കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനിയുടെ വഴിയെ ദിലീപും? ചരിത്രം ആവര്‍ത്തിച്ചാല്‍... പിണറായി കുടുങ്ങും, കേരളം പൊറുക്കില്ല

നേരത്തേ 9 വര്‍ഷമാണ് മദനിക്ക് ജയിലില്‍ കഴിയേണ്ടിവന്നത്

  • By Sooraj
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഒരിക്കല്‍ക്കൂടി കോടതി തള്ളിയതോടെ ഇനിയെന്ത് എന്ന ആശങ്കയിലാണ് കുടുംബവും ആരാധകരും. ഇതു നാലാം തവണയാണ് ദിലീപിന്റെ ജാമ്യ ഹര്‍ജി കോടതി തള്ളുന്നത്.

ദിലീപ് കാരാഗൃഹത്തില്‍ തുടരും... ജാമ്യമില്ല, അങ്കമാലി കോടതിയും കൈവിട്ടുദിലീപ് കാരാഗൃഹത്തില്‍ തുടരും... ജാമ്യമില്ല, അങ്കമാലി കോടതിയും കൈവിട്ടു

രണ്ടു തവണ വീതം ഹൈക്കോടതിയും അങ്കമാലി കോടതിയും താരത്തിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇതോടെ വീണ്ടും വിചാരണ തടവുകാരനായി ദിലീപിനു ആലുവ സബ് ജയിലില്‍ കഴിയേണ്ടിവരും.

മദനിയുടെ വിധി ?

മദനിയുടെ വിധി ?

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒമ്പത് വര്‍ഷം വിചാരണ തടവുകാരനായി ജയിലില്‍ കഴിയേണ്ടിവന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ വിധി ദിലീപിനുമുണ്ടാവുമോയെന്നാണ് ആരാധകരുടെ ആശങ്ക.

മദനിയുടെ അറസ്റ്റ്

മദനിയുടെ അറസ്റ്റ്

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച് 1998 ഏപ്രില്‍ നാലിനാണ് മദനിയെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കുകയായിരുന്നു. ജാമ്യം നല്‍കാതെ ഒരു വര്‍ഷം അദ്ദേഹത്തെ കരുതല്‍ തടങ്കലിട്ടു.

സുപ്രീം കോടതി കുറ്റമോചിതനാക്കി

സുപ്രീം കോടതി കുറ്റമോചിതനാക്കി

സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നു ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റത്തില്‍ നിന്ന് മദനി മോചിതനാക്കപ്പെട്ടു. എന്നാല്‍ സ്‌ഫോടനക്കേസില്‍ ബന്ധമുണ്ടെന്നാരോപിച്ച് സെഷന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. തുടര്‍ന്നു മദനിയെ സേലം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു.

കോടതി കനിഞ്ഞില്ല

കോടതി കനിഞ്ഞില്ല

ജാമ്യം തേടി നിരവധി തവണ മദനി കോടതിയെ സമീപിച്ചെങ്കിലും എല്ലാം തള്ളപ്പെട്ടു. കേസ് കേരളത്തിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതിയില്‍ അദ്ദേഹം ഫയല്‍ ചെയ്ത ഹര്‍ജിയും തള്ളി.

വിചാരണ മന്ദഗതിയില്‍

വിചാരണ മന്ദഗതിയില്‍

2500 സാക്ഷികളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. അതുകൊണ്ടു തന്നെ കേസിന്റെ വിചാരണയും മന്ദഗതിയിലായിരുന്നു. ജയിലില്‍ വിചാരണ തടവുകാരനായി കഴിയുമ്പോള്‍ നിരവധി മറ്റു കുറ്റങ്ങളും മദനിക്കു മേല്‍ ചുമത്തപ്പെട്ടു.

ചികില്‍സയും നിഷേധിച്ചു

ചികില്‍സയും നിഷേധിച്ചു

പ്രമേഹവും ഹൃദ്രോഗവുമെല്ലാം ജയിലില്‍ മദനിയെ അലട്ടി. മാത്രമല്ല നട്ടെല്ലിനു തേയ്മാനം വന്നതും അദ്ദേഹം ജീവിതം ദുരിതത്തിലാക്കി. അദ്ദേഹത്തിന് ചികില്‍സ നല്‍കണമെന്ന് ആവശ്യങ്ങളുയര്‍ന്നെങ്കിലും അവയും നിഷേധിക്കപ്പെടുകയായിരുന്നു.

ഒടുവില്‍ മോചനം

ഒടുവില്‍ മോചനം

വിചാരണ തടവുകാരനായി ഒമ്പത് വര്‍ഷമാണ് മദനിക്ക് അഴിക്കുള്ളില്‍ കഴിയേണ്ടിവന്നത്. 2007 ഓഗസ്റ്റ് ഒന്നിന് കുറ്റക്കാരനല്ലെന്നു കണ്ട് കോടതി അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. 2010ല്‍ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ കുടുങ്ങി മദനി വീണ്ടും ജയിലിലാവുകയും ചെയ്തു.

ദിലീപിന്റെ അവസ്ഥ

ദിലീപിന്റെ അവസ്ഥ

മദനിയെപ്പോലെ ദിലീപിനെയും കോടതി തുടര്‍ച്ചയായി കൈവിടുകയാണ്. ജൂലൈ 10ന് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിന്റെ കാരാഗൃഹവാസം രണ്ടു മാസവും എട്ടു ദിവസവും പിന്നിട്ടു കഴിഞ്ഞു. നാലു തവണ കോടതി ജാമ്യം തള്ളിയതോടെ ദിലീപിന് ഇനി പുറത്തിറങ്ങാന്‍ കഴിയുമോയെന്ന കാര്യം പോലും ചോദ്യചിഹ്നമായി മാറിക്കഴിഞ്ഞു.

കുറ്റക്കാരനല്ലെങ്കില്‍

കുറ്റക്കാരനല്ലെങ്കില്‍

കോയമ്പത്തൂര്‍ കേസില്‍ മദനിയെപ്പോലെ നടിയെ ആക്രമിച്ച കേസില്‍ ദിലീപും കുറ്റക്കാരനല്ലെന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് തെളിഞ്ഞാല്‍ അതു സംസ്ഥാന സര്‍ക്കാരിന് കനത്ത ആഘാതമാവും. പിണറായി വിജയന്‍ സര്‍ക്കാരായിരിക്കും അന്ന് ഇതിനു മറുപടി പറയേണ്ടിവരികയെന്നും ചുരുക്കം.

സോപാധിക ജാമ്യം

സോപാധിക ജാമ്യം

കേസില്‍ ജയിലിലായിട്ട് 60 പൂര്‍ത്തിയായതിനാല്‍ സോപാധിക ജാമ്യത്തിന് തനിക്ക് അര്‍ഹതയുണ്ടെന്നാണ് ദീലീപ് അങ്കമാലി കോടതിയില്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇതു തള്ളിയാണ് താരത്തിനു ജാമ്യം കോടതി നിഷേധിച്ചത്.

ഒരേയൊരു കുറ്റം

ഒരേയൊരു കുറ്റം

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നിര്‍ദേശം നല്‍കിയെന്ന കുറ്റം മാത്രമേ തനിക്കെതിരേയുള്ളൂവെന്നും ദിലീപ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ഈ കുറ്റത്തിന് താന്‍ ഇപ്പോള്‍ തന്നെ 60 ദിവസത്തിലേറെ ജയിലില്‍ കിടന്നെന്നും ദിലീപ് കോടതിയെ ധരിപ്പിച്ചിരുന്നു.

പ്രോസിക്യൂഷന്റെ വിജയം

പ്രോസിക്യൂഷന്റെ വിജയം

ഇത്തവണയും ദിലീപിന്റെ ജാമ്യം തള്ളിയപ്പോള്‍ അത് പ്രോസിക്യൂഷന്റെ വാദങ്ങള്‍ക്കുള്ള വിജയമായി മാറി. ദിലീപ് ഓരോ തവണ ജാമ്യം തേടി കോടതിയെ സമീപിച്ചപ്പോഴും ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു.

ദിലീപിന് ഒഴിഞ്ഞുമാറാനാവില്ല

ദിലീപിന് ഒഴിഞ്ഞുമാറാനാവില്ല

കൂട്ടബലാല്‍സംഗമടക്കമുള്ള കുറ്റങ്ങളെല്ലാം ദിലീപിനെതിരേ നിലനില്‍ക്കുമെന്നും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ചെയ്ത കുറ്റങ്ങളില്‍ നിന്നും ദിലീപിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചിരുന്നു.

 20 വര്‍ഷം

20 വര്‍ഷം

ചുരുങ്ങിയത് 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റമാണ് ദിലീപിനെതിരേ ഇപ്പോള്‍ പോലീസ് ചുമത്തിയിരിക്കുന്നത്. ദിലീപ് ജയിലിലായിട്ട് 90 ദിവസം പൂര്‍ത്തിയാവുന്ന ഒക്ടോബബര്‍ 10നുള്ളില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് വിവരം.

English summary
Madani's fate waiting Dileep ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X