Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷം കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍; ഇതൊക്കെ കേരളത്തില്‍ വിറ്റതാണോ!! വരുന്നു ഗോള്‍ഡ് പാര്‍ക്ക്

കൊച്ചി: കേരളത്തില്‍ ഗോള്‍ഡ് പാര്‍ക്ക് വരുന്നു. മലപ്പുറത്തോ തൃശൂരോ ആണ് സാധ്യത. ഒട്ടേറെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന ഗോള്‍ഡ് ബുള്യന്‍ പാര്‍ക്ക് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരികള്‍ മുന്‍കൈ എടുത്താണ് സാധ്യമാക്കുന്നത്. സര്‍ക്കാരിന്റെ സഹായവും ഇതിന് പിന്നിലുണ്ട്. ഗോള്‍ഡ് പാര്‍ക്ക് നിലവില്‍ വന്നാല്‍ കേരളത്തിന് നികുതി ഇനത്തില്‍ വലിയ ലാഭം ലഭിക്കും.

രാജ്യത്ത് രണ്ടിടത്താണ് ഇത്തരം ഗോള്‍ഡ് പാര്‍ക്കുകള്‍ ഉള്ളത്. ഏറ്റവും കൂടുതല്‍ സ്വര്‍ണാഭരണം വില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ കേരളത്തില്‍ ഗോള്‍ഡ് പാര്‍ക്ക് വരുന്നത് വലിയ നേട്ടമാകും. പാര്‍ക്ക് വന്നാല്‍ കേരളത്തില്‍ സ്വര്‍ണത്തിന് വില കുറയുമോ എന്നാണ് സാധാരണക്കാര്‍ക്ക് അറിയേണ്ടത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇന്ത്യയിലെ മൂന്നാം ഗോള്‍ഡ് പാര്‍ക്ക്

ഇന്ത്യയിലെ മൂന്നാം ഗോള്‍ഡ് പാര്‍ക്ക്

മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈ, പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് നിലവില്‍ സ്വര്‍ണ പാര്‍ക്കുള്ളത്. രണ്ടിടത്തും സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെയാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഇനി മറ്റൊന്ന് നവി മുംബൈയില്‍ സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അതിനിടെയാണ് കേരളത്തിലും ഗോള്‍ഡ് പാര്‍ക്ക് വരുന്നത്. കേരളത്തില്‍ രണ്ടിടത്താണ് സാധ്യതകള്‍.

മലപ്പുറം, തൃശൂര്‍ സാധ്യതകള്‍

മലപ്പുറം, തൃശൂര്‍ സാധ്യതകള്‍

മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് ഗോള്‍ഡ് പാര്‍ക്കിന് സാധ്യതയുള്ളത്. തൃശൂര്‍ സ്വര്‍ണ സംസ്‌കരണ കേന്ദ്രമായതിനാല്‍ ആദ്യ പരിഗണന ഈ ജില്ലയ്ക്ക് തന്നെയാണ്. അതേസമയം, മലപ്പുറത്തെ വ്യവസായ എസ്റ്റേറ്റില്‍ സര്‍ക്കാരിന്റെ കൈവശം സ്ഥലമുള്ളതിനാല്‍ ഇവിടെ സ്ഥാപിക്കാനുള്ള സാധ്യതയും ആരായുന്നുണ്ട്. 90 ശതമാനം സര്‍ക്കാര്‍ സഹായത്തോടെയാണ് ഗോള്‍ഡ് പാര്‍ക്ക് വരിക എന്നാണ് വിവരം.

250 കോടിയുടെ പദ്ധതി

250 കോടിയുടെ പദ്ധതി

സ്വര്‍ണ വ്യാപാരികളുടെ സംഘടനയായ എകെജിഎസ്എംഎയാണ് കേരളത്തില്‍ സ്വര്‍ണ പാര്‍ക്ക് നിര്‍മിക്കാന്‍ മുന്‍കൈ എടുക്കുന്നത്. സര്‍ക്കാര്‍ സഹായം ഉറപ്പ് നല്‍കിയിട്ടുണ്ട്. 30 ഏക്കര്‍ സ്ഥലമാണ് ആവശ്യം. 2025 ആകുമ്പോഴേക്കും പാര്‍ക്ക് ഉദ്ഘാടനം ചെയ്യാനാണ് ആലോചന. 250 കോടി രൂപ വരെയാണ് ഗോള്‍ഡ് പാര്‍ക്ക് നിര്‍മാണത്തിന് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന് നികുതി ഇനത്തില്‍ ലാഭം കിട്ടുന്നത് കൂടിയാണ് ഗോള്‍ഡ് പാര്‍ക്ക്.

ഗോള്‍ഡ് പാര്‍ക്ക് വന്നാലുള്ള മെച്ചം

ഗോള്‍ഡ് പാര്‍ക്ക് വന്നാലുള്ള മെച്ചം

സ്വര്‍ണാഭരണ നിര്‍മാണത്തില്‍ കേരളം സ്വയം പര്യാപ്തമാകുമെന്നതാണ് പാര്‍ക്ക് വന്നാലുള്ള പ്രധാന നേട്ടം. കഴിഞ്ഞ വര്‍ഷം മാത്രം കേരളത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ സ്വര്‍ണാഭരണ വില്‍പ്പനയാണ് നടന്നത്. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ തന്നെ ഇക്കാര്യം ശരിവെക്കുന്നു. പക്ഷേ, ഇവിടെ വില്‍ക്കുന്നതില്‍ പകുതിയും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന സ്വര്‍ണാഭരണമാണ്. ഗോള്‍ഡ് പാര്‍ക്ക് വന്നാല്‍ ഈ വെല്ലുവിളി അവസാനിക്കും.

സ്വര്‍ണവിലയില്‍ മാറ്റം വരില്ലെങ്കിലും...

സ്വര്‍ണവിലയില്‍ മാറ്റം വരില്ലെങ്കിലും...

സ്വര്‍ണത്തിന് പൊള്ളുന്ന വിലയാണിപ്പോള്‍. ഈ ഘട്ടത്തിലും വന്‍തോതില്‍ സ്വര്‍ണം വിറ്റഴിക്കപ്പെടുന്നു എന്നാണ് കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പന സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നത്. ഈ ഘട്ടത്തിലും മലയാളികള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണോ എന്ന് സ്വാഭാവികമായും തോന്നാം. സ്വര്‍ണത്തിന്റെ അലങ്കാരമില്ലാതെ മലയാളിക്ക് ഒരു ആഘോഷവുമില്ല എന്നതാണ് സത്യം. ഗോള്‍ഡ് പാര്‍ക്ക് വന്നാല്‍ 10000 പേര്‍ക്ക് ജോലി കിട്ടും. സ്വര്‍ണ വിലയില്‍ മാറ്റം വരില്ലെങ്കിലും സംസ്ഥാന സര്‍ക്കാരിന് നികുതി വരുമാനം ലഭിക്കുമെന്നതാണ് മറ്റൊരു കാര്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+