പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേട്; അന്വേഷണം ഫിനാന്‍സ് ഇന്‍സ്‌പെക്ഷന്‍ വിങ്ങിന്
തിരുവനന്തപുരം: കോവിഡിന്റെ ആദ്യ തരംഗത്തിനിടെ കെഎംസിഎസ്എല്‍ പിപിഇ കിറ്റ് വാങ്ങുന്നതിനും മറ്റ്കാര്യങ്ങള്‍ക്കും ക്രമക്കേട് നടത്തിയ സംഭവത്തില്‍ ധനകാര്യവകുപ്പ് ഫിനാന്‍സ് ഇന്‍സ്‌പെക്ഷന്‍ വിങ് അന്വേഷണം നടത്തും. ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് അന്വേഷണം നടത്തുന്നതെന്നാണ് വിവരം.
ക്രമക്കേട് ആരോപണം ഉയര്‍ന്ന പര്‍ച്ചേസുകളില്‍ ആണ് അന്വേഷണം നടത്തുക.കൊവിഡ് കാല പര്‍ച്ചേസ് കൊള്ള കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. പി.പി.ഇ കിറ്റ്, തെര്‍മല്‍ സ്‌കാനര്‍, ഉപകരണങ്ങള്‍ എന്നിവയില്‍ ഉള്‍പ്പടെ ഉള്ള ക്രമക്കേട് ആയിരുന്നു പുറത്ത് വന്നത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തായിരുന്നു 500 രൂീപക്ക് ലഭിച്ച് കൊണ്ടിരുന്ന പിപിഇ കിറ്റ് മൂ്‌നനിരട്ടി വില നല്‍കി സാന്‍ഫാര്‍മ എന്ന കമ്പിനിയില്‍ നിന്നും വാങ്ങിയത്. കൂടാതെ ആകെ പര്‍ച്ചേസ് തുകയായ 9 കോടി രൂപ മുന്‍കൂര്‍ ആയി നല്‍കികൊണ്ടാണ് ഇവര്‍ പര്‍ച്ചേസ് നടത്തിയത്. ഇതില്‍ കമ്പനിയുടെ പേരും കൈമാറിയ 9 കോടി രൂപയും കണക്കില്‍ മറച്ച് വെക്കുകയും ചെയ്തിരുന്നു. . മഹാരാഷ്ട്രാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുവെന്ന് പറയപ്പെടുന്ന സാന്‍ഫാര്‍മ എന്ന കമ്പിനിയില്‍ നിന്നാണ് മൂന്നിരട്ടി വില നല്‍കി പിപിഇ കിറഅറും മറ്റും വാങ്ങിയത്. ഈ കമ്പിനിയുടെ വിവരങ്ങളാണ് മറച്ചുവെച്ചത്. 224 കമ്പനികള്‍ക്കായി ആകെ 781 കോടി നല്‍കിയെന്നുള്ള വിവരാവകാശ മറുപടിയിലാണ് സാന്‍ഫാര്‍മയുടേയും അവര്‍ക്ക് നല്‍കിയ പണത്തിന്റെയും വിവരം ഇല്ലാതിരുന്നത്.

മഹാരാഷ്ട്ര ആസ്ഥാനമായ ഇന്നുവരെ ആരും പേര് പോലും കേള്‍ക്കാത്ത ഒരു വെബ്‌സൈറ്റ് പോലും ഇല്ലാത്ത സാന്‍ഫാര്‍മ എന്ന കമ്പനിയെ കേരളാ മെഡിക്കല്‍ സര്‍വീസസ് കണക്കില്‍ നിന്ന് മറച്ചുവെയ്ക്കുന്നത് എന്തുകണ്ടാണെന്നുള്ള ചോദ്യവും ഇതിനിടെ ഉയര്‍ന്നിരുന്നു. കൂടാതെ സാന്‍ഫാര്‍മക്ക് പര്‍ച്ചേസ് തുകയായി നല്‍കിയ 9 കോടി രൂപ എവിടെയുള്‍പ്പെടുത്തി എന്ന ചോദ്യവും ഇതിനിടെ ഉയര്‍ന്നിരുന്നു. 2020 മാര്‍ച്ച് 29 നാണ് സാന്‍ഫാര്‍മ എന്ന പുത്തന്‍ കമ്പനി പിപിഇ കിറ്റും മാസ്‌കും നല്‍കാന്‍ തയ്യാറാണെന്ന് പറഞ്ഞ് കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് മെയില്‍ അയക്കുന്നത്. മാര്‍ച്ച് 29 ന് നിപയെ പ്രതിരോധിച്ച കമ്പനിയുടെ പിപിഇ കിറ്റ് 550 രൂപയ്ക്ക് വാങ്ങാന്‍ തീരുമാനിച്ച അതേ ദിവസം. സാന്‍ഫാര്‍മക്കാര്‍ ചോദിച്ചത് നിപയെ പ്രതിരോധിച്ച കമ്പനിയുടെ കിറ്റിന് കൊടുത്തതില്‍ മൂന്ന് മടങ്ങായ 1550 രൂപയായിരുന്നു. പിന്നീട് കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ അന്നത്തെ ജനറല്‍ മാനജേര്‍ ആയിരുന്ന ഡോ ദിലീപ്കുമാറും ഉദ്യോഗസ്ഥരും ചേര്‍ന്ന് സാധനങ്ങള്‍ കമ്പിനിയില്‍ നിന്ന് വാങ്ങുകയായിരുന്നു.

ഇക്കഴിഞ്ഞ സപ്തംബര്‍ മാസം അതുവരെ കൊവിഡിന് വേണ്ടി ആകെ ചെലവഴിച്ച തുകയും ഏതൊക്കെ കമ്പനിക്ക് എത്ര രൂപ വീതം നല്‍കി എന്ന വിവരാവകാശ പ്രകാരം ചോദിച്ചപ്പോഴാണ് സംഭവത്തിന്റെ ഗൗരവം പുറത്ത് വന്നത്. ഈ വര്‍ഷം ആഗസ്ത് 31 വരെ 781 കോടി രൂപ ചെലവഴിച്ചെന്നാണ് ലഭിച്ച മറുപടി. ഓരോ കമ്പനികളെയും ചെലവഴിച്ച പണവും പരിശോധിച്ചു. ടു ആര്‍ ഹെല്‍ത്ത് കെയര്‍ മുതല്‍ സൈഡസ് ഹെല്‍ത്ത് കെയര്‍ വരെയുള്ള 224 കമ്പനികളില്‍ നിന്നായി 781 കോടി രൂപയുടെ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും കൊവിഡിന് വേണ്ടി വാങ്ങിയെന്നാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ തന്ന വിവരാവകാശ രേഖ പ്രകാരമുള്ള മറുപടിയില്‍ പറയുന്നത്. അതേസമയം സാന്‍ഫാര്‍മയില്‍ നിന്ന് വാങ്ങിയ പാര്‍ച്ചേസ് മാത്രം മറുപടിയില്‍ കാണാനുണ്ടായിരുന്നില്ല.

എന്ത് സാധനങ്ങള്‍ വാങ്ങുമ്പോഴും മാര്‍ക്കറ്റ് വിലയെ കാള്‍ കുറഞ്ഞ നിരക്കില്‍ വാങ്ങണമെന്നാണ് സര്‍ക്കാര്‍ ചട്ടം. ഇത് മറികടന്നാണ് സാന്‍ഫാര്‍മ എന്ന കമ്പിനിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയത്. മാര്‍ക്കറ്റ് വില നോക്കിയില്ലെന്ന് മാത്രമല്ല 550 രൂപയ്ക്ക് വാങ്ങിയ പിപിഇ കിറ്റിന് ഒരു മുന്‍പരിചയവുമില്ലാത്ത കമ്പനിക്ക് കൊടുത്തത് 1500 രൂപയാണ്. നിപയെ പ്രതിരോധിക്കാന്‍ പിപിഇ കിറ്റ് നിര്‍മിച്ച് നല്‍കിയ കമ്പനിയാണ് കെറോണ്‍ . 2014 മുതല്‍ പക്ഷിപ്പനി സമയത്തും ഉപയോഗിച്ചത് ഈ കമ്പനിയുടെ പിപിഇ കിറ്റ് തന്നെ. 2020 ജനുവരി 29 ന് കേരളത്തില്‍ ആദ്യത്തെ കൊവിഡ് സ്ഥിരീകരിച്ചതോടെ തൊട്ടടുത്ത ദിവസം തന്നെ കേറോണ്‍ എന്ന കമ്പനിയോട് പിപിഇ കിറ്റ് തരാന്‍ സര്‍ക്കാര്‍ ആവശ്യപ്പൈടുകയും ചെയ്തിരുന്നു. അത്രയേറെ അടിയന്തര സാഹചര്യമായിട്ടും ഫയല്‍ ഇഴഞ്ഞ് നീങ്ങി. അങ്ങനെ രണ്ടുമാസമെടുത്ത് 550 രൂപയുടെ പിപിഇ കിറ്റ് വാങ്ങാന്‍ കേറോണിന് പര്‍ച്ചേസ് ഓര്‍ഡര്‍ കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 29 ന് നല്‍കി.

അന്നേ ദിവസം തന്നെ മഹാരാഷ്ട്രയിലെ സോളാപൂര്‍ ജില്ലയില്‍ നിന്നുള്ള പുതിയൊരു കമ്പനി ഈ മെയില്‍ വഴി പിപിഇ കിറ്റ് നല്‍കാന്‍ സന്നദ്ധമാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അതായിരുന്നു സാന്‍ഫാര്‍മ എന്ന കമ്പിനി. അപേക്ഷ സ്വീകരിക്കുകയും കെറോണിന്റെ പര്‍ച്ചേസിന് രണ്ട് മാസമെടുത്തപ്പോള്‍ സാന്‍ഫാര്‍മയുടെ പര്‍ച്ചേസുകള്‍ക്ക് രണ്ട് ദിവസമാണ് എടുത്തത്. ഒരു സാധനം പോലും ഇന്നേവരെ വാങ്ങാത്ത സാന്‍ ഫാര്‍മ എന്ന കമ്പനിക്ക് 100 ശതമാനം അഡ്വാന്‍സ് കൊടുക്കണമെന്നും ഫയലിലെഴുതി. ഒടുവില്‍ ഒരുദ്യോഗസ്ഥന്‍ വിയോജനക്കുറിപ്പെഴുതിയിട്ടും 50 ശതമാനം അഡ്വാന്‍സ് നല്‍കി. 9 കോടി രൂപയുടെ ഉല്‍പന്നങ്ങളാണ് കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പേരുപോലും കേട്ടിട്ടില്ലാത്ത ഈ തട്ടിക്കൂട്ട് കമ്പനിയില്‍ നിന്ന് സര്‍ക്കാര്‍ വാങ്ങിയത്. അതേസമയം അടിയനന്തര സാഹചര്യമായതിനാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് സാന്‍ഫാര്‍മയില്‍ നിന്ന് പര്‍ച്ചേസ് ചെയ്തതെന്ന് അന്നത്തെ ആരോഗ്യ മന്ത്രിയായിരുന്ന കെകെ ശൈലജ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications