കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ് സി എപിപി പരീക്ഷയിലും വൻ ക്രമക്കേട്; 100 ചോദ്യങ്ങളിൽ 80 ഉം ഒരേ ഗൈഡിൽ നിന്ന്...

Google Oneindia Malayalam News

തിരുവനന്തപുരം: പിഎസ് സി പരീക്ഷയിൽ വീണ്ടും ക്രമക്കേട്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പരീക്ഷയിലെ നൂറ് ചോദ്യങ്ങളില്‍ എണ്‍പതെണ്ണവും വളളി പുളളി തെറ്റാതെ ഒരു ഗൈഡില്‍ നിന്നു തന്നെ ചോദിച്ചതിനു പിന്നിൽ അസ്വാഭാവികതയുണ്ടെന്നാണ് ആക്ഷേപം. ഇക്കഴിഞ്ഞ ജനുവരി ഇരുപത്തിരണ്ടിനായിരുന്നു അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിനുളള പിഎസ്‌സി പരീക്ഷ നടന്നത്.

<strong> കണ്ണൂർ ജില്ലയെ പിടിമുറുക്കി ക്വാറി മാഫിയ; 250 അനധികൃത ക്വാറികൾ, സർക്കാർ കണക്ക് 68ലൊതുങ്ങും!</strong> കണ്ണൂർ ജില്ലയെ പിടിമുറുക്കി ക്വാറി മാഫിയ; 250 അനധികൃത ക്വാറികൾ, സർക്കാർ കണക്ക് 68ലൊതുങ്ങും!

100 ചോദ്യങ്ങളടങ്ങിയ ചോദ്യക്കടലാസിലെ 80 എണ്ണവും വന്നതാകട്ടെ യൂണിവേഴ്സല്‍ പബ്ലിക്കേഷന്‍സിന്‍റെ പഠനസഹായിയിൽ നിന്നാണ്. എന്നാൽ തെളിവുകളടക്കം പരാതി നല്‍കിയെങ്കിലും ഇതവഗണിച്ച് നിയമന നടപടികളുമായി മുന്നോട്ടു പോവുകയാണ് പിഎസ്‌സി. ഗൈഡില്‍ നിന്നുളള ചോദ്യങ്ങളില്‍ പേരിനു പോലും ഒരു മാറ്റം വരുത്താതെയാണ് പിഎസ്‌സി ചോദ്യക്കടലാസിലേക്ക് പകർത്തിയിരിക്കുന്നത്.

PSC

ഒരു ഗൈഡില്‍ നിന്ന് തന്നെ ചോദ്യങ്ങള്‍ ചോദിച്ച സംഭവം മുമ്പുണ്ടായപ്പോള്‍ പരീക്ഷ റദ്ദാക്കിയ പിഎസ്‌സി ഇത്തവണ പക്ഷേ പരാതി കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് പരക്കെയുള്ള ആക്ഷേപം. പരീക്ഷയെഴുതിയ ഒരു വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഗൈഡില്‍ നിന്നാണ് ചോദ്യങ്ങള്‍ വരികയെന്ന സൂചന നേരത്തെ കിട്ടിയിരുന്നതായും ആരോപണം ഉയരുന്നുണ്ട്.

English summary
പിഎസ് സി എപിപി പരീക്ഷയിലും വൻ ക്രമക്കേട്; 100 ചോദ്യങ്ങളിൽ 80 ഉം ഒരേ ഗൈഡിൽ നിന്ന്...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X