കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ജു വിവാദം തിരക്കഥയോ? ടിപി ദാസനെ കൊണ്ടുവരാന്‍ നേരത്തെ തീരുമാനിച്ചു...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ദിവസങ്ങള്‍ക്കുള്ളിലാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിവാദം ഉണ്ടാകുന്നത്. തുടക്കത്തിലെ കല്ലുകടി വലിയ ചര്‍ച്ചയുമായി. കായികമന്ത്രി ഇപി ജയരാജനിലായിരുന്നു വിവാദങ്ങള്‍ തുടങ്ങിയത്. മന്ത്രി വിളിച്ചുവരുത്തി അപമാനിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന അഞ്ജു ബോബി ജോര്‍ജ്ജ് വെളിപ്പെടു്തതിയതോടെ വലിയ കോലാഹലമാണുണ്ടായത്. അവസാനം അഞ്ജുവിന് രാജി വച്ച് പോകേണ്ടി വന്നു.

അഞ്ജു ബോബി ജോര്‍ജ്ജ് അഴമിതി നടത്തിയെന്നായിരുന്നു ആരോപണം. പത്രസമ്മേളനവും വിശദീകരണവുമൊക്കെയായി ഒരാഴ്ച സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നീറിപ്പുകഞ്ഞു. അവസാനം സ്‌പോര്‍ട്‌സ് കൗണ്‍സിലെ അഴമിതികള്‍ വിജിലന്‍സിനെകൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് അഞ്ജു പ്രസിഡന്റ് സ്ഥാനം രാജി വച്ചു. എന്നാല്‍ ഇതൊക്കെ എല്‍ഡിഎഫിന്റെ പ്രിയങ്കരനായ ടിപി ദാസന് വേണ്ടിയായിരിന്നോ എന്നാണ് ഇപ്പോള്‍ ജനം ചോദിക്കുന്നത്.

Read More: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടിപി ദാസന്‍ തന്നെ; മേഴ്‌സിക്കുട്ടന്‍ വൈസ് പ്രസിഡന്‍റ്...

വിവാദങ്ങള്‍

വിവാദങ്ങള്‍

അഞ്ജുബോബി ജോര്‍ജ്ജിനെതിരായ ആരോപണങ്ങളും വിവാദങ്ങള്‍ക്കുള്ള കാരണവും
പുതിയ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് നിയമനവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ആക്ഷേപം

പുകച്ച് പുറത്താക്കി

പുകച്ച് പുറത്താക്കി

ടിപി ദാസനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആക്കാന്‍ വേണ്ടി ആയിരുന്നോ അഞ്ജു ബോബി ജോര്‍ജ്ജിനെ പുകച്ച് പുറത്ത് ചാടിച്ചതെന്നാണ് ചോദ്യം ഉയരുന്നത്.

അപമാനിച്ചു

അപമാനിച്ചു

അഞ്ജുവിനെ അപമാനിച്ചിറക്കി വിടേണ്ടിയിരുന്നില്ലെന്നാണ് ഒരു വിഭാഗം കായിക പ്രേമികള്‍ പറയുന്നത്. രാജ്യത്തിനായി ജീവിതം ഉഴിഞ്ഞ് വച്ച താരത്തെ കുറച്ചുകൂടി മാന്യമായി പറഞ്ഞ് വിടാമായിരുന്നു

നേരത്തേ പരിഗണിച്ചു

നേരത്തേ പരിഗണിച്ചു

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ തന്നെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് ഉറപ്പായിരുന്നു. ടിപി ദാസന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു

അഞ്ജുവിനെതിരെ

അഞ്ജുവിനെതിരെ

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിവാദത്തില്‍ അഞ്ജുവിനെതിരെ അഴിമതി ആരോപണവുമായി മുന്‍പന്തിയില്‍ ടിപി ദാസനുമുണ്ടായിരുന്നു. നേരത്തെ ദാസന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിട്ടുണ്ട്.

ദാസനെതിരെയും ആരോപണം

ദാസനെതിരെയും ആരോപണം

ടിപി ദാസനെതിരെയും അഴിമതി ആരോപണമുയര്‍ന്നിരുന്നു. മുന്‍എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന ദാസന്‍ സ്‌പോര്‍ട്‌സ് ലോട്ടറിയില്‍ തിരിമറി കാണിച്ചെന്നായിരുന്നു ആരോപണം

English summary
LDF had already decided to appoint TP dasan as the sports council president. Is atrocities against anju is a planned one?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X