കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഹാന കൃഷ്ണയും 'കട്ടസംഘിയോ?';മക്കളുടെ രാഷ്ട്രീയത്തെ കുറിച്ച് മറുപടിയുമായി കൃഷ്ണകുമാർ

Google Oneindia Malayalam News

തിരുവനന്തപുരം; അടുത്തിടെയാണ് നടൻ കഷ്ണകുമാർ തന്റേത് സംഘപരിവാർ രാഷ്ട്രീയമാണെന്ന് പ്രഖ്യാപിച്ചത്. വെറും ബിജെപിക്കാരനല്ല താൻ കട്ട സംഘിയാണെന്ന് തന്നെ വൺ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ കൃഷ്ണകുമാർ പറയുകയുണ്ടായി. ഇത്തവണ തിരുവനന്തപുരത്ത് ബിജെപിക്ക് വേണ്ടി അദ്ദേഹം സജീവമായി പ്രചരണത്തിന് ഇറങ്ങിയത്.വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കൃഷ്ണകുമാറിനെ ബിജെപി സ്ഥാനാർത്ഥിയാക്കുമോയെന്നുള്ള ചർച്ചകളും ഒരു വശത്ത് നടക്കുന്നുണ്ട്.

അതേസമയം കൃഷ്ണകുമാറിന്റെ രാഷ്ട്രീയ നിലപാട് തന്നെയാണോ മക്കളും പിന്തുടരുന്നത് എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ സജീവമാണ്. പ്രത്യേകിച്ച് നടി അഹാന കൃഷ്ണയുടേത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുകയാണ് കൃഷ്ണകുമാർ.

അഹാന കൃഷ്ണയുടെ രാഷ്ട്രീയം

അഹാന കൃഷ്ണയുടെ രാഷ്ട്രീയം

കൃഷ്ണകുമാർ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച പിന്നാലെ തന്നെ മകളും നടിയുമായ അഹാന കൃഷ്ണ കുമാറിന്റെ രാഷ്ട്രീയ ചായ്വിനെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. തിരുവനന്തപുരത്ത് ലോക്ക് ഡൗൺ സംബന്ധിച്ച് നടി പങ്കുവെച്ച ഒരു കുറിപ്പായിരുന്നു ചർച്ചകൾക്ക് വഴിവെച്ചത്.തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനാണെന്ന തരത്തിലുള്ള പോസ്റ്റായിരുന്നു അഹാന പങ്കുവെച്ചത്.

ലോക്ക്ഡൗൺ സമയത്ത്

ലോക്ക്ഡൗൺ സമയത്ത്

എന്നാൽ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ തീവ്രതയെ നിസാരവൽക്കരിച്ച് രാഷ്ട്രീയം കളിക്കുകയാണ് നടി എന്ന് ആരോപിച്ച് അഹാനയ്ക്കെതിരെ കടുത്ത സൈബർ ആക്രമണവും നടന്നു. പിന്നീട് നടി ഇക്കാര്യത്തിൽ വിശദീകരണം നൽകിയെങ്കിലും അച്ഛനെ പോലെ തന്നെ അഹാനയുടേയും സംഘപരിവാർ രാഷ്ട്രീയമാണെന്ന് തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ ചര്‍ച്ചകള്‍.

ബീഫ് ചർച്ചയും

ബീഫ് ചർച്ചയും

ഇതിനിടെ കഴിഞ്ഞ ദിവസം അഹാന പങ്കുവെച്ച മറ്റൊരു കുറിപ്പും സോഷ്യൽ മീഡിയയിലെ ട്രോൾ ഗ്രൂപ്പുകളിൽ വൻ ചർച്ചയ്ക്ക് വഴിവെച്ചു. ലൊക്കേഷനിലെ ഭക്ഷണത്തിനൊപ്പമുള്ള ബീഫ് കറിയുടെ ചിത്രം നടി പങ്കുവെച്ചതായിരുന്നു ചർച്ചകൾ കൊഴുക്കാൻ കാരണമായത്. ഇതോടെ നടിയും അച്ഛന്റെ പാർട്ടിയുടെ നിലപാടിന് സമാനമായി ബീഫ് നിരോധനത്തെ പിന്തുണയ്ക്കുന്നുണ്ടോയെന്നായിരുന്നു ചോദ്യങ്ങൾ.

മക്കളുടെ രാഷ്ട്രീയ നിലപാട്

മക്കളുടെ രാഷ്ട്രീയ നിലപാട്

എന്തായാലും അഹാന ഉൾപ്പെടെ തന്റെ മക്കളുടെ രാഷ്ട്രീയ നിലപാട് എന്താണെന്നുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് കൃഷ്ണകുമാർ. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കൃഷ്ണകുമാർ ഇക്കാര്യം വിശദമാക്കിയത്. കുട്ടികളെ താൻ ഒന്നും അടിച്ചേൽപ്പിക്കാറില്ലെന്ന് കൃഷ്ണകുമാർ പറയുന്നു. അവരുടെ രാഷ്ട്രീയം അവരുടെ സ്വാതന്ത്ര്യമാണ്.

തുറന്ന് പറയുന്ന രീതി

തുറന്ന് പറയുന്ന രീതി

വീട്ടിൽ എല്ലാ കാര്യങ്ങളും പൊതുവേ തുറന്ന് ചർച്ച ചെയ്യുന്നതാണ് രീതി.അവരും എല്ലാ കാര്യങ്ങളും കണ്ടാണല്ലോ വളരുന്നത്,കൃഷ്ണകുമാർ പറഞ്ഞു. ഞങ്ങളുടെ കുടുംബത്തിന് നേരെ ഈയിടെ കടുത്ത സൈബർ ആക്രമണം ഉണ്ടായിരുന്നു. അത് ശരിക്കും കുട്ടികളെ കൂടുതൽ ശക്തരാക്കുകയാണ് ചെയ്തത്. ഞാൻ 10 വർഷം ക‍ൊണ്ട് പഠിപ്പിക്കേണ്ടത് അവർക്ക് ഒരു ദിവസം കൊണ്ട് മനസിലായി.

ആവശ്യപ്പെട്ടിട്ടില്ല

ആവശ്യപ്പെട്ടിട്ടില്ല

അവരോട് ഏത് പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. അവർക്ക് സുഹൃത്തുക്കൾ ഒക്കെ ഉണ്ടല്ലോ. അവരുടെ സ്വാധീനമൊക്കെ ഉണ്ടാകുമല്ലോ,, നല്ലത് ഏതാണെന്ന് അവർ തിരുമാനിക്കട്ടെയെന്നും കൃഷ്ണകുമാർ പറഞ്ഞു. അതേസമയം ഇത്തവണ അഹാന വോട്ട് ചെയ്യാൻ എത്തിയിരുന്നില്ലെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.

വോട്ട് ചെയ്യാനെത്തിയില്ല

വോട്ട് ചെയ്യാനെത്തിയില്ല

തിരഞ്ഞെടുപ്പ് ദിവസം രാവിലെ തന്നെ താനും ഭാര്യയും പോയി വോട്ട് ചെയ്തിരുന്നു. അഹാന ഷൂട്ടിംഗ് സംബന്ധമായ തിരക്കിൽ എറണാകുളത്താണ്. അതുകൊണ്ടാണ് മകൾക്ക് വരാൻ കഴിയാതിരുന്നതെന്നും നടൻ പറഞ്ഞു.ബിജെപി ചായ്വ് പ്രഖ്യാപിച്ചതോടെ സിനിമയിൽ നിന്ന് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടേണ്ടി വന്നോയെന്ന ചോദ്യത്തിന് കൃഷ്ണകുമാർ നൽകിയ മറുപടി ഇങ്ങനെ.

പ്രത്യക്ഷത്തിൽ പാര ഇല്ല

പ്രത്യക്ഷത്തിൽ പാര ഇല്ല

നിലവിൽ പ്രത്യക്ഷത്തിൽ തനിക്കെതിരെ ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ പാര വരുന്നത് പ്രത്യക്ഷത്തിൽ അല്ലല്ലോയെന്നും നടൻ ചോദിച്ചു.താൻ ചെറുപ്പം മുതലെ സംഘപരിവറിനെ പിന്തുണച്ച് ആളായിരുന്നുവെന്നും എന്നാൽ സിനിമയിലെത്തിയതിന് ശേഷം ജോലിയെ ബാധിക്കാതിരിക്കാൻ രാഷ്ട്രീയം മാറ്റിവെച്ചുവെന്നും കൃഷ്ണകുമാർ നേരത്തേ പറഞ്ഞിരുന്നു.

Recommended Video

cmsvideo
Actor Krishnakumar exclusive interview
ബോധ്യവുമായി മുന്നോട്ട് പോകും

ബോധ്യവുമായി മുന്നോട്ട് പോകും

പരസ്യമായി രാഷ്ട്രീയം പറയാതിരുന്നത് മക്കളുടെ ഭാവി ഓർത്താണെന്നായിരുന്നു നേരത്തേ കൃഷ്ണകുമാർ പറഞ്ഞത്.താൻ ബിജെപിയെ ഇഷ്ടപ്പെടുന്നു. സമയമുള്ളപ്പോൾ നാടിന്റെ നൻമയ്ക്ക് വേണ്ടി പ്രവർത്തിക്കും. ഞാൻ ചെയ്യുന്നത് ശരിയാണെന്നു ബോധ്യമുണ്ടെങ്കിൽ എന്റെ പ്രവർത്തനവുമായി ഞാൻ മുന്നോട്ടു പോവുക.അതിന്റെ ഫലം എനിക്ക് കിട്ടുമെന്നും കഷ്ണകുമാർ പറഞ്ഞു.

മാസ്കില്ലാതെ വോട്ട് തേടി നിരീക്ഷണത്തിലുളളവരുടെ വീട്ടിൽ, എംഎൽഎയെ ഇറക്കി വിട്ട് കോൺഗ്രസ് അനുഭാവിമാസ്കില്ലാതെ വോട്ട് തേടി നിരീക്ഷണത്തിലുളളവരുടെ വീട്ടിൽ, എംഎൽഎയെ ഇറക്കി വിട്ട് കോൺഗ്രസ് അനുഭാവി

'നായനാരെ സിപിഎം മറന്നു,കാപ്സ്യൂളുമായി വരുന്ന ന്യായീകരണ തൊഴിലാളികൾ പോലും മിണ്ടിയില്ല'; ഷിബു ബേബി ജോൺ'നായനാരെ സിപിഎം മറന്നു,കാപ്സ്യൂളുമായി വരുന്ന ന്യായീകരണ തൊഴിലാളികൾ പോലും മിണ്ടിയില്ല'; ഷിബു ബേബി ജോൺ

വോട്ട് ചെയ്യാന്‍ ഒരുങ്ങിയ മമ്മൂട്ടിക്ക് ദുഃഖ വാര്‍ത്ത; വോട്ടര്‍ പട്ടികയില്‍ പേരില്ല, പ്രമുഖര്‍ ഒട്ടേറെവോട്ട് ചെയ്യാന്‍ ഒരുങ്ങിയ മമ്മൂട്ടിക്ക് ദുഃഖ വാര്‍ത്ത; വോട്ടര്‍ പട്ടികയില്‍ പേരില്ല, പ്രമുഖര്‍ ഒട്ടേറെ

English summary
is ahana krishna supporting BJP? This is actor Krishna kumar's reply on daughters political stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X