ഐഎസ് ഫണ്ട് ശേഖരം; പ്രതികള്‍ക്ക് കേരളത്തിലും സ്‌ഫോടനം നടത്താന്‍ പദ്ധതി, എന്‍ഐഎ കണ്ടെത്തല്‍
തിരുവനന്തപുരം : ഐ എസ് പ്രവര്‍ത്തനത്തിന് ഫണ്ട് ശേഖരം നടത്തിയ കേസിലെ പ്രതികള്‍ കേരളത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതി തയ്യാറാക്കിയിരുന്നെന്ന് എന്‍ ഐ എയുടെ കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യുപ്രതി ആഷിഫ് ഉള്‍പ്പടെ നാല് പേരെ എന്‍ ഐ എ ചോദ്യം ചെയ്യുകയാണ്. ഖത്തറില്‍ ജോലി ചെയ്യുമ്പോഴാണ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് എന്‍ ഐ എ കണ്ടെത്തിയിരുന്നു. ടെലിഗ്രാം ഗ്രൂപ്പുകളുണ്ടാക്കിയാണ് പ്രതികള്‍ ആശയ വിനിമയം നടത്തിയത്.
ഐ എസില്‍ ചേരുന്നതിനായി പ്രതികള്‍ ദേശസാല്‍കൃത ബാങ്കുകള്‍ കൊള്ളയടിക്കാന്‍ പ്രതികള്‍ ആസൂത്രണം നടത്തിയെന്നും എന്‍ ഐ എ കണ്ടെത്തിയിരുന്നു. കേരളത്തിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ വേണ്ട പണത്തിന് വേണ്ടിയാണ് പ്രതികള്‍ കവര്‍ച്ച നടത്താന്‍ ആസൂത്രണം ചെയ്തത്. ഇതിന് വേണ്ടി ക്രിമിനല്‍ കേസുകളിലെ പ്രതികളെ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ഏപ്രില്‍ 20ന് പ്രതികള്‍ പാലക്കാട് നിന്നും 30 ലക്ഷം കുഴല്‍പണം തട്ടിയെടുത്തു. പിന്നാലെ സത്യമംഗലം കാട്ടില്‍ ഒളവില്‍ കഴിയുമ്പോഴാണ് തൃശൂര്‍ സ്വദേശി മതിലകത്ത് കോടയില്‍ ആഷിഫ് അറസ്റ്റിലാകുന്നത്. ഒളിവില്‍ കഴിയാന്‍ സഹായിച്ച ഫറൂഖും എന്‍ ഐ എ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ടെലഗ്രാമിലായിരുന്നു ഇവരുടെ ആശയ വിനിമയം. പെറ്റ് ലവേഴ്‌സ് എന്ന പേരില്‍ തുടങ്ങിയ ഗ്രൂപ്പിലെ തീവ്ര ആശയങ്ങളുമായി യോജിക്കുന്നവര്‍ രഹസ്യ ചാറ്റ് നടത്തി. സിറിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് പോകാനായിരുന്നു ഇവര്‍ പദ്ധതിയിട്ടത്. ഇതിന് വേണ്ടിയുള്ള പണം കണ്ടെത്തുന്നതിനായിരുന്നു കവര്‍ച്ച പദ്ധതിയിട്ടത്.
തൃശൂരിലെ ഒരു ജ്വല്ലറി, സഹകരണസംഘം, ദേശസല്‍കൃത ബാങ്ക് എന്നിവ കവര്‍ച്ച ചെയ്യാനാണ് പ്രതികള്‍ പദ്ധതി തയ്യാറാക്കിയത്. ഈ പദ്ധതിയെ കുറിച്ച കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്. കേരളത്തില്‍ നിന്നും അഫ്ഗാനിലെത്തിയ ഐ എസില്‍ ചേര്‍ന്ന ഒരാളുടെ നിര്‍ദ്ദേശവും ഗ്രൂപ്പിലുള്ളവര്‍ക്ക് ലഭിച്ചിരുന്നതായി എന്‍ ഐ എക്ക് വിവരം ലഭിച്ചിരുന്നു.
തൃശൂരിലെ രണ്ട് പേരായിരുന്നു കാര്യങ്ങള്‍ നിയന്ത്രച്ചത്. മുമ്പും കേസുകളില്‍ പ്രതികളായ വരെ മുന്‍നിര്‍ത്തിയ സ്വര്‍ണം തട്ടാനും കവര്‍ച്ചക്കും ആസൂത്രണം നടത്തിയെന്നും എന്‍ ഐ എ കണ്ടെത്തിയിരുന്നു. ഈ കേസില്‍ ഇനിയും രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്നാണ് എന്‍ ഐ എ നല്‍കുന്ന വിവരം.












Click it and Unblock the Notifications