കോൺഗ്രസ് പ്രസ്ഥാനത്തിന് നികത്താനാകാത്ത നഷ്ടം; അഹമ്മദ് പട്ടേലിന്റെ മരണത്തിൽ അനുശോചിച്ച് മുല്ലപ്പള്ളി
തിരുവനന്തപുരം; മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിയോഗത്തിൽ അനുശോചിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
പ്രതിസന്ധി ഘട്ടങ്ങളിൽ പ്രശ്നങ്ങളുടെ കുരുക്കഴിക്കാൻ അസാധാരണമായ പാടവം കാണിച്ച അഹമ്മദ് പട്ടേലിന്റെ ദേഹവിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് നികത്താനാകാത്ത നഷ്ടമാണ്. അനുരഞ്ജനത്തിന്റെ അതിശക്തനായ വക്താവായിരുന്നു അദ്ദേഹമെന്നും മുല്ലപ്പള്ളി പറഞ്ഞു.
1978ൽ ഗുജറാത്ത് സംസ്ഥാനത്തിന്റെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി അഹമ്മദ് പട്ടേലിനെയും, കേരളത്തിന്റെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി എന്നെയും ഇന്ദിരാജി നിയമിക്കുന്നത് ഒരേ ദിവസമാണ്. അന്ന് മുതൽ ആരംഭിച്ച സുദൃഢമായ സൗഹൃദവും ആത്മബന്ധവുമായിരുന്നു ഞങ്ങൾ തമ്മിൽ. എന്റെ ഏറ്റവും പ്രിയപ്പെട്ട കുടുംബ സുഹൃത്തുകൂടിയായിരുന്നു അദ്ദേഹം.

ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തൻ എന്നപോലെ, രാജീവ് ഗാന്ധിക്കൊപ്പവും സോണിയ ഗാന്ധിക്കൊപ്പവും പൊളിറ്റിക്കൽ സെക്രട്ടറി എന്ന നിലയിൽ സ്‌തുത്യർഹമായ സേവനം അദ്ദേഹം കാഴ്‌ച വെച്ചു. ഒരിക്കലും വാർത്തകളിൽ നിറഞ്ഞു നിൽക്കാതെ തിരശീലക്ക് പിന്നിൽ നിന്ന് സമർഥമായി നയിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.
കോൺഗ്രസിന് ഒരു ട്രബിൾ ഷൂട്ടറെയാണ് നഷ്ടമായത്, 3 തവണ ലോക്സഭാ അംഗവും 5 തവണ രാജ്യസഭാ അംഗവുമായിരുന്നു അഹമ്മദ് ഭായി. കേരളത്തിന്റെ ഒരു ഉത്തമ സുഹൃത്തായിരുന്നു അദ്ദേഹം. മുതിർന്ന യുഡിഎഫ് നേതാക്കളുമായി അദ്ദേഹം ആത്മബന്ധം സൂക്ഷിച്ചിരുന്നു. യുഡിഫ് പ്രസ്ഥാനത്തിന് ആ ബന്ധം ഒരു മുതൽക്കൂട്ടായിരുന്നു.
അദ്ദേഹത്തിന്റെ വേർപാടിൽ കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ തീരാദുഃഖത്തിൽ ഞാൻ പങ്കുചേരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി, ഇന്ന് സംസ്‌ഥാനത്ത് കോൺഗ്രസ് നടത്താനിരുന്ന എല്ലാ പൊതു പരിപാടികളും മാറ്റിവെച്ചിരിക്കുന്നു.
കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ഇന്ന് ഇന്ന് പുലർച്ചെ 3.30 ഓടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അഹമ്മദ് പട്ടേലിന്റെ അന്ത്യം. ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. വീട്ടില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ നവംബര്‍ 15ഓടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications