കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാവിന്റെ കാഴ്ച നഷ്ടപ്പെട്ടില്ല,എല്ലാം പച്ചക്കള്ളം? ഇങ്ങനെയൊക്കെ തള്ളണോ ബിജെപിക്കാരാ....

ഇടതു കണ്ണിന് കാഴ്ച നഷ്ടമായിട്ടില്ലെന്നും, കണ്ണിന് ചെറിയ വീക്കം മാത്രമേയുള്ളുവെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

Google Oneindia Malayalam News

തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിക്ക് മുന്നിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി നേതാവിന്റെ കണ്ണിന്റെ കാഴ്ച നഷ്ടമായെന്ന വാര്‍ത്ത വ്യാജമെന്ന് റിപ്പോര്‍ട്ട്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ: പിപി വാവയുടെ കണ്ണിന്റെ കാഴ്ച നഷ്ടമായെന്നാണ് വാര്‍ത്ത പ്രചരിച്ചിരുന്നത്.

വി മുരളീധരന്‍ പോയത് ശൗചകര്‍മ്മത്തിന്, ഇനിയും ഒരുപാട് വെള്ളം കുടിക്കുമെന്നും കെ സുരേന്ദ്രന്‍വി മുരളീധരന്‍ പോയത് ശൗചകര്‍മ്മത്തിന്, ഇനിയും ഒരുപാട് വെള്ളം കുടിക്കുമെന്നും കെ സുരേന്ദ്രന്‍

എന്നാല്‍, പിപി വാവയെ ചികിത്സിച്ച തിരുവനന്തപുരം കിംസ് ആശുപത്രി അധികൃതര്‍ കണ്ണിന് കാഴ്ച നഷ്ടമായെന്ന വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തി. അദ്ദേഹത്തിന്റെ ഇടതു കണ്ണിന് കാഴ്ച നഷ്ടമായിട്ടില്ലെന്നും, കണ്ണിന് ചെറിയ വീക്കം മാത്രമേയുള്ളുവെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. പിപി വാവയുടെ ആരോഗ്യനിലയില്‍ വലിയ കുഴപ്പമില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

അക്രമം, ഗ്രനേഡ്...

അക്രമം, ഗ്രനേഡ്...

ലോ അക്കാദമിയില്‍ ബിജെപി നടത്തുന്ന സമരത്തിന് പിന്തുണയുമായെത്തിയ ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചിരുന്നു.

കാഴ്ച നഷ്ടപ്പെട്ടെന്ന്...

കാഴ്ച നഷ്ടപ്പെട്ടെന്ന്...

സംഘര്‍ഷത്തിനിടെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചിരുന്നു. ഇതില്‍ പരിക്കേറ്റ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പിപി വാവയ്ക്ക് കാഴ്ച നഷ്ടമായെന്നാണ് വാര്‍ത്ത പ്രചരിച്ചിരുന്നത്.

കണ്ണിന് പരിക്കേറ്റു...

കണ്ണിന് പരിക്കേറ്റു...

വാവയുടെ ഇടതു കണ്ണിന് പരിക്കേറ്റതിനെ തുടര്‍ന്ന്, ഇടതു കണ്ണിന്റെ കാഴ്ച നഷ്ടമായെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്.

കാഴ്ച നഷ്ടമായില്ലെന്ന് ആശുപത്രി...

കാഴ്ച നഷ്ടമായില്ലെന്ന് ആശുപത്രി...

അതേസമയം, വാവയുടെ കാഴ്ച നഷ്ടമായെന്ന വാര്‍ത്ത വ്യാജമാണെന്നാണ് അദ്ദേഹത്തെ ചികിത്സിച്ച കിംസ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.

അരോഗ്യത്തിന് കുഴപ്പമില്ല...

അരോഗ്യത്തിന് കുഴപ്പമില്ല...

വാവയുടെ ഇടതുകണ്ണിന് ചെറിയ വീക്കം മാത്രമേയുള്ളുവെന്നും, അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ വലിയ കുഴപ്പമില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ഇങ്ങനെ തള്ളണോ...

ഇങ്ങനെ തള്ളണോ...

കാഴ്ച നഷ്ടമായെന്ന വാര്‍ത്ത വ്യാജമാണെന്നറിഞ്ഞതോടെ ബിജെപിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയും ആരംഭിച്ചു. ഇങ്ങനെയൊക്കെ തള്ളാമോ ബിജെപിക്കാരാ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം.

English summary
BJP Leader Lost his vision was a fake claim.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X