കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളംസർവകലാശാലയ്ക്ക് ഭൂമിവാങ്ങുന്നതിൽ ക്രമക്കേട്!സർക്കാർ പണംമുക്കാൻ താനൂർ എംഎൽഎയും സിപിഎംനേതാക്കളും

സിപിഎം നേതാക്കളുടെയും താനൂർ എംഎൽഎ വി അബ്ദുറഹിമാന്റെ ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള ചതുപ്പ് ഭൂമിയാണ് സർക്കാർ പത്തിരട്ടി വില നൽകി വാങ്ങുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരൂർ: മലയാളം സർവകലാശാലയ്ക്കായി ഭൂമി വാങ്ങുന്നതിൽ വൻ ക്രമക്കേട് നടക്കുന്നതായി ആരോപണം. മലയാളം സർവകലാശാലയ്ക്ക് പുതിയ കെട്ടിടം പണിയാനായി മാങ്ങാട്ടിരിയിൽ കണ്ടെത്തിയ ഭൂമി വിപണി വിലയെക്കാൾ പത്തിരട്ടി നൽകിയാണ് സർക്കാർ വാങ്ങുന്നത്.

ജി സുധാകരൻ മാപ്പു പറഞ്ഞിട്ടും രക്ഷയില്ല! കേരളത്തിന് വായ്പ നൽകേണ്ടതില്ലെന്ന് ലോകബാങ്ക്?കേരളം കുടുങ്ങിജി സുധാകരൻ മാപ്പു പറഞ്ഞിട്ടും രക്ഷയില്ല! കേരളത്തിന് വായ്പ നൽകേണ്ടതില്ലെന്ന് ലോകബാങ്ക്?കേരളം കുടുങ്ങി

തൃശൂർ വാഴാനിയിൽ ആട് മനുഷ്യനെന്ന്! ജനങ്ങൾ ഭീതിയിൽ! ആട് മനുഷ്യനെ തേടിയിറങ്ങിയ വനംവകുപ്പിന് കിട്ടിയത്! തൃശൂർ വാഴാനിയിൽ ആട് മനുഷ്യനെന്ന്! ജനങ്ങൾ ഭീതിയിൽ! ആട് മനുഷ്യനെ തേടിയിറങ്ങിയ വനംവകുപ്പിന് കിട്ടിയത്!

സിപിഎം നേതാക്കളുടെയും താനൂർ എംഎൽഎ വി അബ്ദുറഹിമാന്റെ ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള ചതുപ്പ് ഭൂമിയാണ് സർക്കാർ പത്തിരട്ടി വില നൽകി വാങ്ങുന്നത്. സെന്റിന് 40000 രൂപ മാത്രം വിപണി വിലയുള്ള ഭൂമിയാണ് സർക്കാർ സെന്റൊന്നിന് 1,60,000 രൂപ നൽകി വാങ്ങുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തിരൂരിൽ ഇടത് സ്വതന്ത്രനായി മത്സരിച്ച ഗഫൂർ പി ലില്ലീസ്, അദ്ദേഹത്തിന്റെ സഹോദരങ്ങൾ,താനൂരിലെ ഇടത് എംഎൽഎ വി അബ്ദുറഹിമാന്റെ ബന്ധുക്കൾ എന്നിവരുടെ ഭൂമിയാണ് സർക്കാർ അധികവില നൽകി വാങ്ങുന്നത്.

മലയാളം സർവകലാശാലയ്ക്കായി...

മലയാളം സർവകലാശാലയ്ക്കായി...

നിലവിൽ വാക്കാട് കടപ്പുറത്തെ താത്ക്കാലിക ക്യാമ്പസിൽ പ്രവർത്തിക്കുന്ന മലയാളം സർവകലാശാലയ്ക്ക് സ്ഥിരം കെട്ടിടം പണിയാനായാണ് വെട്ടം പഞ്ചായത്തിലെ മാങ്ങാട്ടിരിയിൽ ഭൂമി വാങ്ങുന്നത്. മാങ്ങാട്ടിരിയിലെ 17 ഏക്കർ 20 സെന്റ് ചതുപ്പ് ഭൂമിയാണ് സർക്കാർ വാങ്ങുന്നത്.

ചതുപ്പ് ഭൂമി ഇരട്ടി വിലയ്ക്ക്...

ചതുപ്പ് ഭൂമി ഇരട്ടി വിലയ്ക്ക്...

മാങ്ങാട്ടിരിയിലെ ചതുപ്പ് ഭൂമി വിപണി വിലയെക്കാൾ പത്തിരട്ടി വില നൽകിയാണ് സർക്കാർ വാങ്ങുന്നത്. സെന്റിന് 40000 രൂപ മാത്രം വിലയുള്ള ഭൂമി 1,60,000 രൂപ നൽകിയാണ് സർക്കാർ ഏറ്റെടുക്കുന്നത്. കണ്ടൽചെടികൾ നിറഞ്ഞ പാരിസ്ഥിതിക പ്രധാന്യമുള്ള ഭൂമി ഇത്രയധികം വില നൽകി വാങ്ങുന്നതിൽ അഴിമതിയുണ്ടെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.

പിന്നിൽ സിപിഎം നേതാക്കളുടെ റിയൽ എസ്റ്റേറ്റ് മാഫിയ...

പിന്നിൽ സിപിഎം നേതാക്കളുടെ റിയൽ എസ്റ്റേറ്റ് മാഫിയ...

തിരൂരിലെ സിപിഎം നേതാക്കൾ അടക്കമുള്ള ഒൻപത് റിയൽ എസ്റ്റേറ്റ് ഇടപാടുകാരുടേതാണ് സർക്കാർ വാങ്ങാനുദ്ദേശിക്കുന്ന ഭൂമി. സർവകലാശാലയ്ക്ക് ഭൂമി വേണ്ടിവരുമെന്ന് മുൻക്കൂട്ടി കണ്ട് പലരിൽ നിന്നായി തുച്ഛവിലയ്ക്ക് വാങ്ങിയ ഭൂമിയാണ് ഇവർ കൊള്ളലാഭത്തിന് സർക്കാരിന് വിൽക്കുന്നത്.

ഗഫൂർ പി ലില്ലീസും വി അബ്ദുറഹിമാനും...

ഗഫൂർ പി ലില്ലീസും വി അബ്ദുറഹിമാനും...

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തിരൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച വ്യവസായി ഗഫൂർ പി ലില്ലീസിന്റെ ഉടമസ്ഥതയിൽ ഒരു ഏക്കർ മൂന്ന് സെന്റ് സ്ഥലമാണ് ഇവിടെയുള്ളത്. അദ്ദേഹത്തിന്റെ സഹോദരങ്ങളുടെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കർ സ്ഥലം, താനൂരിലെ ഇടത് എംഎൽഎയും വ്യവസായിയുമായ വി അബ്ദുറഹിമാന്റെ മൂന്ന് ബന്ധുക്കളുടെ എട്ടര ഏക്കർ സ്ഥലം എന്നിവയാണ് സർക്കാർ പത്തിരട്ടി വില നൽകി വാങ്ങുന്നത്.

ഗവർണർക്ക് പരാതി....

ഗവർണർക്ക് പരാതി....

സർക്കാർ ഖജനാവിന് കോടിക്കണക്കിന് രൂപ നഷ്ടം വരുത്തുന്ന ഭൂമി വാങ്ങൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് സിദ്ദീഖ് പന്താവൂരിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ സംഘടനകൾ ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്.

മറ്റു സ്ഥലമില്ലെന്ന് ചാൻസലർ...

മറ്റു സ്ഥലമില്ലെന്ന് ചാൻസലർ...

എന്നാൽ സർവകലാശാലയ്ക്ക് കെട്ടിടം പണിയാൻ അനുയോജ്യമായ വേറെ സ്ഥലം തിരൂരിലും പരിസര പ്രദേശങ്ങളിലും കിട്ടാനില്ലെന്നാണ് വൈസ് ചാൻസലർ കെ ജയകുമാർ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കിയത്.

സർക്കാരിന് നഷ്ടം കോടികൾ...

സർക്കാരിന് നഷ്ടം കോടികൾ...

ചതുപ്പ് ഭൂമിക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്ന ന്യായ വില വെറും നാലായിരും രൂപയാണ്. വിപണി വില കൂടിപ്പോയാൽ 40000 വരെയും. ഈ ഭൂമിയാണ് സെന്റിന് പത്തിരട്ടി വില നൽകി സർക്കാർ വാങ്ങുന്നത്. സർക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തുന്ന ഭൂമിയിടപാടിന് പിന്നിൽ തിരൂരിലെ പ്രാദേശിക സിപിഎം നേതാക്കളുടെ കരങ്ങളാണെന്നാണ് ആരോപണം.

English summary
irregularities in land purchase for for tirur malayalam university.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X