്കണ്ടന്ന് കാണിച്ച് ഡെപ്യൂട്ടേഷന്‍ കിട്ടിയവരുടെ മാതൃ വകുപ്പുകളിലേക്ക് എംഡി കത്തയച്ചിട്ടുണ്ട്. മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടുകയും ഉള്ളവര്‍ക്ക് പോലും ജോലി നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ മറ്റുവകുപ്പുകളില്‍ നിന്നുള്ളവരെ നുഴഞ്ഞു കയറ്റാന്‍ അനുവദിക്കുന്നതിനെതിരെ തൊഴിലാളി യൂണിയനുകള്‍ ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു. ഡെപ്യൂട്ടേഷന് ഇനിയും നീക്കമുണ്ടായാല്‍ ബവ്‌കോയ്ക്ക് മുന്നില്‍ സമരമിരിക്കുമെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

English summary
BEVCO freezen order for irregular deputation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X