കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലഭാസ്കറിന്‍റെ മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമോ? 2 സംശയങ്ങളുടെ ചുരുളഴിക്കാന്‍ സിബിഐ

Google Oneindia Malayalam News

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകട മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചില്‍ നിന്നും സിബിഐ ഏറ്റെടുത്തിരിക്കുകയാണ്. ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അപകടത്തില്‍ സ്വര്‍ണക്കടത്തു സംഘത്തിന്‍റെ ബന്ധം അന്വേഷിക്കണമെന്നും ബാലഭാസ്കറിന്‍റെ പിതാവ് ഉണ്ണി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. 2018 സെപ്റ്റംബര്‍ 25 നായിരുന്നു അപകടം നടന്നത്. അപകടത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ നിലപാട്.

വാഹനം ഓടിച്ചിരുന്നത്

വാഹനം ഓടിച്ചിരുന്നത്

ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ദുരൂഹതകളില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. എന്നാല്‍ കുടുംബത്തിന്‍റെ ആവശ്യം പരിഗണിച്ച സര്‍ക്കാര്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കുകയായിരുന്നു. തുടക്കം മുതല്‍ അപകട മരണത്തില്‍ കുടുംബം സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു.

മൊഴികള്‍

മൊഴികള്‍

വാഹനം ഓടിച്ചത് ആരെന്നതിനെ കുറിച്ചുള്ള അഭ്യൂഹങ്ങളാണ് അപകട മരണത്തിലെ സംശയങ്ങള്‍ക്ക് ഇടയാക്കിയത്. അര്‍ജുനാണ് വാഹനമോടിച്ചതെന്നായിരുന്നു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെയും അപകടത്തിന്റെ ദൃക്സാക്ഷി നന്ദുവിന്‍റെയും മൊഴി. എന്നാല്‍ ബാലഭാസ്കറിനെ ഡ്രൈവിങ് സീറ്റില്‍ കണ്ടെന്നായിരുന്നു അപകട സ്ഥലത്ത് എത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി.

സ്വര്‍ണ്ണക്കടത്ത് കേസില്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍

പാലക്കാട് ഉള്ള ഡോക്ടര്‍ക്കെതിരെയും ബാലഭാസ്‌കറിന്റെ കുടുംബം ആരോപണവുമായി രംഗത്ത് എത്തി. വാഹനത്തിന്‍റെ ഡ്രൈവര്‍ അര്‍ജുന്‍ ഇവരുടെ ബന്ധവായതും ആരോപണങ്ങള്‍ക്ക് ശക്തി പകര്‍ന്നു. ഈ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍, ബാലഭാസ്കറിന്‍റെ കൂടെയുണ്ടായിരുന്ന വിഷ്ണു, പ്രകാശ് തമ്പി എന്നിവര്‍ പിടിയിലായതോടെ കേസ് മറ്റൊരു തലത്തിലേക്ക് പോയി.

സോബിയുടെ വെളിപ്പെടുത്തല്‍

സോബിയുടെ വെളിപ്പെടുത്തല്‍

ഇതിനിടയില്‍ തന്നെയാണ് അപകടം നടന്ന സ്ഥലത്ത് കൂടി നടന്നപോവുകയായിരുന്ന കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. അപകടം നടന്ന സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ ചിലരെ കണ്ടെന്ന സോബിയുടെ വെളിപ്പെടുത്തല്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മുഖവിലയ്ക്കെടുത്തിരുന്നില്ല.

വാഹനം നിർത്താതെ

വാഹനം നിർത്താതെ

എന്നാല്‍ ഡിആര്‍ഐ സോബിയെ നോട്ടീസ് അയച്ചു വളിച്ചു വരുത്തി ചോദ്യം ചെയ്തു. ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നവരില്‍ ചിലര്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ളവരാണെന്ന് സ്ഥിരീകരിക്കുന്നത് ഈ ചോദ്യം ചെയ്യലോടെയാണ്. ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്തുകൂടി പോകുകയായിരുന്ന സോബിയോട് വാഹനം നിർത്താതെ പോകാൻ ആക്രോഷിച്ച് ഒരാളെ ഫോട്ടോയില്‍ അദ്ദേഹം തിരിച്ചറിഞ്ഞു.

വിവരം പുറത്തു വരുന്നത്

വിവരം പുറത്തു വരുന്നത്

തിരുമല സ്വദേശിയായ കെഎസ്ആര്‍ടിസ് കണ്ടക്ടര്‍ സുനില്‍ കുമാറും കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീനയും മെയ് 13 ന് 25 കിലോ സ്വര്‍ണ്ണവുമായി പിടിയിലായതോടെയാണ് ബാലഭാസ്കറിന്‍റെ മാനേജര്‍ക്കും സുഹൃത്തിനും സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന വിവരം പുറത്തു വരുന്നത്. ഈ കേസിലെ ഒന്നാം പ്രതി കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനായിരുന്നു.

 25 പേര്‍

25 പേര്‍

അതേസമയം, ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ കേസില്‍ 25 പേര്‍ ഇപ്പോഴും ഒളിവിലാണ്. എട്ടു പേര്‍ക്കെതിരെ കൊഫേപോസ ചുമത്തിയെങ്കിലും രണ്ടു പേര്‍ ഒഴികെ എല്ലാവരും ജയിലില്‍ നിന്നും പുറത്തിറങ്ങിയതോടെ പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാന്‍ തുടങ്ങി. കേരളത്തിലേക്ക് 700 കിലോ സ്വര്‍ണം കടത്തിയെന്നാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍.

സിബിഐ സംഘം

സിബിഐ സംഘം

ബാലഭാസ്കറിന്‍റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഈ സ്വര്‍ണ്ണക്കടത്തിലെ ഇടപാടുകളും അന്വേഷിക്കും. അപകടമരണവുമായി ബന്ധപ്പെട്ട് രണ്ട് കാര്യങ്ങളാണ് സിബിഐ അന്വേഷിക്കുന്നത്. അപകടം ആസൂത്രിതമാണോ? അപകടത്തിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടോ എന്നിങ്ങനെയാണ് സിബിഐയുടെ പരിഗണനാ വിഷയം.

പുനഃരാരംഭിക്കുന്നത്

പുനഃരാരംഭിക്കുന്നത്

സ്വര്‍ണ്ണക്കടത്തിന് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധമില്ലെന്നായിരുന്നു പ്രാഥമിക ഘട്ടത്തിലെ അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ സംശയത്തില്‍ ഇവിടെ അവസാനിപ്പിച്ച അന്വേഷണമാണ് ഇപ്പോള്‍ പുനഃരാരംഭിക്കുന്നത്. വിശദമായ അന്വേഷണത്തോടെ കേസില്‍ വന്‍ വഴിത്തിരിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

 മരിച്ചു പോയ മകന്റെ ഓർമ്മയ്ക്ക്, 61 പ്രവാസികൾക്ക് നാട്ടിലേക്കുളള ടിക്കറ്റ് നൽകി ഈ പ്രവാസി മലയാളി മരിച്ചു പോയ മകന്റെ ഓർമ്മയ്ക്ക്, 61 പ്രവാസികൾക്ക് നാട്ടിലേക്കുളള ടിക്കറ്റ് നൽകി ഈ പ്രവാസി മലയാളി

 കൊവിഡ് പ്രതിരോധത്തിന് സജ്ജമായി ചികിത്സാ കേന്ദ്രങ്ങൾ: എറണാകുളം ജില്ലയിൽ ഒരുക്കിയത് 8694 കിടക്കകൾ!! കൊവിഡ് പ്രതിരോധത്തിന് സജ്ജമായി ചികിത്സാ കേന്ദ്രങ്ങൾ: എറണാകുളം ജില്ലയിൽ ഒരുക്കിയത് 8694 കിടക്കകൾ!!

English summary
IS gold smuggling team behind Bala bhaskar's death; CBI to unravel 2 suspicions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X