കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് പ്രസ്ഥാനത്തിന് നികത്താനാകാത്ത നഷ്ടം; അഹമ്മദ് പട്ടേലിന്റെ മരണത്തിൽ അനുശോചിച്ച് മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം; മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിയോഗത്തിൽ അനുശോചിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
പ്രതിസന്ധി ഘട്ടങ്ങളിൽ പ്രശ്നങ്ങളുടെ കുരുക്കഴിക്കാൻ അസാധാരണമായ പാടവം കാണിച്ച അഹമ്മദ് പട്ടേലിന്റെ ദേഹവിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് നികത്താനാകാത്ത നഷ്ടമാണ്. അനുരഞ്ജനത്തിന്റെ അതിശക്തനായ വക്താവായിരുന്നു അദ്ദേഹമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ട്രബിൾ ഷൂട്ടർ.. സോണിയ ഗാന്ധിയുടെ വലംകൈ.. കോൺഗ്രസിന് നഷ്ടമായത് കരുത്തുറ്റ നേതാവിനെട്രബിൾ ഷൂട്ടർ.. സോണിയ ഗാന്ധിയുടെ വലംകൈ.. കോൺഗ്രസിന് നഷ്ടമായത് കരുത്തുറ്റ നേതാവിനെ

1978ൽ ഗുജറാത്ത് സംസ്ഥാനത്തിന്റെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി അഹമ്മദ് പട്ടേലിനെയും, കേരളത്തിന്റെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി എന്നെയും ഇന്ദിരാജി നിയമിക്കുന്നത് ഒരേ ദിവസമാണ്. അന്ന് മുതൽ ആരംഭിച്ച സുദൃഢമായ സൗഹൃദവും ആത്മബന്ധവുമായിരുന്നു ഞങ്ങൾ തമ്മിൽ. എന്റെ ഏറ്റവും പ്രിയപ്പെട്ട കുടുംബ സുഹൃത്തുകൂടിയായിരുന്നു അദ്ദേഹം.

patel-160

ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തൻ എന്നപോലെ, രാജീവ് ഗാന്ധിക്കൊപ്പവും സോണിയ ഗാന്ധിക്കൊപ്പവും പൊളിറ്റിക്കൽ സെക്രട്ടറി എന്ന നിലയിൽ സ്‌തുത്യർഹമായ സേവനം അദ്ദേഹം കാഴ്‌ച വെച്ചു. ഒരിക്കലും വാർത്തകളിൽ നിറഞ്ഞു നിൽക്കാതെ തിരശീലക്ക് പിന്നിൽ നിന്ന് സമർഥമായി നയിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.

കോൺഗ്രസിന് ഒരു ട്രബിൾ ഷൂട്ടറെയാണ് നഷ്ടമായത്, 3 തവണ ലോക്സഭാ അംഗവും 5 തവണ രാജ്യസഭാ അംഗവുമായിരുന്നു അഹമ്മദ് ഭായി. കേരളത്തിന്റെ ഒരു ഉത്തമ സുഹൃത്തായിരുന്നു അദ്ദേഹം. മുതിർന്ന യുഡിഎഫ് നേതാക്കളുമായി അദ്ദേഹം ആത്മബന്ധം സൂക്ഷിച്ചിരുന്നു. യുഡിഫ് പ്രസ്ഥാനത്തിന് ആ ബന്ധം ഒരു മുതൽക്കൂട്ടായിരുന്നു.

അദ്ദേഹത്തിന്റെ വേർപാടിൽ കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ തീരാദുഃഖത്തിൽ ഞാൻ പങ്കുചേരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി, ഇന്ന് സംസ്‌ഥാനത്ത് കോൺഗ്രസ് നടത്താനിരുന്ന എല്ലാ പൊതു പരിപാടികളും മാറ്റിവെച്ചിരിക്കുന്നു.

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ഇന്ന് ഇന്ന് പുലർച്ചെ 3.30 ഓടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അഹമ്മദ് പട്ടേലിന്റെ അന്ത്യം. ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. വീട്ടില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ നവംബര്‍ 15ഓടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

 രാഹുലിന് പകരം വേണുഗോപാല്‍ വരുമോ? അധ്യക്ഷ സ്ഥാനം രണ്ട് വര്‍ഷത്തേക്ക്, കോണ്‍ഗ്രസില്‍ നീക്കങ്ങള്‍!! രാഹുലിന് പകരം വേണുഗോപാല്‍ വരുമോ? അധ്യക്ഷ സ്ഥാനം രണ്ട് വര്‍ഷത്തേക്ക്, കോണ്‍ഗ്രസില്‍ നീക്കങ്ങള്‍!!

തദ്ദേശ തിരഞ്ഞെടുപ്പ്: കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങി!!തദ്ദേശ തിരഞ്ഞെടുപ്പ്: കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങി!!

English summary
Irreplaceable loss to the Congress; Mullappally condoles on death of Ahmed Patel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X