കേഡൽ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സാത്താൻ സേവയുടെ രഹസ്യം പുറത്ത്...?? ഇത് അവിശ്വസനീയം....!
തിരുവനന്തപുരം: മാതാപിതാക്കളെ അടക്കം നാല് പേരെ കൂട്ടക്കൊല ചെയ്ത നന്തന്‍കോട് സംഭവം കേരളത്തെ ആകെ ഞെട്ടിച്ചതാണ്. പ്രതി കേഡല്‍ ജിന്സണ് രാജയുമായി ബന്ധപ്പെട്ട് നിരവധി അപസര്‍പ്പക കഥകളും പ്രചരിക്കപ്പെട്ടു. അതില്‍ മുന്നില്‍ ഉണ്ടായിരുന്നത് ആസ്ട്രല്‍ പ്രൊജക്ഷന് അഥവാ സാത്താന് സേവ ആയിരുന്നു. ഇത്രയും ക്രൂരമായ കൊലയ്ക്ക് പിന്നിലെ കാരണം എന്തെന്നത് സംബന്ധിച്ച് ഇപ്പോഴും ദുരൂഹതകള്‍ നിലനില്‍ക്കുകയാണ്. അതിനിടെ കേഡലിന് പ്രേരകമായ ആ സാത്താന് എന്തെന്നത് സംബന്ധിച്ച് പുതിയ ചില സൂചനകള്‍ കൂടി പുറത്ത് വന്നിരിക്കുന്നു.

മരണവാതിൽ തുറന്ന് ബ്ലൂ വെയ്ൽ
കേരളത്തേയും രാജ്യത്തെ തന്നെയും അടുത്തിടെ ഭീതിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് മരണ ഗെയിം എന്ന് വിളിപ്പേരുള്ള ബ്ലൂവെയ്ല്‍ ഗെയിം. ദുര്‍ഘടമായ പലഘട്ടങ്ങളിലൂടെ കടന്ന് പോയ ശേഷം ഒടുവില്‍ ആത്മഹത്യ ചെയ്യിക്കുക എന്നതാണ് രീതി. നന്തന്‍കോട് കൂട്ടക്കൊലയുമായി ബ്ലൂവെയ്ല്‍ ഗെയിമിന് എന്താണ് ബന്ധം എന്നല്ലേ.

കേഡലും അടിമയോ
മാതാപിതാക്കളേയും സഹോദരിയേയും ബന്ധുവായ സ്ത്രീയേയും അതിക്രൂരമായി കൊലപ്പെടുത്തിയ കേഡല്‍ ബ്ലൂവെയ്ല്‍ ഗെയിമിന് അടിമയായിരുന്നു എന്ന സൂചനയാണ് പുറത്ത് വന്നിരിക്കുന്നത്. കേഡല്‍ തന്നെ വെളിപ്പെടുത്തിയതാണേ്രത ഇത്.

മാനസിക പ്രശ്നങ്ങൾ
കേഡലിന് മാനസിക പ്രശ്നങ്ങളുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ കുറച്ച് നാള് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. ഇപ്പോള്‍ ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ആണ് കേഡലുള്ളത്.

പ്രത്യേക ഗെയിം കളിക്കാറുണ്ട്
ജില്ലാജയിലില്‍ തന്റെ കൂടെ സെല്ലിലുണ്ടായിരുന്ന സഹതടവ്കാരോടാണ് കേഡല്‍ ഇക്കാര്യം വെളിപ്പെടുത്തിയത് എന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു പ്രത്യേക ഗെയിം താന്‍ കളിക്കാറുണ്ടായിരുന്നു എന്നാണത്രേ കേഡല്‍ പറഞ്ഞത്.

ചില കമാൻഡുകൾ ലഭിച്ചു
ഈ ഗെയിം കളിക്കുമ്പോള്‍ തന്നെ ആരോ നിയന്ത്രിക്കുമെന്നും ചില പ്രത്യേക കമാന്‍ഡുകള്‍ തനിക്ക് ലഭിക്കാറുണ്ടായിരുന്നുവെന്നും കേഡല്‍ മറ്റ് തടവുകാരോട് വെളിപ്പെടുത്തിയത്രേ. മാത്രമല്ല ഈ ഗെയിം തന്നെ വിഭ്രാന്തിയിലാക്കിയെന്നും കേഡല്‍ പറഞ്ഞുവത്രേ,

ഗെയിമുകൾക്ക് അടിമ
കേഡല്‍ വീഡിയോ ഗെയിമുകള്‍ക്ക് അടിമ ആയിരുന്നുവെന്ന് നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. പുതിയ ഗെയിം കാണിച്ച് തരാം എന്ന് പറഞ്ഞ് വീടിന് മുകളിലെ നിലയിലേക്ക് വിളിച്ച് വരുത്തിയാണ് കേഡല്‍ നാലുപേരെയും മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്.

വെട്ടിനുറുക്കി കത്തിച്ചു
കേഡലിന്റെ അമ്മ ജീന്‍ പത്മ, അച്ഛന് പ്രൊഫസര്‍ രാജാ തങ്കം, സഹോദരി കരോലിന്, ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം കേഡല്‍ മൃതദേഹങ്ങള്‍ വെട്ടിനുറുക്കുകയും ശേഷം കത്തിക്കുകയും ചെയ്തിരുന്നു.

സാത്താൻ സേവയെന്ന്
സാത്താന് സേവയുടെ ഭാഗമായാണ് താന്‍ കൊലപാതകങ്ങള്‍ നടത്തിയത് എന്നാണ് കേഡല്‍ ആദ്യം മൊഴി നടത്തിയത്. ആത്മാവിനെ ശരീരത്തില്‍ നിന്നും വേര്‍പ്പെടുത്തുന്ന ആഭിചാര ക്രിയയാണ് ആസ്ട്രല്‍ പ്രൊജക്ഷന് അഥവാ സാത്താന് സേവ.

മൊഴി മാറ്റി കേഡൽ
എന്നാല്‍ പിന്നീട് കേഡല്‍ മൊഴി മാറ്റി.വീട്ടില്‍ നിന്നും നേരിട്ട അവഗണനയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്നായി മൊഴി. എന്നാല്‍ അച്ഛന്റെ വഴിവിട്ട ജീവിതത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് കൊല എന്ന് പിന്നീട് കേഡല്‍ മൊഴി മാറ്റി.

കൂടുതൽ അന്വേഷണം
അപ്പോഴൊന്നും ബ്ലൂവെയില്‍ ഗെയിം എന്നൊരു സൂചന ലഭിച്ചിരുന്നില്ല. മാത്രമല്ല ബ്ലൂവെയില്‍ മരണങ്ങള് കേരളത്തിന് അന്ന് കേട്ട്കേള്‍വി പോലും ഇല്ലായിരുന്നു. കേരളത്തിലും ബ്ലൂവെയ്ല്‍ ആത്മഹത്യകള്‍ നടന്നതായി സംശയിക്കുന്ന സാഹചര്യത്തില്‍ നന്തന്‍കോട് കൊലക്കേസില്‍ കൂടുതല്‍ അന്വേഷണം നടന്നേക്കും.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications