ബിജെപി നേതാവിന്റെ കാഴ്ച നഷ്ടപ്പെട്ടില്ല,എല്ലാം പച്ചക്കള്ളം? ഇങ്ങനെയൊക്കെ തള്ളണോ ബിജെപിക്കാരാ....
ഇടതു കണ്ണിന് കാഴ്ച നഷ്ടമായിട്ടില്ലെന്നും, കണ്ണിന് ചെറിയ വീക്കം മാത്രമേയുള്ളുവെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിക്ക് മുന്നിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി നേതാവിന്റെ കണ്ണിന്റെ കാഴ്ച നഷ്ടമായെന്ന വാര്‍ത്ത വ്യാജമെന്ന് റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ: പിപി വാവയുടെ കണ്ണിന്റെ കാഴ്ച നഷ്ടമായെന്നാണ് വാര്‍ത്ത പ്രചരിച്ചിരുന്നത്.
എന്നാല്‍, പിപി വാവയെ ചികിത്സിച്ച തിരുവനന്തപുരം കിംസ് ആശുപത്രി അധികൃതര്‍ കണ്ണിന് കാഴ്ച നഷ്ടമായെന്ന വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തി. അദ്ദേഹത്തിന്റെ ഇടതു കണ്ണിന് കാഴ്ച നഷ്ടമായിട്ടില്ലെന്നും, കണ്ണിന് ചെറിയ വീക്കം മാത്രമേയുള്ളുവെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. പിപി വാവയുടെ ആരോഗ്യനിലയില്‍ വലിയ കുഴപ്പമില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

അക്രമം, ഗ്രനേഡ്...
ലോ അക്കാദമിയില്‍ ബിജെപി നടത്തുന്ന സമരത്തിന് പിന്തുണയുമായെത്തിയ ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചിരുന്നു.

കാഴ്ച നഷ്ടപ്പെട്ടെന്ന്...
സംഘര്‍ഷത്തിനിടെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചിരുന്നു. ഇതില്‍ പരിക്കേറ്റ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പിപി വാവയ്ക്ക് കാഴ്ച നഷ്ടമായെന്നാണ് വാര്‍ത്ത പ്രചരിച്ചിരുന്നത്.

കണ്ണിന് പരിക്കേറ്റു...
വാവയുടെ ഇടതു കണ്ണിന് പരിക്കേറ്റതിനെ തുടര്‍ന്ന്, ഇടതു കണ്ണിന്റെ കാഴ്ച നഷ്ടമായെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്.

കാഴ്ച നഷ്ടമായില്ലെന്ന് ആശുപത്രി...
അതേസമയം, വാവയുടെ കാഴ്ച നഷ്ടമായെന്ന വാര്‍ത്ത വ്യാജമാണെന്നാണ് അദ്ദേഹത്തെ ചികിത്സിച്ച കിംസ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.

അരോഗ്യത്തിന് കുഴപ്പമില്ല...
വാവയുടെ ഇടതുകണ്ണിന് ചെറിയ വീക്കം മാത്രമേയുള്ളുവെന്നും, അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ വലിയ കുഴപ്പമില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ഇങ്ങനെ തള്ളണോ...
കാഴ്ച നഷ്ടമായെന്ന വാര്‍ത്ത വ്യാജമാണെന്നറിഞ്ഞതോടെ ബിജെപിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയും ആരംഭിച്ചു. ഇങ്ങനെയൊക്കെ തള്ളാമോ ബിജെപിക്കാരാ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications